മധുരഗാനസന്ധ്യ (ഗാനം)
മധുരഗാനസന്ധ്യ (ഗാനം)
മധുരമായി പാടും കുയിലിനോടോ
മൃദു സംഗീതം വിരിക്കും ചുണ്ടുകളിൽ
പാഴ് മുളത്തണ്ടിൽ പൂവ് പുഞ്ചിരിക്കും
മാനത്ത് എഴുവർണം തീർക്കും
മഴവില്ലിനെ കണ്ടു നൃത്തം വെക്കും
മയിലിന്റെ മനസ്സിൽ സ്വപ്നങ്ങൾ വീടരും, ചിറകുകൾ വിരിക്കും
ചെടികളിൽ മണം പരത്തും, തണൽ തേടി
പൂവിൻ പ്രണയം പൂക്കുന്നത് കണ്ടറിഞ്ഞു ശലഭ ശോഭ
പറവകളുടെ ചിറകിൽ കനവുകൾ ചിറകടിക്കും
കാറ്റിൻ താളം കേട്ട് ഒഴുകും പുഴയും
നക്ഷത്രങ്ങളുടെ മിഴിയിലൊരു തിളങ്ങുന്ന വാക്ക്
അനുരാഗം അത് കണ്ടു മെല്ലെ
ഓരോ നിറവും കാഴ്ചയിൽ തെളിക്കും
സ്നേഹത്തിന്റെ ഗാനം ആനന്ദമായി തോന്നിയ
മനോഹര ചിത്രം കണ്ടു തൂലികയാൽ
മധുരം വിതരും കവിയുടെ ഉള്ളകം
ജീ ആർ കവിയൂർ
29 12 2025
(കാനഡ, ടൊറൻ്റോ)
Comments