വാണീപാണി സരസ്വതി




വാണീപാണി സരസ്വതി

വാണീപാണി സരസ്വതി
വാണീപാണി സരസ്വതി പാഹിമാം പാഹിമാം (2)
വീണാനാദധാരയിൽ ചിത്തം ശുദ്ധമാകേണമേ

അവിദ്യാന്ധകാരം അകലട്ടെ കൃപാവർഷമേ
വിദ്യാപ്രകാശപഥത്തിൽ ജീവിതം നയിക്കേണമേ (2)

ശ്വേതപുഷ്പാഭരിത സരസ്വതീദേവതേ
വീണാതന്ത്രികളിൽനിന്നുയരുന്ന സങ്കീർത്തനമേ
ഹംസവാഹനസുശോഭിത സാന്നിധ്യശ്രീയേ (2)

വാഗ്ദേവതാരൂപിണീ കരുണാസാഗരമേ
തമസാഛാദിതചിത്തത്തിൽ ദീപ്തിപകരേണമേ
വിദ്യാവിലാസപ്രകാശം വിതറീടുന്നവളേ (2)
വാണീപാണി സരസ്വതി പാഹിമാം പാഹിമാം (2)

ഗ്രന്ഥസാരസമ്പുഷ്ട കൈകളാൽ അനുഗ്രഹിക്കേണമേ
ധ്യാനപഥഗമനസൗഖ്യം നല്കീടുവളേ
മൗനനിശ്വാസങ്ങളിൽ സംഗീതം നിറച്ചവളേ (2)


കലയാം സത്യമാം ശുദ്ധബോധമേ
ശബ്ദബ്രഹ്മസ്രോതസ്സിൽ ലയിപ്പിച്ചീടണമേ
ഭക്തഹൃദയനിവാസിനീ ജയജയകാരിണീ (2)
വാണീപാണി സരസ്വതി പാഹിമാം പാഹിമാം (2)


ജീ ആർ കവിയൂർ 
13 12 2025
(കാനഡ ,ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “