സത്യം ശബ്ദമാകുമ്പോൾ (ഗാനം)
സത്യം ശബ്ദമാകുമ്പോൾ (ഗാനം)
ഓ ഓ ഓ ഓ
ആഹ ആഹാ ഹ ഹ
കാലത്തിന്റെ അതിരുകൾ കടക്കുന്ന പാത
ഘടികാരങ്ങൾ അർഥം നഷ്ടപ്പെടുന്ന നിമിഷം
പ്രകാശവും നിഴലും ലയിക്കുന്ന വഴിത്തിരിവ്
ആശയങ്ങൾ മാത്രം വസിക്കുന്ന സ്ഥലം
പേരുകളും ബന്ധങ്ങളും മണ്ണിലൊഴുകുന്നു
വിശപ്പും വിശ്രമവും യാത്രയിലെ ഇടവേളകൾ
ഉപേക്ഷിച്ച വേദനകൾ വാക്കുകളായി വിരിയുന്നു
സ്വന്തമെന്ന വിളിപ്പേരില്ലാത്ത അവസ്ഥ
മറ്റുള്ളവരുടെ കണ്ണീർ ഭാരമായി ചുമക്കുന്നു
ആനന്ദം കൈമാറി ദുഃഖം ഏറ്റെടുക്കുന്നു
ലോകത്തോടൊപ്പം നടന്ന് ഏകാന്തത ചേരുന്നു
സത്യം തന്നെ ശബ്ദമായി മാറുന്ന കവിയുടെ ജീവിതം
ജീ ആർ കവിയൂർ
29 12 2025
(കാനഡ, ടൊറൻ്റോ)
Comments