ലാഘവമാർന്ന വിശ്രമമേ (വിരഹ ഗാനം)
ലാഘവമാർന്ന വിശ്രമമേ (വിരഹ ഗാനം)
മൗനം എന്ന സമരായുധത്താൽ
മനം മാനം നോക്കി കിടന്നു
മിഴിയടഞ്ഞു, മൊഴിയടഞ്ഞു
മരണമെന്ന നിത്യശാന്തി തേടുന്നു (2x)
പറയാൻ ബാക്കി നിന്ന വാക്കുകൾ
ഹൃദയത്തിന്റെ കോണിൽ കുരുങ്ങി
കണ്ണീരായ് ഒഴുകാത്ത വേദന
അകത്തെയൊക്കെയും കത്തുന്നു (2x)
സ്നേഹത്തിന്റെ നിഴൽ പോലും
ഇന്നെനിക്കു ദൂരെ നിന്നു
ഒരുനാൾ തിരികെ വരുമെന്ന
വിശ്വാസം പോലും മങ്ങിപ്പോയി (2x)
ഇനി ഉറങ്ങാം ഈ നിശ്ചലതയിൽ
വേദനകൾക്ക് വിട പറഞ്ഞ്
ജീവിതം മടുത്ത നിമിഷത്തിൽ
ലാഘവമാർന്ന വിശ്രമമേ… നീ മാത്രം ശരണം (2x)
ജീ ആർ കവിയൂർ
25 12 2025
(കാനഡ, ടൊറൻ്റോ)
Comments