നിന്റെ ഓർമ്മകളിൽ ചൂട് (പ്രണയ ഗാനം)
നിന്റെ ഓർമ്മകളിൽ ചൂട് (പ്രണയ ഗാനം)
ഹും… ഹൂം… ഹും…
ഹൂം… ഹും… ഹൂം…
(×2)
നിമ്ന താപനിലയിലാണെങ്കിലും
നിന്നോർമ്മകളെന്നിൽ ചൂടേറുന്നു
മഞ്ഞു പെയ്യും ഈ രാത്രികളിൽ
നിന്റെ ചിന്തകൾ വെയിലാകുന്നു
(×2)
വെളുത്ത മഞ്ഞിൻ നിശ്ശബ്ദതയിൽ
നഗരം ഉറങ്ങുമ്പോൾ പോലും
കണ്ണടച്ചാൽ മുന്നിൽ വരും
നിന്റെ മുഖം, എന്റെ ലോകം
(×2)
തണുപ്പിനും തോൽക്കാത്ത സ്നേഹമേ
നീ എൻ ശ്വാസമായി മാറുന്നു
മഞ്ഞിൻ മറവിൽ ഒളിഞ്ഞാലും
നിന്റെ സ്നേഹം വിളിച്ചുണർത്തുന്നു
(×2)
ജീ ആർ കവിയൂർ
26 12 2025
(കാനഡ, ടൊറൻ്റോ)
Comments