മൂകാംബികേ ശരണം ശരണം

മൂകാംബികേ ശരണം ശരണം

അമ്മേ ശരണം ദേവി ശരണം 
മൂകാംബികേ ശരണം ശരണം
വാണീടുക മനമതിന്നായി നിന്നടിയിൽ 
വീഴുന്നു മൂകാംബികേ ശരണം 

അക്ഷരപ്രകാശം പകരുന്ന കരുണാമയീ
ശരണാഗതരിലെ ദുഃഖം നീക്കുമമ്മേ
സ്മിതഹാസം ചിന്തുന്ന മുഖചന്ദ്രികയിൽ
സർവശാസ്ത്രങ്ങളുടെ സാരം തിളങ്ങുന്നു

അമ്മേ ശരണം ദേവി ശരണം 
മൂകാംബികേ ശരണം ശരണം
വാണീടുക മനമതിന്നായി നിന്നടിയിൽ 
വീഴുന്നു മൂകാംബികേ ശരണം 

ഹൃദയഗുഹകളിൽ ദീപം തെളിയിച്ചു
അജ്ഞാനാന്ധകാരം നീ മാറ്റുന്ന നിമിഷം
നാദരൂപമായ് ഒഴുകുന്ന കൃപയാൽ
മനസ്സിൻ മരുഭൂമി പുഷ്പിതമാകുന്നു

അമ്മേ ശരണം ദേവി ശരണം 
മൂകാംബികേ ശരണം ശരണം
വാണീടുക മനമതിന്നായി നിന്നടിയിൽ 
വീഴുന്നു മൂകാംബികേ ശരണം 

വാക്കുകൾക്കപ്പുറം നിലകൊള്ളുന്ന ശക്തിയേ
ചിന്തകളെ ശുദ്ധമാക്കുന്ന ശാന്തസ്വരൂപേ
അഭയം തേടിയീ ജീവൻ സമർപ്പണം ചെയ്യുന്നു
അമ്മേ, അനുഗ്രഹധാരയായി എന്നിൽ നിറയേണമേ

അമ്മേ ശരണം ദേവി ശരണം 
മൂകാംബികേ ശരണം ശരണം
വാണീടുക മനമതിന്നായി നിന്നടിയിൽ 
വീഴുന്നു മൂകാംബികേ ശരണം 

ജീ ആർ കവിയൂർ 
20 12 2025
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “