പുതു വർഷപാട്ട്
പുതു വർഷപാട്ട്
“ഹൂം… ഹൂം… ലാലാ ലാലാ…
ഹുമ്മ്… ടാ ടാ ടൂം…
ഹൂം… ഹൂം… ലാലാ ലാലാ…”
പുലരിപോലെ ഉയരും ഈ ഹൃദയത്തിലേ
താളം പിടിച്ച് നൃത്തം പാടും ഒരുമിച്ചു ചേർന്നു (2)
ഓരോ ചുവടിലും വീണു കിട്ടും പുതിയ സ്വപ്നം
നിമിഷങ്ങൾ ചാന്ദ്രതാളം പോലെ കടന്നു പോകും(2)
ചിറകുകളെവീശി പറക്കും മനസ്സ്
പാട്ടിന് താളമോർക്കും, ഹൃദയ രാഗം ഉയരും പുതിയ സംഗീതം(2)
കണ്ണീർ ചിരിയാകും, സന്തോഷം നിറയും ഈ വേള
ഓരോ ഭാവങ്ങളിലും ലോകത്തിനു അനുഭൂതി നൽകട്ടെ(2)
തിരമാല പോലെ ഉയരുന്ന ഗാനത്തിൻ്റെ ലഹരി
ഓരോ കൈവഴിയും താളം തുള്ളും ആവേശം(2)
നൃത്തം, പാട്ട്, സന്തോഷം ഒന്നായി പുതുവർഷം പിറക്കുന്നേരം
ഹൃദയം പാടട്ടെ, ചിറകുകൾ വീശി, നമുക്ക് മുന്നേറാം(2)
ജീ ആർ കവിയൂർ
12 12 2025
(കാനഡ ടൊറൻ്റോ)
Comments