സ്മൃതിയിൽ ജീവിക്കുന്നു.(ഗാനം)

സ്മൃതിയിൽ ജീവിക്കുന്നു.(ഗാനം)

പല്ലവി 

ഇന്നും നിൻ ഓർമ്മയിൽ ഞങ്ങൾ ജീവിക്കുന്നു,
കഴിഞ്ഞ നാളുകൾ പോലെ ഇന്നും ഈ സ്മൃതിയിൽ

അനുപല്ലവി 

രാത്രിതൻ മൗനത്തിൽ നിൻ രൂപം തെളിയുമ്പോൾ,
പൂവിതൾ ഗന്ധത്തിൽ നാം വീണ്ടും ഒന്നായി.

ചരണം 1 

ചിരിയൊളിപ്പിച്ച നിൻ മനസ്സിലെ വേദന,
നക്ഷത്രപ്രഭ പോലെ ഇന്നും പ്രകാശമായി.

ചരണം 2 

മധുരമാം സ്മിതം ഒളിപ്പിച്ച നിൻ സ്നേഹനിമിഷങ്ങൾ,
ഈ മനസ്സിന്റെ താളത്തിൽ എന്നും അലിയുന്നു.

ചരണം 3 

കാറ്റിന്റെ സ്പർശമായി നിൻ സന്ദേശങ്ങൾ തേടിയെത്തുന്നു,
നിശബ്ദമാം നിഴലായി നാം സ്മൃതിയിൽ ജീവിക്കുന്നു.

ചരണം 4 

നീയെന്ന സത്യമില്ലാത്തീ ജീവിതം പൂർണ്ണമല്ലെന്നിന്നും,
ഓർമ്മതൻ നിഴലിൽ നാം എന്നും ജീവിക്കുന്നു.

ഈ ഗൗരവമാർന്ന മധുരസംഗീതത്തിൽ ഞാൻ...
"ജി ആർ" എന്നെന്നും സ്മൃതിയിൽ ജീവിക്കട്ടെ.


ജീ ആർ കവിയൂർ 
16 12 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “