"കാറ്റിൽ നിന്റെ ഗന്ധം"(പ്രണയ ഗാനം)
"കാറ്റിൽ നിന്റെ ഗന്ധം"(പ്രണയ ഗാനം)
ലല്ലാലാലലല്ലാ ലാലാലലല്ലാ
ലലാലാ ലാലാ ലാലാ ലാലാ
ഹേ ഹേ ഹേ ഹേ
ഹേമന്തവരവിനായി
ഹിമം അകലുവാൻ
ഹൈമവതി കാത്തിരുന്നു
കാറ്റിൽ നിന്റെ ഗന്ധം പടരവേ
കാലങ്ങൾ സാന്നിധ്യമായി കടന്ന
കന്നു
കാണാതെ പോയ നാളുകളെ
കണ്ണുകളിൽ നീ തിരികെ നൽകി
മാഞ്ഞുപോയ ചിരികൾ വീണ്ടും
മാനസതീരത്ത് തെളിഞ്ഞു
മാതളപൂവിൻ നിറമോടെ
മാറാതെ നീ ചേർന്നിരുന്നു
നിൻ ചുംബനം കമ്പനത്തിനായി
നിശ്വാസങ്ങൾ തീപിടിച്ചപ്പോൾ
നിദ്ര വിട്ട രാത്രികളിലും
നിൻ മുഖം മാത്രമേ തെളിഞ്ഞൂ
സിരകളിൽ തീപടരുന്നു ഓർമ്മകളാൽ
സിന്ധുവിൻ മൗനം പോലെ ഈ രാത്രി
സിതളമായ് പെയ്യുന്ന നിൻ നോട്ടം
സിനേഹമായി മനസ്സിൽ നിറഞ്ഞു
ജന്മജന്മാതങ്ങളായി നിന്നെ തന്നെ ലഭിക്കാൻ
ജീവിതം മുഴുവൻ പ്രാർത്ഥിച്ചു ഞാൻ
ജാലകവഴി എത്തും നിൻ മുഖം
ജീവനിൽ എന്നും വെളിച്ചമായി
ലല്ലാലാലലല്ലാ ലാലാലലല്ലാ
ലലാലാ ലാലാ ലാലാ ലാലാ
ജീ ആർ കവിയൂർ
19 12 2025
(കാനഡ, ടൊറൻ്റോ)
Comments