നീ എന്നും രക്ഷകനായി (കരോൾ ഗാനം)
നീ എന്നും രക്ഷകനായി
(കരോൾ ഗാനം)
നീ എന്നും രക്ഷകനായി
നിഴൽ വീഴും വഴികളിൽ
തണുപ്പാർന്ന കാറ്റിലും
താങ്ങായി നിൻ കരങ്ങൾ ഉണ്ടല്ലോ
ലാ ല ലാ ലാ…
ലാ ല ലാ ലാ…
നിൻ നാമം ഒഴുകുന്നുവല്ലോ
എൻ ശ്വാസത്തിനൊപ്പം
നിശ്ശബ്ദമായ രാവുകളിൽ
മന്ത്രമായി, മധുരമായി
ലാ ല ലാ ലാ…
ലാ ല ലാ ലാ…
ഇരുള്‍ നീളും നിമിഷങ്ങളിൽ
വിളക്കായ് നീ തെളിയും
കണ്ണുനീർ തൊടും നേരങ്ങളിൽ
ആശ്വാസമായി നീ അരികിൽ
പേടി നിറയും ഈ ലോകത്തിൽ
വിശ്വാസമാകെ നീ
എൻ ജീവിത പാതകളിൽ
നീ ഉണ്ടല്ലോ
ജീ ആർ കവിയൂർ
24 12 2025
(കാനഡ, ടൊറൻ്റോ)
Comments