മുരുക സ്വാമി!!!
മുരുക സ്വാമി!!!
ഹര ഹര ഹരോ… ഹര ഹര ഹരോ…
മുരുക ഹര ഹര ഹരോ… സ്വാമി ഹര ഹര ഹരോ…
മുരുക മനം ഉരുക
ഭക്തഹൃദയം നനയുക
പഴനിമല ദർശനമേ
ജീവിതപഥം തെളിയുക
പഴനിമല നിവാസാ
പദമരുളുക ദേവാ
പരിപാലിക്കണമേ ഭഗവാനേ
പരിചോടു വ്രതമോടെ
നിൻ മുന്നിൽ
ഹര ഹര ഹരോ… ഹര ഹര ഹരോ…
മുരുക ഹര ഹര ഹരോ… സ്വാമി ഹര ഹര ഹരോ…
സകലരും ഒരുപോലെ
കാവിയുടുത്ത്
മയിൽകാവടിയേന്തിയും
ഭക്തർ നിൻ നടയിൽ
ഹര ഹരോ നാമത്താൽ
നിന്നെ വന്ദിക്കുമ്പോൾ
പുഞ്ചിരി പ്രസാദം നൽകി
അനുഗ്രഹം ചൊരിയുന്നു
വേദന മാറി ഭക്തഹൃദയം
ആനന്ദം നിറയുന്നു
ഹര ഹര ഹരോ… ഹര ഹര ഹരോ…
മുരുക ഹര ഹര ഹരോ… സ്വാമി ഹര ഹര ഹരോ…
പടിയാറും കടന്നിരിക്കും
പരംപൊരുളാം മുരുകൻ
ശക്തിവേലായുധധാരീ
ശരണം ശരണം മുരുകാ
ചെണ്ട താളം മുഴങ്ങുമ്പോൾ
നാദസ്വരം ഉയരുമ്പോൾ
കാവടി ആടും വഴികളിൽ
പഴനിമല ദീപ്തമാകുന്നു
ഹര ഹര ഹരോ… ഹര ഹര ഹരോ…
മുരുക ഹര ഹര ഹരോ… സ്വാമി ഹര ഹര ഹരോ…
ജീ ആർ കവിയൂർ
25 12 2025
(കാനഡ, ടൊറൻ്റോ)
Comments