ഹരേ കൃഷ്ണാ വാസുദേവ
ഹരേ കൃഷ്ണാ വാസുദേവാ
നാരായണാ ഭഗവാനേ പാഹിമാം
ഹരേ കൃഷ്ണാ വാസുദേവാ
നാരായണാ ഭഗവാനേ പാഹിമാം
മുത്തുപോലൊരു ചിരിയാൽ മനസ്സുകൾ തെളിയിക്കും
പീലികളാടി നൃത്തമായി കാറ്റിൽ അലിഞ്ഞു നിൽക്കും.
കൗസ്തുഭത്തിന്റെ കാന്തി രാത്രിയെ ഉഷസ്സാക്കും
പുഷ്പവനത്തിൻ സുഗന്ധം പ്രാണനിലേക്ക് ഒഴുകും. (2)
ഹരേ കൃഷ്ണാ വാസുദേവാ
നാരായണാ ഭഗവാനേ പാഹിമാം
സ്വർണ്ണമിഴി യദുകുലത്തിൽ ദിവ്യമായ് ചിരിക്കുന്നു
നീലനിറം ചായുന്ന ആകാശം കാണുന്നു, സാക്ഷിയാകുന്നു.
മയൂരമണിമന്ദിരം സംഗീതമായി ഉണരുന്നു
മൃദുലമാം ചുവടുകൾ കാലത്തെയും നിശ്ചലമാക്കുന്നു. (2)
ഹരേ കൃഷ്ണാ വാസുദേവാ
നാരായണാ ഭഗവാനേ പാഹിമാം
ഭക്തിയുടെ ദാഹം ഹൃദയത്തിൽ തീരാതെ വിളങ്ങുന്നു
നാമധ്യാനം നിശ്വാസമായി അകത്തുയരുന്നു.
കരുണ തൻ കൈവിരൽ ജീവിതം നയിക്കുന്നു
ഗുരുവായൂരപ്പൻ സാന്നിധ്യം ആത്മാവിൽ ലയിക്കുന്നു. (2)
ഹരേ കൃഷ്ണാ വാസുദേവാ
നാരായണാ ഭഗവാനേ പാഹിമാം
ജീ ആർ കവിയൂർ
12 12 2025
(കാനഡ, ടൊറൻ്റോ)
Comments