സ്വപ്നയാത്ര (ഗാനം)
സ്വപ്നയാത്ര (ഗാനം)
കൺപോളകളിൽ കനം തൂങ്ങുമ്പോൾ
കായത്തെ നിദ്രാദേവി പുൽകുന്നേരം
കടന്നു വരും സുന്ദരി, അവൾ കൊണ്ട് പോകും നമ്മേ
കൈയെത്താത്ത ദൂരങ്ങളിലേക്ക് നാം അറിയാതെ
കിനാവള്ളി പിടിച്ച്, മെല്ലെ യാത്രയാകുന്നു
… ലാ ലാ ലാ ലാ
സ്വപ്നങ്ങൾ വരട്ടെ
കണ്ണുകളിൽ വിരിയട്ടെ…
കിനാവള്ളിയുടെ യാത്ര തുടരട്ടെ…
ഹൃദയത്തിൽ നിറയട്ടെ
ചന്ദ്രിക പടർന്ന് കാടുകൾ മായുന്നു
ചിറകിട്ട മയിലുകൾ പാടുന്നു പകലറിയാതെ
ചുവന്ന പൂക്കൾ കുളിരിൽ തിളങ്ങുന്നു
ചിന്തകളിലെ കാഴ്ചകൾ വന്ന് നിറയുന്നു
… ലാ ലാ ലാ ലാ
സ്വപ്നങ്ങൾ വരട്ടെ
കണ്ണുകളിൽ വിരിയട്ടെ…
കിനാവള്ളിയുടെ യാത്ര തുടരട്ടെ…
ഹൃദയത്തിൽ നിറയട്ടെ
നിലാവിൽ നദികൾ നൃത്തം ചെയ്യുന്നു
നൊമ്പരവും ആശയും ഒരുമിച്ച് വന്നു
നിശ്ശബ്ദ കാറ്റിൽ പുളകം ചൊരിയുന്നു
നിഴലുകളിൽ മറഞ്ഞ സ്വപ്നങ്ങൾ പാടുന്നു
… ലാ ലാ ലാ ലാ
സ്വപ്നങ്ങൾ വരട്ടെ
കണ്ണുകളിൽ വിരിയട്ടെ…
കിനാവള്ളിയുടെ യാത്ര തുടരട്ടെ…
ഹൃദയത്തിൽ നിറയട്ടെ
പുതിയ പ്രതീക്ഷകളിൽ കനവുകൾ നിറയ്ക്കും
പാതകൾ താണ്ടി മറവികൾ തേടി
പറക്കുന്ന പക്ഷികളിൽ വിശ്വാസം വളർത്തും
പുതിയ രാവിൽ മധുരം നല്കും
… ലാ ലാ ലാ ലാ
സ്വപ്നങ്ങൾ വരട്ടെ
കണ്ണുകളിൽ വിരിയട്ടെ…
കിനാവള്ളിയുടെ യാത്ര തുടരട്ടെ…
ഹൃദയത്തിൽ നിറയട്ടെ
സങ്കടവും സന്തോഷവും സംമിശ്രിതമായ്
സ്നേഹവും ഭയം ഒരുമിച്ച് നിറയും
സ്വപ്നങ്ങൾ പൂവിടും, ചിലപ്പോൾ പട്ട് പോകും
സത്യവും വിസ്മയവും ഒരുമിച്ച് ഹൃദയത്തിൽ തിളങ്ങും
ജീ ആർ കവിയൂർ
30 12 2025
(കാനഡ, ടൊറൻ്റോ)
Comments