വാഗീശ്വരി വന്ദനീയേ!
വാഗീശ്വരി വന്ദനീയേ!
വാഗീശ്വരി വന്ദനീയേ! മഞ്ജുള ഭാഷിണീ !!
ഭഗവതീയമ്മേ
ബ്രഹ്മ സ്വരൂപാക്ഷരീ വന്ദേ! ഭാരതി! വാണി ദേവി!അമ്മേ
വെളിച്ചമായി മനസ്സിൽ തെളിയുന്നമ്മേ
ചിന്തകളെ ശുദ്ധമാക്കുന്ന സാന്നിധ്യമേ
മൗനമെന്ന ഹൃദയത്തിൽനാദമായി നീ പിറക്കുന്നു അമ്മേ
അക്ഷരങ്ങൾക്ക് ശ്വാസം നൽകുന്ന കാരുണ്യമേ അമ്മേ
വാഗീശ്വരി വന്ദനീയേ! മഞ്ജുള ഭാഷിണീ !!
ഭഗവതീയമ്മേ
ബ്രഹ്മ സ്വരൂപാക്ഷരീ വന്ദേ! ഭാരതി! വാണി ദേവി!അമ്മേ
അറിയാനുള്ള ദാഹം നീ അണയ്ക്കുന്നു
ഇരുട്ടിൽ വഴികാട്ടുന്ന ദീപം നീയേഅമ്മേ
കൈപിടിച്ച് മുന്നോട്ട് നയിക്കുന്ന സ്നേഹം
ഹൃദയത്തിലെ മഞ്ഞു നീക്കുന്നു നീ അമ്മേ
വാഗീശ്വരി വന്ദനീയേ! മഞ്ജുള ഭാഷിണീ !!
ഭഗവതീയമ്മേ
ബ്രഹ്മ സ്വരൂപാക്ഷരീ വന്ദേ! ഭാരതി! വാണി ദേവി!അമ്മേ
വാക്കുകൾക്ക് സൌമ്യത നൽകുന്ന ഉറവ
കലകളെ പൂക്കളാക്കുന്ന സ്പർശം
ജീവിതത്തെ അർത്ഥവത്താക്കുന്ന ദയ
എന്നെ കാത്തുരക്ഷിക്കണേ, സാരസത്തിൽ വാഴും അമ്മേ
വാഗീശ്വരി വന്ദനീയേ! മഞ്ജുള ഭാഷിണീ !!
ഭഗവതീയമ്മേ
ബ്രഹ്മ സ്വരൂപാക്ഷരീ വന്ദേ! ഭാരതി! വാണി ദേവി!അമ്മേ
ജീ ആർ കവിയൂർ
18 12 2025
( കാനഡ, ടൊറൻ്റോ)
Comments