ഓം… ശാന്തി… ശാന്തി…

“ഓം… ശാന്തി… ശാന്തി…
“ഓം… ശാന്തി… ശാന്തി……”


ശാന്തി പകരട്ടെ സകല ഭൂമിയിൽ
ഹൃദയങ്ങൾ ഒന്നായി ചേർക്കട്ടെ(2)

സ്നേഹം വിരിയട്ടെ മനുഷ്യരിൽ
വേദനകൾ അകന്നു പോകട്ടെ (2)

പ്രതീക്ഷയുടെ പാത തെളിയട്ടെ
കരുണയുടെ വെളിച്ചം പടരട്ടെ (2)

പ്രകൃതിയുടെ സാന്നിധ്യം നിറയട്ടെ
ചിറകുള്ള പ്രാർത്ഥനകൾ ഉയരട്ടെ (2)

ഓരോ നിമിഷവും സമാധാനം പകരട്ടെ
ലോകം സ്നേഹത്താൽ ഉണരട്ടെ(2)

ഹൃദയങ്ങൾ ഒന്നായി പാടട്ടെ
ശാന്തി, ഐക്യം, വിശ്വാസം നിലനിൽക്കട്ടെ(2)


ജീ ആർ കവിയൂർ 
12 12 2025
(കാനഡ ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “