കാറ്റ്, പൂവ്, മനുഷ്യൻ
കാറ്റ്, പൂവ്, മനുഷ്യൻ
പകൽ നീലാകാശം പോലെ
പുതു പ്രതീക്ഷകളുമായി മനുഷ്യൻ
കാറ്റിൽ വിടരുന്ന പുഴയുടെ രൂപത്തിൽ
മനസ്സ് തെന്നി ഒഴുകുന്നു, മറയ്ക്കുന്നു
പൂവ് വിരിയുന്ന കണ്ണികൾ ചിരിക്കും
പക്ഷേ സമയത്തിന്റെ തീരത്തിൽ വഴിമാറും
മഴ പെയ്ത് മണ്ണിൽ ചാരമാകുമ്പോൾ
നഷ്ടങ്ങൾ കണക്കാക്കുന്ന ചിന്തയുടെ നിഴൽ
ചന്ദ്രപ്രകാശം പോലെയാകും സ്നേഹം
സ്ഥിരമല്ല, മാറാനിടം നൽകുന്ന
ആദ്യം പാടും ഗാനങ്ങൾ, പിന്നീട് മായും
ഹൃദയം നിറഞ്ഞ ധാരയിലൂടെ വികാരങ്ങൾ ഒഴുകും
കാറ്റും ശലഭവും വണ്ടും നൽകുന്ന സേവനം
പ്രകൃതിയുടെ വികൃതികൾ അല്ല — നിയമം
എന്നാലും കാണാതെ പഠിക്കാത്ത ഇരുകാലി
സ്വാർത്ഥതയുടെ മൂടലിൽ മൂടിയ മനുഷ്യൻ
വാതിൽ തുറന്ന് കാറ്റ് പറക്കും, പോകും
പക്ഷേ മരങ്ങളുടെ ശിഖരം നിലനിൽക്കും
ഇളം മഴയിലും സാന്ദ്രമായ ചിരിയിലും
സ്വഭാവം പ്രകൃതിയുടെ പ്രതിഫലനമായി മാറുന്നു
പുതിയ പുലരികൾ ഹൃദയത്തിൽ വളരും
പഴയ നിമിഷങ്ങൾ സ്മരണയിലുറങ്ങും
ജീവിതം പൂക്കളുടെ ദൃശ്യപഥം പോലെ
നാം അനുഭവിക്കുന്നതും വിടുന്നതും
പക്ഷേ സ്‌നേഹം മാത്രമേ ശാശ്വതം
ജീ ആർ കവിയൂർ
23 12 2025
(കാനഡ, ടൊറൻ്റോ)
Comments