അകലെ നിന്നുറപ്പ്
അകലെ നിന്നുറപ്പ്
മഞ്ഞുപെയ്യലിൽ നിലാവ് പോലെ ചിരിക്കുന്നു
ഹൃദയത്തിലൊരു ആഴമുള്ള വിശ്വാസം
അകലെ നിന്നുറപ്പ് ഉറപ്പായി നില്ക്കുന്നു
പ്രതീക്ഷയുടെ കരിങ്കൊമ്പുകൾ ചുരുട്ടുന്നു
ദൂരെ പോയ സുഹൃത്തിനൊരു പ്രണയം
ഓർമ്മകളുടെ പാതയിൽ സ്നേഹം വിടരുന്നു
തണുത്ത കാറ്റിൽ ആത്മാവ് ചിരിക്കുന്നു
വിശ്വസിച്ച് മുന്നേറുന്ന യാത്രക്കാർ
ദുരിതങ്ങളിൽ ധൈര്യം കണ്ടെത്തുന്നു
കണ്ണീരൊഴുക്കിലും ഒരു സന്തോഷം
ദൂരെ നിന്നുപോകുന്ന വാക്കുകൾ ഹൃദയത്തിൽ
ഉറപ്പിന്റെ പ്രകാശം മാറാതെ നില്ക്കുന്നു
ജീ ആർ കവിയൂർ
17 12 2025
(കാനഡ, ടൊറൻ്റോ)
Comments