മിഴികളുടെ ഓർമ്മ (വിരഹ ഗാനം )
മിഴികളുടെ ഓർമ്മ (വിരഹ ഗാനം )
ലാ ലാ ലാ ലാ
ല ല ല ല ലാ
മനസ്സിലെ ശ്രുതിയുണർത്തി നിൻ
മൊഴികളുടെ ഭാവഭംഗിയിൽ
മിഴികൾ ചിലങ്ക കെട്ടിയാടി
മധുരനോവിന്റെ താളത്തിൽ
സന്ധ്യയുടെ വെളിച്ചം മാഞ്ഞപ്പോൾ
സ്വപ്നങ്ങൾ കൺതുമ്പിൽ ചാലിച്ചു
സൗമ്യമായൊരു നിശ്വാസം പോലെ
സ്നേഹം നെഞ്ചിൽ പതിഞ്ഞു
രാത്രിയുടെ മൗനക്കുളിരിൽ
രാഗങ്ങൾ ഉള്ളിൽ വിരിഞ്ഞു
രേഖകളില്ലാത്ത ഓർമ്മകൾ
നിശ്ശബ്ദതയായി എന്നിൽ ചേർന്നു
ഗാനമായി നീ ഒഴുകി വന്നു
ഗന്ധംപോലെ ഹൃദയത്തിലേറി
ഗാഢമായൊരു നിമിഷത്തിൽ
ഗതി മറന്ന് ഞാൻ നിന്ന നിമിഷം
പൂമഴയായി നീ പെയ്തിറങ്ങി
പാതകളെല്ലാം നിറം പിടിച്ചു
പറയാതെയേ പറഞ്ഞു സ്നേഹം
പൂർണത തേടിയ ജീവിതം
ധൈര്യമായി കൈകോർത്ത നാൾ
ധ്വനികൾ എല്ലാം മങ്ങിപ്പോയി
ധന്യമായീ ഒരു നിമിഷം
ധാരണകൾ എല്ലാം മാറിമറിഞ്ഞു
ജീ ആർ കവിയൂർ
23 12 2025
(കാനഡ, ടൊറൻ്റോ)
Comments