നാടൻ പാട്ട്
നാടൻ പാട്ട്
"അപ്പൂപ്പൻ ഒന്നടിച്ചേ
അമ്മൂമ്മ മുറ്റത്ത് ഉരുണ്ട് വീണേ
നാണം ഇല്ലാത്ത അപ്പൂപ്പനെ
അമ്മൂമ്മ പാണൻ എന്നു വിളിച്ചേ"*
താതിനന്തക താതിനന്തക തതിന്തക തോം
പണ്ട് മുതൽക്കുള്ള എൻ്റെ
പണപണ്ടങ്ങളെല്ലാം
പണ്ടാരമടക്കി നീ വിറ്റു തുലച്ചില്ലേടോ
പറഞ്ഞു പറഞ്ഞു മെക്കിട്ട് കേറുന്നോ കിഴവാ
താതിനന്തക താതിനന്തക തതിന്തക തോം
വിറ്റ് തുലച്ചില്ലടീ നിൻ്റെ മക്കൾക്കും
മരുമക്കളും കൊച്ചു മക്കളേയും
തീറ്റി പോറ്റുന്നില്ലെടീ
നീ എങ്ങിനെ പള്ളു പറഞ്ഞാലോ
നിൻ്റെ തലയിൽ പേനരിച്ച്
ഇടി തീ വീഴട്ടെടീ
താതിനന്തക താതിനന്തക തതിന്തക തോം
തെയ് വത്തിന് നിരക്കാത്തത്
പറായതേടീ
നാടാകെ പാട്ടാവും
പതുക്ക പറ എൻ്റെ കിഴവ
കാടിയായാലും മൂടി കുടിക്കാൻ
അറിയില്ലേ കിഴവ
താതിനന്തക താതിനന്തക തതിന്തക തോം
പാലാണ് തേനാണ് പഞ്ചാരകുടമാണ്
പായാരം പറഞ്ഞാലും പ്രായമായാലും
പിള്ളേരുടെ അപ്പനല്ലയോ എൻ്റെ പ്രാണ നല്ലയോ
താതിനന്തക താതിനന്തക തതിന്തക തോം
പിടക്കോഴിയും നീയു മൊന്നല്ലോ
പിടക്കുന്ന മീൻ പോലെ അല്ലെ നീ
പൊന്നല്ലോ നീ ഈ കുടിയുടെ വിളക്കല്ലയോ എൻ്റെ ഹൃദ കനിയല്ലോ പെണ്ണെ
താതിനന്തക താതിനന്തക തതിന്തക തോം
"അപ്പൂപ്പൻ ഒന്നടിച്ചേ
അമ്മൂമ്മ മുറ്റത്ത് ഉരുണ്ട് വീണേ
നാണം ഇല്ലാത്ത അപ്പൂപ്പനെ
അമ്മൂമ്മ പാണൻ എന്നു വിളിച്ചേ"
താതിനന്തക താതിനന്തക തതിന്തക തോം
ജീ ആർ കവിയൂർ
17 12 2025
(കാനഡ, ടൊറൻ്റോ)
* "അപ്പൂപ്പൻ ഒന്നടിച്ചേ
അമ്മൂമ്മ മുറ്റത്ത് ഉരുണ്ട് വീണേ
നാണം ഇല്ലാത്ത അപ്പൂപ്പനെ
അമ്മൂമ്മ പാണൻ എന്നു വിളിച്ചേ"
ഇത്രയും അച്ഛൻ്റെ അമ്മയും അച്ഛനും പാടി കേട്ടിട്ട് ഉള്ളത് ബാക്കി എൻ്റെ ഭാവനയിൽ വിരിഞ്ഞത്
Comments