ശിശിരകുളിരിൽ മനം മൂളി

ശിശിരകുളിരിൽ മനം മൂളി
( ഇന്ന് മഞ്ഞ് പെയ്ത വഴികളിലൂടെ ഒന്ന് പോയി)

ശിശിരകുളിരിൽ മനം മൂളി,
ശാരികയില്ലാ കൊമ്പുകളിൽ…
നിശ്ശബ്ദം തൂങ്ങി നിൽക്കുന്നു
വെളുത്ത മഞ്ഞിൻ ശ്വാസത്തിൽ.

ശിഖരങ്ങളിൽ ഇലയില്ല,
മരങ്ങൾ പഠിപ്പിച്ചു സഹനം;
വേദനയുടെ ഭാഷ ഞാൻ അറിഞ്ഞു
വിരലുകൾ നൊന്ത നിമിഷത്തിൽ.

കൈയുറയുടെ പുറത്തേക്ക് നീണ്ട
ആ വിരലുകളിൽ തീ പാളി,
കുളിരിന്റെ കാവ്യം അന്ന്
രക്തത്തിൽ വരെ എഴുതപ്പെട്ടു.

മഞ്ഞു വീഴും തടാകതീരത്ത്
മനം മാത്രം ചൂടോടെ നിന്നു,
ജീവിതം പഠിപ്പിച്ചു ശിശിരം —
സൗന്ദര്യം വേദനയോടൊപ്പം എന്ന്.

ജീ ആർ കവിയൂർ 
28 12 2025 / 1°c 11:30 am
(കാനഡ, ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “