മൗനത്തിൽ ചൈതന്യം (ഗാനം)
മൗനത്തിൽ ചൈതന്യം (ഗാനം)
വെറുതെ ശബ്ദമുയർത്തിയാൽ
ഹൃദയത്തിന് ചൈതന്യമില്ല
മൗനത്തിന്റെ മടിയിൽ
മനസ്സ് ശാന്തമാകുന്നു
കൂട്ടത്തിനിടയിലും
ഒറ്റപ്പെടുന്ന മനസ്സ്
നിശ്ശബ്ദതയെ ചേർത്താൽ
സ്വയം തിരിച്ചറിയുന്നു
പറഞ്ഞു തീരാത്ത വാക്കുകൾ
മനസിനെ തളർത്തുമ്പോൾ
മിണ്ടാതിരിക്കുന്ന നേരം
ഹൃദയം ആശ്വസിക്കുന്നു
ആഗ്രഹങ്ങളുടെ ഭാരത്തിൽ
ജീവിതം ക്ഷീണിക്കുമ്പോൾ
കുറച്ച് മാത്രം മതി എന്നു
മനസ്സ് പഠിച്ചെടുക്കുന്നു
സന്തോഷം തേടി ഓടാതെ
സന്തോഷമായി ജീവിച്ചാൽ
ലളിതത്വത്തിന്റെ വഴിയിൽ
ജീവിതം സമാധാനം കണ്ടെത്തുന്നു
ജീ ആർ കവിയൂർ
16 12 2025
( കാനഡ , ടൊറൻ്റോ)
Comments