സ്നേഹ നിലാവ് (ഗാനം)

സ്നേഹ നിലാവ്

ലാ ലാ ലാ ലാ…
ലാ ലാ ലാ ലാ ലാ…
ആ ആ ആ… ആ അ ആ…
ആ അ ആ അ ആ… (repeat 2x)

സ്നേഹ നിലാവിൻ്റെ തലോടലാല് 
സർഗ വസന്തത്തിൻ സ്വരാഗ വർണ്ണം
സ്വാന്തനമേകും രാവിൻ്റെ സംഗീതമേ 
സ്വപ്ന തീരങ്ങളിൽ വലം വച്ച് വരുമോർമ്മ(2)

തനവും മനവും താനം പാടും അനുരാഗമേ 
തളിരിട്ട മോഹങ്ങൾ മെല്ലെഉണരുന്നുവല്ലോ
തരളിത രാഗമാലിക തീർക്കുന്നു മന മന്ദിരത്തിൽ
തളരാതെ ചുവട് വച്ച് വന്നീടുക ആത്മ സഖിയെ(2)

നിശബ്ദ കാറ്റിൻ മൃദുവു സ്പർശത്തിൽ
നീലമിഴികളിൽ മായാനുരാഗം
നിറം വിരിയുന്ന പുഞ്ചിരി ഹൃദയതടത്തിൽ
നീണ്ട തന്ത്രികൾ മീട്ടി പാട്ടായി ഉണരുന്നു(2)

ചിത്രപതംഗങ്ങൾ ചുറ്റും തീർക്കും ചാരുത
ചിലങ്ക അണിഞ്ഞു ആടുന്ന നിമിഷം നീ
ചിന്തകൾക്ക് എത്ര ചന്തമെന്നോ പറയുവാൻ ആവുന്നില്ല
ചില്ലിട്ട ചിത്രം വരച്ചു കാട്ടുന്നു കനവ്(2)


ജീ ആർ കവിയൂർ 
14 12 2025
(കാനഡ ,ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “