വിരഹപ്പാട്ട്
വിരഹപ്പാട്ട്
നിശ്ശബ്ദവഴിയിൽ ഹൃദയം മിടിപ്പുയരുന്നു
ഓർമ്മമഴ കണ്ണുനീർനദി തീർക്കുന്നു
കാത്തിരിപ്പിന്റെ ശ്വാസം രാത്രിയെ തൊടുന്നു
അകലം കാലത്തിനുള്ളിൽ മുറിവാകുന്നു
നിന്റെ നിഴൽ സ്വപ്നപ്പടവുകൾ കയറുന്നു
വിളക്കുതിരി പ്രതീക്ഷയെ കാത്തുസൂക്ഷിക്കുന്നു
മൗനം നെഞ്ചിലെ സംഗീതം ഉണർത്തുന്നു
വിദൂരതയിലെ ചന്ദ്രൻ ചിദാകാശം തഴുകുന്നു
വിരഹഗന്ധം ശ്വാസപഥം നിറയ്ക്കുന്നു
നാളെയെന്ന വിശ്വാസം പാത തെളിയിക്കുന്നു
കാൽവഴുതി വീഴുന്ന നിമിഷങ്ങൾ എണ്ണുന്നു
വീണ്ടും സമാഗമം ജീവിതഗാനമായി മുഴങ്ങുന്നു
ജീ ആർ കവിയൂർ
15 12 2025
(കാനഡ , ടൊറൻ്റോ)
Comments