നിലാവിൻ മായാജാലം

നിലാവിൻ മായാജാലം

തണുത്ത കാറ്റ് മൃദുവായി വീശി
മണ്ണിന്റെ ഗന്ധം എങ്ങും നിറഞ്ഞു
ഇലകളിൽ മിഴികൾ തളർന്നു
നിലാവിന്റെ പ്രകാശം നക്ഷത്രങ്ങളെ അദൃശ്യമാകുന്നു

കുന്നുകളിൽ പച്ചപ്പു നിറഞ്ഞു
കുറുകി പറന്നു ശലഭം ചുറ്റിനും
മധുരഗന്ധമുള്ള തെന്നൽ എത്തി
സൗമ്യമായ് ചിറകുകൾ പറന്നു പോയി

ഓർമ്മകൾ പുണർന്ന പാതയിൽ
നിഴലോടു കൂടെ നടക്കുന്നു
കുയിൽ പാട്ട് കേൾക്കാനായി
സ്നേഹത്തിന്റെ ചെറിയ സ്പർശം വെളിച്ചം നൽകി

ജീ ആർ കവിയൂർ 
15 12 2025
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “