നിത്യ സത്യമാർന്ന ദൈവമേ ( ക്രിസ്തീയ ഭക്തി ഗാനം)
നിത്യ സത്യമാർന്ന ദൈവമേ ( ക്രിസ്തീയ ഭക്തി ഗാനം)
നിത്യ സത്യമാർന്ന ദൈവമേ
നിൻ നാമം വാഴ്ത്തപ്പെടെണമേ
നിൻ തിരുവചനം എന്നും ഞങ്ങൾക്ക്
പാടി സ്തുതിപ്പാൻ നിൻ കരുണയേകണേ
ഇരുള്‍ നിറഞ്ഞ ജീവിത വഴികളിൽ
വെളിച്ചമാകണമേ യേശുനാഥാ
നിത്യ സത്യമാർന്ന ദൈവമേ
നിൻ നാമം വാഴ്ത്തപ്പെടെണമേ
കുരിശിലൊഴുകിയ സ്നേഹധാര
കഴുകണമേ എൻ പാപങ്ങളെ
വിശ്വാസദീപമേ, കെടാതെയിരിക്കണമേ
നിൻ സ്നേഹവെളിച്ചം നിറയണമേ
നിത്യ സത്യമാർന്ന ദൈവമേ
നിൻ നാമം വാഴ്ത്തപ്പെടെണമേ
കണ്ണീരോടെ വിളിക്കുന്ന മക്കൾക്ക്
സാന്ത്വനവാക്കായ് നീ അരികിൽ
തളരുന്ന മനസിന് താങ്ങാവാൻ
കൈപിടിച്ചുയർത്തണമേ നാഥാ
നിത്യ സത്യമാർന്ന ദൈവമേ
നിൻ നാമം വാഴ്ത്തപ്പെടെണമേ
ശ്വാസമുണ്ടാവും നാളുകളോളം
നിൻ വിശ്വാസത്തോടെ ജീവിക്കാൻ
സ്വർഗ്ഗരാജ്യം കാണുംവരെ
നടത്തണമേ നിൻ വഴിയിൽ നാഥാ
നിത്യ സത്യമാർന്ന ദൈവമേ
നിൻ നാമം വാഴ്ത്തപ്പെടെണമേ
ജീ ആർ കവിയൂർ
24 12 2025
( കാനഡ , ടൊറൻ്റോ)
Comments