മണർകാട്ട് വാഴും അമ്മേ ശരണം

മണർകാട്ട് വാഴും അമ്മേ ശരണം

അമ്മേ ശരണം ദേവി ശരണം
മണർകാട്ട് വാഴും അമ്മേ ശരണം

മണർകാട്ട് ഉള്ളൊരു
മണൽ തരി പോലും
മൗനമായി കാതോർക്കുന്നു
മണർകാട്ടമ്മയുടെ പദചലനത്തിനായ്

മനം നൊന്തു ഇരുപത്തിയെട്ടര കരയും
മറുനാട്ടിലുള്ളവരും കണ്ണടച്ചു
മനസ്സിൽ വിളിക്കുമ്പോൾ തണലായി
മാറുന്നൊരമ്മ
മണർകാട് വാഴും അമ്മ

അമ്മേ ശരണം ദേവി ശരണം
മണർകാട്ട് വാഴും അമ്മേ ശരണം

കൊടുങ്ങല്ലൂരിൽ നിന്നവൾ
കുടചൂടി വന്ന കഥ
ഭക്തന്റെ കണ്ണീരിൽ
വഴികാട്ടിയ ദേവത
തളർന്നു നിന്നൊരു
വാർദ്ധക്യഹൃദയത്തിന്
“ഇനി നീ വരേണ്ട”
എന്നരുളിയ അമ്മ

കുടവച്ച മണ്ണിൽ
കാൽവച്ച നിമിഷം
കണ്ണാടി ബിംബമായി
ചൈതന്യം തെളിഞ്ഞു
ചൂരക്കാട് തെളിഞ്ഞപ്പോൾ
നാഗവും വഴിമാറി
കന്നിക്കോണിൽ കാവലായ്
അനുഗ്രഹം പകര്ന്നു

അമ്മേ ശരണം ദേവി ശരണം
മണർകാട്ട് വാഴും അമ്മേ ശരണം

ഇരുപത്തിയെട്ടര കരകളിൽ
ഒരൊറ്റ വിളിയായി
അമ്മയുടെ നാമം
നാദമായി ഉയർന്നു
മംഗല്യസിദ്ധിക്കും
ദീർഘസുമംഗലിയായ്
കുടുംബൈശ്വര്യത്തിനായ്
കലം കരിക്കുന്നു സ്ത്രീകൾ

ചുവന്ന ചായലിൽ
ജീവിത പ്രതീക്ഷ
ഭഗവതിയുടെ
കണ്ണുകളിൽ തെളിയുന്നു
കുംഭ ഭരണിയിൽ
വേല കയറുമ്പോൾ
മീന ഭരണിയിൽ
പിറന്നാൾ തെളിയുമ്പോൾ
പത്താമുദായ രാവിൽ
ചെണ്ടകൾ മുഴങ്ങുമ്പോൾ

അമ്മേ ശരണം ദേവി ശരണം
മണർകാട്ട് വാഴും അമ്മേ ശരണം

ദാരികവധത്തിന്റെ
ഉഗ്രരൂപം ഉണരുന്നു
ആകാശത്ത് വട്ടമിട്ടു
പക്ഷിരാജൻ കാക്കുമ്പോൾ
കോപം കുടിച്ച അമ്മ
കാരുണ്യമായൊഴുകുന്നു

നീലിയും നിഴലായ
പഴയ കഥകളിൽ
ധർമ്മവും നീതിയും
കാവലായി നിൽക്കുന്നു
ജാതിമത ഭേദമില്ല
വിളിച്ചാൽ മതിയമ്മ
ബിംബമല്ല ചൈതന്യം
ഇവിടെ വാഴുന്നു

അമ്മേ ശരണം ദേവി ശരണം
മണർകാട്ട് വാഴും അമ്മേ ശരണം

രോഗവും ശത്രുദോഷവും
അകലെയൊഴിഞ്ഞു
സന്തതിയും സമ്പത്തും
കരുണയായി വീഴുന്നു
ശക്തിയും വിദ്യയും
ശാന്തിയും നൽകുന്ന
സർവ്വമംഗള സ്വരൂപിണി
മണർകാട്ടമ്മ

മണർകാട്ട് ഉള്ളൊരു
മണൽ തരി പോലും
ഇന്നും മന്ത്രമുരളുന്നു
“അമ്മേ” എന്ന്…

അമ്മേ ശരണം ദേവി ശരണം
മണർകാട്ട് വാഴും അമ്മേ ശരണം


ജീ ആർ കവിയൂർ
22 12 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “