നരസിംഹ താണ്ഡവം (ഭക്തി ഗാനം)

നരസിംഹ താണ്ഡവം (ഭക്തി ഗാനം)

നാരായണ നാമം ജപിക്കുക മനമേ
നാളിത് വരെ ഉള്ള ദോഷം അകലുമേ

ഗർജ്ജിച്ചു നടുങ്ങി തൂൺ 
ഇടിമുഴങ്ങി ധർമ്മം ഉയർന്നു
അർദ്ധനരൻ – അർദ്ധമൃഗം
അഗ്നിനയനൻ അവതരിച്ചു

നാരായണ നാമം ജപിക്കുക മനമേ
നാളിത് വരെ ഉള്ള ദോഷം അകലുമേ

കാലമല്ല, ദേശമല്ല സാക്ഷിയായ് 
സന്ധ്യയും അസ്തമയവും 
നഖങ്ങൾ പിച്ചി ചീന്തി നീതി വിളിച്ചു
അഹങ്കാരം ചിതറിപ്പോയി ഭൂതലത്തിൽ

നാരായണ നാമം ജപിക്കുക മനമേ
നാളിത് വരെ ഉള്ള ദോഷം അകലുമേ

അസുരസിംഹാസനം വിറച്ചു
മുറിഞ്ഞു വാക്കുകൾ വാളായി 
“ഞാനാണ് ദൈവം” എന്ന ഘോഷം
ധൂളിയായി കാറ്റിൽ അലിഞ്ഞു

നാരായണ നാമം ജപിക്കുക മനമേ
നാളിത് വരെ ഉള്ള ദോഷം അകലുമേ

കുരുന്നിന്റെ നെഞ്ചിൽ വിരിഞ്ഞ
നാമധ്വനി അചഞ്ചലം
ഉഗ്രത കുമ്പിട്ടു നിൽക്കേ
കരുണയുടെ മുഖം തെളിഞ്ഞു

നാരായണ നാമം ജപിക്കുക മനമേ
നാളിത് വരെ ഉള്ള ദോഷം അകലുമേ

രക്തധാര ശമിച്ച നിമിഷം
ഭൂമി ശ്വാസമെടുത്തു
ഭക്തന്റെ തലോടലിൽ
ഭഗവാൻ ശാന്തനായി

നാരായണ നാമം ജപിക്കുക മനമേ
നാളിത് വരെ ഉള്ള ദോഷം അകലുമേ

വിശ്വാസം തകർപ്പാൻ വന്നവർ
കാലത്തിന്റെ ഇരയായി
പ്രഹ്ലാദ ഹൃദയം മന്ത്രിച്ചു
“നാരായണൻ മാത്രം സത്യം”

നാരായണ നാമം ജപിക്കുക മനമേ
നാളിത് വരെ ഉള്ള ദോഷം അകലുമേ

ജീ ആർ കവിയൂർ 
26 12 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “