കടപ്പാട്
കടപ്പാട്
ഇന്നിനോടൊപ്പം ജീവിക്കുക…
മൗനത്തിൽ മനസ്സൊഴുക്കി,
കവിത പോലെ ഓരോ നിമിഷവും വിസ്മരിക്കാതെ,
നാളെ ആര് കണ്ടു? നിയതിയുടെ വിളയാട്ടം ആർക്കുമറിയില്ല…
സമയമെന്ന കുതിരയെ ആര് പിടിച്ചു കെട്ടും?
അതിന്റെ ഓളത്തിനൊപ്പം നീങ്ങുന്നവർക്ക് വിജയം സുനിശ്ചിതം,
ഉള്ളിന്റെ ഉള്ളിനെ അറിവോളം, ഉള്ള യാഥാർത്ഥ്യം അറിയുക,
പ്രകൃതിയുടെ വികൃതിയെ അറിയാതെ, ഇരുകാലികൾ താനാണ് വലുതെന്ന് നടിക്കുന്നു…
കവിതയുടെ കാതലും വിതയും കണ്ടറിയാതെ വാചാലരാകുന്നു,
കഷ്ടമെന്ന് പറയാതെ തരമില്ല,
ഉണ്മയാർന്ന പകലിനെ, രാത്രി വെളിച്ചം കൊണ്ടകറ്റുന്നു,
മൗനത്തിൽ ചിന്തകൾ ശാന്തമായി സുഖം പകരുന്നു…
ഋഷി തുല്യനാം കവിക്ക്,
പ്രകൃതിയോടും മനുഷ്യരോടും വേണം അല്പം ശ്രദ്ധ,
പ്രതീക്ഷയും സ്നേഹവും കവിതയിലൂടെ പകരാൻ,
നല്ല ചിന്തകളും നല്ല പ്രവർത്തികളും ചെയ്യുക;
ഇതാണ് സൃഷ്ടിയോടുള്ള ഏറ്റവും വലിയ ഉത്തരവാദിത്വവും കടപ്പാടും…
ജീ ആർ കവിയൂർ
15 12 2025
( കാനഡ , ടൊറൻ്റോ)
Comments