മമ മനസ്സിൽ നീ (കൃഷ്ണ ഭക്തി ഗാനം)
മമ മനസ്സിൽ നീ (കൃഷ്ണ ഭക്തി ഗാനം)
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ,
കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
മമ മനസ്സിൽ നീ നിത്യമാം തണലായ് ഇരിക്കുന്നുവല്ലോ,
നിൻ സാന്നിധ്യം സകല വേദനകൾ മറയ്ക്കുന്നു.
മമ ഹൃദയം നിൻ കൃപയാൽ നിറഞ്ഞ് പാടുന്നു,
നിൻ ദർശനം ജീവിതത്തിൽ വെളിച്ചം ആക്കി മാധവാ. (2)
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ,
കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
മമ സ്വപ്നങ്ങളിൽ നീ ചെറു പൂവായി വിരിഞ്ഞെത്തുന്നല്ലോ,
നിൻ വാക്കുകൾ ആത്മാവിന് ശാന്തി കൊടുക്കുന്നു.
മമ ജീവന്റെ വഴികൾ നിൻ പ്രസാദം തെളിയിക്കൂ,
മമ ഹൃദയം നീ അനന്തമാം സ്നേഹത്താൽ നിറയ്ക്കൂ. (2)
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ,
കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
ഓരോ നോട്ടവും ഹൃദയം കുളിർക്കുന്നു,
നിന്റെ ദർശനം സന്തോഷം പകരന്നീടുന്നുവല്ലോ.
മുരളി ഊതി നീ സംഗീതം ഒഴുക്കുന്നു,
മയൂരപീലി നിൻ തിരുമുടിക്കെട്ടിൽ തിളങ്ങുന്നു. (2)
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ,
കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
മമ ഭക്തിതൻ കൈയ്യിൽ നീ ആശ്രയമായി മാറുന്നുവല്ലോ,
നിൻ ജപം ഓരോ നിമിഷവും സമാധാനം പകരുന്നു.
മമ പ്രാർത്ഥനയിൽ നീ നിറവോടെ ചേർന്നിടേണം,
നിൻ മഹിമ ആകാശത്ത് വിളക്ക് പോലെ തിളങ്ങൂ. (2)
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ,
കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
ജീ ആർ കവിയൂർ
15 12 2025
(കാനഡ , ടൊറൻ്റോ)
Comments