കരുണാമയൻ
കരുണാമയൻ കാരുണ്യവാരിധി
കൃഷ്ണ കൃഷ്ണാ പാഹിമാം
പഴയ ദിനങ്ങൾ ഓർമ്മയായി
ഗുരുകുലവഴികൾ തുറന്നു
വിശപ്പിനേക്കാൾ വേദന
കൃഷ്ണഹൃദയം കണ്ടറിഞ്ഞു
കരുണാമയൻ കാരുണ്യവാരിധി
കൃഷ്ണ കൃഷ്ണാ പാഹിമാം
അവിലിലെ സ്നേഹം
അനുഗ്രഹമായി മാറി
ജീവിതവീഥി തെളിഞ്ഞു
സൗഭാഗ്യദീപം ജ്വലിച്ചു
കരുണാമയൻ കാരുണ്യവാരിധി
കൃഷ്ണ കൃഷ്ണാ പാഹിമാം
ദാരിദ്ര്യവുമായി വന്ന സതീർത്ഥൻ
കൈയിൽ ചെറുസമ്മാനം അർപ്പിച്ചപ്പോൾ
സ്നേഹമേകിയ കൃഷ്ണൻ അറിഞ്ഞു
ബന്ധമതിലപ്പുറം ഈശ്വരൻ നിൽക്കുന്നു
കരുണാമയൻ കാരുണ്യവാരിധി
കൃഷ്ണ കൃഷ്ണാ പാഹിമാം
ജീ ആർ കവിയൂർ
17 12 2025
(കാനഡ, ടൊറൻ്റോ)
Comments