കരോൾ ഗാനം
കരോൾ ഗാനം
“ഹും… ഹും…… ഹും…… ഹും……
ഹും…… ഹും…… ഹും…… ഹും……” (2)
നിശാശാന്തിയിൽ നീലതാരമായി
ജന്മം കൊണ്ടിതാ ദിവ്യ പ്രണയം
ദൂതർ പാടി ചുറ്റും നിറഞ്ഞപ്പോൾ
ജീവൻ തേടി വന്നു ലോക രക്ഷകൻ
ഹല്ലേലൂയാ… ഹല്ലേലൂയാ…
കർത്താവിൻ പിറവി ഗാനമാലപിക്കൂ
ഹല്ലേലൂയാ… ഹല്ലേലൂയാ…
സ്നേഹത്തിൻ സുവിശേഷം പാടി പാടൂ (2)
വീട് വീട് മുഴുവൻ വെളിച്ചം നിറയുമ്പോൾ
ഹൃദയം തൊടുന്ന മണിനാദം ഉയർന്നു
ശാന്തി കൊണ്ടുവന്നുവല്ലോ ദൈവപുത്രൻ
മരുഭൂമിയിലും പ്രതീക്ഷ പകർന്നുവല്ലോ (2)
“ലാ ലാ ലാ ലാലാ…
ലാ ലാ ലാ ലാലാ…” (1)
ഹല്ലേലൂയാ… ഹല്ലേലൂയാ…
കർത്താവിൻ മഹത്വം ലോകമെങ്ങുമറിയൂ
ഹല്ലേലൂയാ… ഹല്ലേലൂയാ…
സ്നേഹത്തിൻ പിറവി പാടി പാടൂ (2)
ജീ ആർ കവിയൂർ
11 12 2025
(കാനഡ, ടൊറൻ്റോ)
Comments