ഹൃദയത്തിലെ സാന്നിധ്യം

ഹൃദയത്തിലെ സാന്നിധ്യം

ഋതു സാക്രമ വേദിയിലായ്  
ഋതുകന്യകയവൾ കാത്തിരുന്നു  
പറയാൻ മറന്ന വാക്കുകളൊക്കെ  
പറയാതെ പറഞ്ഞു ഒരു നോക്കുകൊണ്ട്  

മഴമുകിലുകൾ സങ്കടപെയ്യ്തൊഴിയാൻ  
മനമെന്ന ആകാശത്ത് കാത്തിരുന്നു  
ഹൃദയത്തിന്റെ ദൂരങ്ങൾ തൊടാൻ  
നിമിഷങ്ങളോളം കാതോർത്തു കാത്തിരുന്നു  

തണുത്ത നിലാവിൻ മൃദുവായ ചുംബനം  
നിന്റെ കണ്ണുകളിൽ മറഞ്ഞിരുന്നു അനുരാഗമായി  
ഒരു വാക്കും പോലും വേണ്ട, ഒരു നോട്ടം മതി  
സ്നേഹത്തോടെ ഒരുമിച്ചു അടുത്തിരിക്കാം  

അഹങ്കാരമില്ലാതെ ഹൃത്തിൽ ചേർന്നു നിന്നു  
നമ്രതയോടെ ഹൃദയമൊരു പൂവായ് വിരിഞ്ഞു  
ശുദ്ധമായ സ്നേഹമൊളിച്ച് നീയെന്തെന്നു പറഞ്ഞില്ല  
ഒരുദിനം വാത്സല്യം നിറഞ്ഞ മനസ്സുമായി  

മൃദുവായ സ്പർശം ഹൃദയം തേടും വഴികളിലൂടെ  
നിന്റെ ഓർമ്മകൾ ചൂടുള്ളതായ് പ്രണയം വിളിക്കുന്നു  
സ്നേഹത്തിന്റെ വെളിച്ചത്തിൽ നമ്മൾ വീണു  
പ്രതി നിമിഷം ഹൃദയം നിന്നെ വിളിക്കുന്നു  

പാടാതെ പറയുന്ന കാവ്യങ്ങൾ ഹൃദയത്തിൽ പൂവായി  
വെളിച്ചം പോലെ ചുറ്റും നിറഞ്ഞു നിശ്ശബ്ദമോഹം  
ഒരൊറ്റ നോക്കിലും അവളുടെ സ്നേഹം തോന്നി  
കാലം നിന്നെ മറക്കാനാകില്ല, എന്നും ചേർന്നു നിൽക്കും  

ഹം… ഹൂം… ഹം…  
നിന്റെ ഓർമ്മകളിൽ ചൂട് പകരുന്നു  
ഹം… ഹൂം… ഹം…  
ഹൃദയത്തിലെ സാന്നിധ്യം നിലനിർത്തുന്നു


ജീ ആർ കവിയൂർ 
27 12 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “