ശബരി പാതയിൽ
ശബരി പാതയിൽ
ശരണം ശരണമെൻ്റെ അയ്യപ്പ
ശരണമെല്ലാം സ്വാമിയല്ലാതെ ഇല്ല അയ്യപ്പാ
പമ്പയും കരിമലയും കടന്ന്
സദ്ഗതിയോടു നിൽക്കുന്നു
ശബരി പീഠത്തിന്റെ ശാന്ത ദർശനം
ഹൃദയത്തിൽ പതിക്കുന്നു
ശരണം ശരണമെൻ്റെ അയ്യപ്പ
ശരണമെല്ലാം സ്വാമിയല്ലാതെ ഇല്ല അയ്യപ്പാ
പതിനെട്ടു പടികളിലൂടെ പടരുന്ന പ്രകാശം
ചൈതന്യത്തിന്റെ ആഴത്തിൽ ഹൃദയം ഉണരുന്നു
തത്വമസി പൊരുള്‍ തിരിച്ചറിഞ്ഞ് വണങ്ങുന്ന മനസ്സ്
ശരണം ശരണമെൻ്റെ അയ്യപ്പ
ശരണമെല്ലാം സ്വാമിയല്ലാതെ ഇല്ല അയ്യപ്പാ
ഭക്തിയുടെ പുഷ്പങ്ങൾ നീലാകാശത്തേക്ക് ഉയരുന്നു
വിശുദ്ധ പാതയിൽ ഓരോ പടിയും ആത്മാവിന് ദീപം
അഗാധമായ ശാന്തിയുടെ നിറവിൽ ഹൃദയം മുങ്ങുന്നു
ശരണം ശരണമെൻ്റെ അയ്യപ്പ
ശരണമെല്ലാം സ്വാമിയല്ലാതെ ഇല്ല അയ്യപ്പാ
ജീ ആർ കവിയൂർ
22 12 2025
(കാനഡ, ടൊറൻ്റോ)
Comments