പലിപ്രക്കാവിൽ അമ്മേ ശരണം

പലിപ്രക്കാവിൽ അമ്മേ ശരണം


അമ്മേ ശരണം ദേവി ശരണം 
പലിപ്രക്കാവിൽ അമ്മേ ശരണം 

നൊമ്പരമോടെ വിളിക്കുന്നവരുടെ
നോവേല്ലാമറിഞ്ഞു ആറ്റുന്നൊരമ്മ  
നാട്ടുകാരുടെ എല്ലാം ഐശ്വര്യമ്മ
നിത്യ നിരാമയി പലിപ്രക്കാവിലമ്മ

അമ്മേ ശരണം ദേവി ശരണം 
പലിപ്രക്കാവിൽ അമ്മേ ശരണം 

നിന്നരികിൽ ഉണ്ടല്ലോ കൂടെ
നാഗരാജാവും നാഗയക്ഷിയും
നൽകും വിദ്യാബലത്തിനായി രക്ഷസ്സും
നിധി പോലെ യോഗിശ്വരനാം അപ്പൂപ്പനും

അമ്മേ ശരണം ദേവി ശരണം 
പലിപ്രക്കാവിൽ അമ്മേ ശരണം 

നാദധ്വനിയിൽ ഹൃദയം ഉണരുന്നു
നന്മയാൽ കുടുംബ പരദേവ ദേവതയമ്മേ നിലകൊള്ളുന്നുകാവലായി പലിപ്രയമ്മേ 
നാളെയുടെ സ്നേഹവും അനുഗ്രഹവും നീയേമ്മേ

അമ്മേ ശരണം ദേവി ശരണം 
പലിപ്രക്കാവിൽ അമ്മേ ശരണം 

ജീ ആർ കവിയൂർ 
13 12 2025
(കാനഡ ,ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “