തോന്നുന്നു (ഗസൽ)
തോന്നുന്നു (ഗസൽ)
എന്റെ ഹൃദയക്കണ്ണാടിയിൽ തെളിയുന്ന ആ ചന്ദ്രൻ
മറ്റുള്ളവയെക്കാൾ സുന്ദരൻ, അമൂല്യമെന്ന് തോന്നുന്നു(2)
കാറ്റിലൊഴുകി നിൻ പേര് ഞാൻ കേൾക്കുമ്പോൾ
ഓരോ ശ്വാസവും നിൻ ഓർമ്മകളായി തോന്നുന്നു (2)
നിശയുടെ ഏകാന്തതയിൽ നിൻ ചിരി മുഴങ്ങുമ്പോൾ
നക്ഷത്രങ്ങളെപ്പോലെ നീ ഹൃദയം തൊടുന്നതായി തോന്നുന്നു(2)
നിൻ കണ്ണുകളുടെ മായയിൽ ലോകം വർണ്ണമാകുമ്പോൾ
എല്ലാ ദൃഷ്ടിയിലും നിൻ മുഖം മാത്രം തോന്നുന്നു (2)
നിൻ ഓർമ്മകളുടെ സുഗന്ധം ചുറ്റും പരക്കുമ്പോൾ
എന്റെ ഹൃദയം മുഴുവൻ പുഞ്ചിരിയെന്നു തോന്നുന്നു (2)
നിൻ ഇല്ലായ്മയിൽ ജീവിതം അപൂർണ്ണമായൊരു കഥ
ഓരോ വരിയിലും ജി ആറിന് നീ മാത്രമെന്ന് തോന്നുന്നു(2)
ജീ ആർ കവിയൂർ
28 12 2025
(കാനഡ, ടൊറൻ്റോ)
Comments