മധുര നോവിൻ സ്മൃതികൾ (ഗാനം)
മധുര നോവിൻ സ്മൃതികൾ
മ്… മ്മ്… ഹൂം… മ്മ്…
മറക്കുവാനാകുമോ നീ തന്നയുള്ള ആകാരം
മധുരമുള്ളൊരു ഓർമ്മകളുടെ നിഴൽ
മായാതെ മറയാതെ അക്ഷര ചിമിഴിൽ
മുത്തായി മാറിയങ്ങനെ തിളങ്ങുന്നുവല്ലോ
മഴയേറ്റു കാറ്റേറ്റ് വെയിലേറ്റു മഞ്ഞിലിയാതെ മന്ദസ്മിതമായി
മനസ്സിൽ പടരുന്നുവല്ലോ സഖി
മായാജാലമായി തുടരുന്നുവല്ലോ
മ്… മ്മ്… ഹൂം… മ്മ്…
മറയാതെ മിഴികളിൽ നീളുന്ന സ്നേഹധ്വനി
മധുരമായി മനസ്സിൽ തങ്ങി നിൽക്കുന്നുവല്ലോ
മൗനത്തിൻ വീണയിൽ മീട്ടാത്ത രാഗങ്ങൾ
മിഴികളിൽ തെളിയുന്ന സ്നേഹസുരഭിയായി
മധ്യാഹ്ന ചന്ദ്രികപോൽ നനുത്ത പ്രകാശം
മാരിവിൽ നിറങ്ങൾ ചാർത്തി ഹൃദയത്തിലായ്
മന്ദാര പൂങ്കാവിൽ വിരിയുന്ന നിമിഷം
മണിമുത്തു പോലെ കാത്തിരിപ്പിൻ സൗഖ്യം
മധുരസ്വപ്ന യാത്ര നീളുന്ന നേരം
മംഗളമായ് ചേർന്നൊരു ജീവിതലയം
മ്… മ്മ്… ഹൂം… മ്മ്…
മറയാതെ മിഴകളിൽ നീളുന്ന സ്നേഹധ്വനി
മധുരമായി മനസ്സിൽ തങ്ങി നിൽക്കുന്നുവല്ലോ
മൗനാർദ്രമായ നിശ്വാസങ്ങൾ പെയ്യുന്ന നേരം
മനോഹരമാം നിമിഷങ്ങൾ ചേർന്നു വളരുന്നു
മൃദുലസ്പർശം പോലെ പാതകൾ തെളിയുന്നു
മനോഹാരിതയാൽ ജീവിതം പൂർണ്ണമാകുന്നു
മ്… മ്മ്… ഹൂം… മ്മ്…
മറയാതെ മിഴകളിൽ നീളുന്ന സ്നേഹധ്വനി
മധുരമായി മനസ്സിൽ തങ്ങി നിൽക്കുന്നുവല്ലോ
ജീ ആർ കവിയൂർ
27 12 2025
(കാനഡ , ടൊറൻ്റോ)
Comments