ഹൃദയകിനാവ്
ഹൃദയകിനാവ്
മനസ്സുതുറന്ന രാവിൽ ജനിച്ചൊരു ചിത്രം
നിശ്വാസത്തിനൊപ്പം സഞ്ചരിക്കുന്ന സ്വപ്നം
മിഴികളിലൂടെ പതിയുന്ന മൗനസംഗീതം
നിലാവുപോലെ സ്പർശിച്ചൊരു സൗമ്യത
ഓർമ്മക്കുളിരിൽ വളരുന്ന ആഗ്രഹം
പാതയറ്റ ദൂരത്തേക്ക് വിളിക്കുന്ന വെളിച്ചം
വേദനയില്ലാത്ത ആശ്വാസനിമിഷം
കാലത്തിനപ്പുറം കാത്തിരിക്കുന്ന പ്രതീക്ഷ
നിശ്ചലത ഭേദിച്ചു വളരുന്ന ചിന്ത
ഹൃദയതാളത്തിൽ ലയിച്ചൊരു ലാളിത്യം
അറിയാതെ തന്നെ പുഞ്ചിരിപ്പിക്കുന്ന സാന്നിധ്യം
ജീവിതസന്ധ്യയിൽ ശേഷിക്കുന്ന തെളിച്ചം
ജീ ആർ കവിയൂർ
14 12 2025
(കാനഡ ,ടൊറൻ്റോ)
Comments