പ്രണയത്തിന്റെ ദാഹം ( ഗസൽ )
പ്രണയത്തിന്റെ ദാഹം ( ഗസൽ )
നിന്റെ പ്രണയത്തിന്റെ ദാഹം അതിരുകടന്നായിരുന്നു എന്നാൽ
നിൻ അധരങ്ങളിൽ അതിന്റെ സമ്മതം ഉണ്ടായിരുന്നില്ല എന്നാൽ
നോട്ടങ്ങൾ പറഞ്ഞു പോയത് നാവിന് പറയാനായില്ലല്ലോ
ഹൃദയം വിറച്ചിരുന്നു എന്നാൽ, മൗനം ചേർത്തിരുന്നു എന്നാൽ
ഓരോ വഴിത്തിരിവിലും നിന്റെ ഓർമ്മ ഒപ്പമുണ്ടായിരുന്നു
വഴി കഠിനമായിരുന്നു എന്നാൽ, കൂട്ടായി നീ ഉണ്ടായിരുന്നില്ല എന്നാൽ
സമീപത്ത് തന്നെയിരുന്നിട്ടും നീ ദൂരെയെന്ന പോലെ
ആ അടുത്തിരിക്കലിനായ് ഞാൻ കാത്തിരുന്നു എന്നാൽ
എൻ ഏകാന്തതയിൽ ഞാൻ, ഞാൻ തന്നെ തകർന്നുപോയി
സഹനം ആയുധമായിരുന്നു എന്നാൽ, മുറിവുകൾ ഉണങ്ങിയില്ല എന്നാൽ
ജി ആർ പറയുന്നു, പ്രണയത്തോട് എന്ത് പരാതി പറയാൻ
വേദന പോലും മനോഹരമായിരുന്നു എന്നാൽ
ജീ ആർ കവിയൂർ
29 12 2025
(കാനഡ, ടൊറൻ്റോ)
Comments