ഓം ഹരിനാരായണ (ഭക്തിഗാനം)
ഓം ഹരിനാരായണ (ഭക്തിഗാനം)
ഓം ഹരിനാരായണാ ഹരേ
ഓം ജയ നാരായണാ ഹരേ
നീലവർണ്ണനാഥനേ, ശാന്തിദായക സാന്ദ്രനിലാവിൽ
ചന്ദനചർച്ചിത മുഖകാന്തി ശോഭയും
ഹൃദയകോവിലിൽ ദിവ്യജ്യോതി പ്രഭാതം
സ്നേഹനിധി ഗീതങ്ങൾ മുഴങ്ങും, ഹരിനാമത്തിൽ ആത്മാവിൽ ശാന്തി
ഓം ഹരിനാരായണാ ഹരേ
ഓം ജയ നാരായണാ ഹരേ
താളലയ സംഗീതത്തിൽ രാഗധാരാ ഉണരും
അനന്തപുഷ്പവനം പുഷ്പിതമായി വിരിയുന്നു
വൃന്ദാവനഗന്ധം മിഴികളിൽ വിരിയുന്നു
ഗോപകുമാരന്മാരുടെ നൃത്തഗാനം ഹൃദയം നിറയ്ക്കും
ഓം ഹരിനാരായണാ ഹരേ
ഓം ജയ നാരായണാ ഹരേ
യമുനാ തടങ്ങളിൽ ദുഃഖം ഒഴിഞ്ഞു,
ഭക്തജനങ്ങൾ ഹരിനാമ ജപത്തിൽ മുഴങ്ങുന്നു
കൃഷ്ണസാന്നിധ്യത്തിൽ അനന്തശാന്തിയും പ്രണയസമ്മേളനവും
ആത്മാവിൽ നിറഞ്ഞു, ഹരിനാമത്തിൽ സ്വർഗീയമായ സ്നേഹം
ഓം ഹരിനാരായണാ ഹരേ
ഓം ജയ നാരായണാ ഹരേ
ജീ ആർ കവിയൂർ
22 12 2025
(കാനഡ, ടൊറൻ്റോ)
Comments