പിറവിയുടെ സന്തോഷ രാവിൽ(കരോൾ ഗാനം)
പിറവിയുടെ സന്തോഷ
രാവിൽ
(കരോൾ ഗാനം)
തുത്തുറത്ത് തുത്തുറത്ത് തുത്തുറത്ത് തുത്തുറത്ത്
കൊട്ടി പാടി ആഘോഷിക്കാം
കുളിർ പെയ്യും ക്രിസ്മസ് രാവിൽ
പിറവിയുടെ സന്തോഷം ഉയരട്ടെ
യേശു പിറന്ന ഈ രാവിൽ
കുളിരോടു കുളിർ പെയ്യും രാത്രി
കുന്തിരിക്ക മണം നിറയും രാത്രി
കുന്നുകളിൽ നക്ഷത്രങ്ങൾ ചിരിതൂകി
കർത്താവിൻ പിറവിയുടെ ആനന്ദ രാത്രി
കൊട്ടി പാടി ആഘോഷിക്കാം
കുളിർ പെയ്യും ക്രിസ്മസ് രാവിൽ
സന്തോഷഗാനം ഉയരട്ടെ
യേശു പിറന്ന ഈ രാവിൽ
രക്ഷകൻ എളിമയിൽ വന്നു പിറന്നു
രോമാഞ്ചം നിറഞ്ഞൊരു നിമിഷം
രാഗരഹിത ദൂതഗാനം മുഴങ്ങി
രക്ഷയുടെ വാർത്ത മനുഷ്യർക്കായി
കൊട്ടി പാടി ആഘോഷിക്കാം
കുളിർ പെയ്യും ക്രിസ്മസ് രാവിൽ
സന്തോഷഗാനം ഉയരട്ടെ
യേശു പിറന്ന ഈ രാവിൽ
പാതിരാവിൻ തെളിമയിൽ ലോകം
പാപഭാരം വിട്ടു നിശ്വസിച്ചു
പാലാഴി പോലൊരു കരുണ
പുതുജീവിതം മനുഷ്യർക്കായി നൽകി
കൊട്ടി പാടി ആഘോഷിക്കാം
കുളിർ പെയ്യും ക്രിസ്മസ് രാവിൽ
സന്തോഷഗാനം ഉയരട്ടെ
യേശു പിറന്ന ഈ രാവിൽ
സ്നേഹദീപം ഇരുളിൽ തെളിഞ്ഞു
സമാധാനം ഹൃദയങ്ങൾ തേടി
സകലരും ചേർന്ന് പാടുന്നു
സ്തുതി നിനക്കേ യേശുവേ ആമേൻ
കൊട്ടി പാടി ആഘോഷിക്കാം
കുളിർ പെയ്യും ക്രിസ്മസ് രാവിൽ
സന്തോഷഗാനം ഉയരട്ടെ
യേശു പിറന്ന ഈ രാവിൽ
ജീ ആർ കവിയൂർ
23 12 2025
(കാനഡ, ടൊറൻ്റോ)
Comments