ജീവിതഗാനം പാടുന്നു പുതുവേഗം
ജീവിതഗാനം പാടുന്നു പുതുവേഗം
“ഹൂം… ഹൂം… ലാലാ ലാലാ…
ഹുമ്മ്… തോം തോം…
ഹും… ഹും… ലാലാ ലാലാ…”
ഉത്സാഹ തിമിർപ്പോടെ ഹൃദയം പാടുന്നു വീണ്ടുമീ
ചെറു ചുവടുകളിൽ സ്വപ്നം ഉണരുന്നു നാളെയേക്കായ് (2)
ജീവിതം ആനന്ദം തേടുന്ന വഴികൾ തെളിയും മിഴികളെ
ഓർമ്മകൾ വീശി അടുക്കുന്ന കാറ്റിൻ്റെ സുഗന്ധം(2)
ഓരോ നിമിഷവും പുതുമ പകർന്നു ചിരിയും തൂകും
സന്തോഷമായി മുന്നേറുമീ ചാന്ദ്രദിനങ്ങൾ (2)
പക്ഷിപ്പാട്ടിനൊപ്പം പറന്നുയരും മനമീ നേരം
താളം കണ്ടെത്തും മനസ്സിൻ രാഗമുണർത്തി(2)
തിരമാല പോലെ ഓടി വരും പ്രതീക്ഷയുടെ ലഹരി
പുലരിപോലെ വിരിയുമീ ഉള്ളകം മൂളി അനുരാഗം(2)
നിമിഷങ്ങൾ വഴുതിപ്പോയാലും മുന്നോട്ടു ചുവടുവെയ്ക്കാം
കനവുകൾ തോളോടുതോൾ ചേർത്ത് ജീവിതഗാനം പാടുന്നു പുതുവേഗം (2)
ജീ ആർ കവിയൂർ
12 12 2025
(കാനഡ ടൊറൻ്റോ)
Comments