കടന്നുപോകുന്ന ദിവസങ്ങൾ
കടന്നുപോകുന്ന ദിവസങ്ങൾ
കടന്നുപോകുന്നൊരു വർഷം വാതിൽ മുട്ടുന്നു
മുമ്പേ കേട്ട പ്രതിധ്വനികൾ കൈകളിൽ വഹിച്ച്
ചില സ്വപ്നങ്ങൾ മങ്ങി, ചിലത് നിലനിന്നു
ചില പ്രാർത്ഥനകൾ തകർന്നു, ചിലത് സത്യമായി
മൗനവേദനയോടെ പുഞ്ചിരിക്കാൻ പഠിച്ചു
മഴയിൽ അല്പം നൃത്തം ചെയ്യാനും പിന്നെ
ചിലരെ നഷ്ടപ്പെട്ടു, ചിലരെ ചേർത്തുപിടിച്ചു
ഓരോ വിടവാങ്ങലും കേൾക്കാൻ പഠിച്ചു
രാത്രികൾ നീണ്ടു, ഹൃദയം പ്രൗഢമായി
സത്യം ലളിതമായ കണ്ണുകളിൽ ഒളിച്ചു
മങ്ങുന്ന ദിവസങ്ങൾ മായുമ്പോൾ
പ്രതീക്ഷ നീങ്ങും വരാനിരിക്കുന്ന വർഷത്തിലേക്ക്
പറയാതെ കാത്തിരിക്കുന്ന തീരുമാനങ്ങൾ
തുറക്കാത്ത കത്തുകൾ പോലെ അടുത്ത്
ഒരു പ്രഭാതത്തിൽ നാം നിൽക്കുമ്പോൾ
ശാന്തസ്വപ്നങ്ങളുമായി ധൈര്യഹൃദയത്തോടെ പുതുവർഷത്തെ വരവേൽക്കാം
ജീ ആർ കവിയൂർ
23 12 2025
(കാനഡ, ടൊറൻ്റോ)
Comments