സന്തോഷത്തിന് സുദിനമല്ലോ
സന്തോഷത്തിന് സുദിനമല്ലോ
ഇന്ന് സുദാമാവിൻ ദിനമല്ലോ
ഹരേ കൃഷ്ണാ നാരായണാ
ചകോരാതി പക്ഷിയുടെ പാട്ട് കേട്ട്
ചാലേ വന്നു നടന്നു കുചേലൻ ഏറെ ക്ഷീണിതനായി വന്നിതു സതീർത്ഥനാം
കൃഷ്ണനെ കാണാൻ ദ്വാരകയിൽ (2)
സന്തോഷത്തിന് സുദിനമല്ലോ
ഇന്ന് സുദാമാവിൻ ദിനമല്ലോ
ഹരേ കൃഷ്ണാ നാരായണാ
കണ്ട മാത്രയിൽ കൃഷ്ണ ഭഗവാൻ്റെ
സ്നേഹം സുദാമാവ് എല്ലാം മറന്നു
നിന്ന വേളയിൽ ഭഗവാൻ്റെ കണ്ണിൽ
പെട്ടു അവൽ പൊതി സന്തോഷത്താൽ (2)
സന്തോഷത്തിന് സുദിനമല്ലോ
ഇന്ന് സുദാമാവിൻ ദിനമല്ലോ
ഹരേ കൃഷ്ണാ നാരായണാ
ഒരു പിടി വാരി കഴിച്ചു കണ്ണൻ
ഒരു പാട് സൗഭാഗ്യം ചെന്നു ചേർന്നു
അറിഞ്ഞില്ല പാവം കുചേലൻ തിരികെ
വീട്ടിൽ ചെന്ന് കണ്ടു സ്നേഹത്തിൻ്റെ വില (2)
സന്തോഷത്തിന് സുദിനമല്ലോ
ഇന്ന് സുദാമാവിൻ ദിനമല്ലോ
ഹരേ കൃഷ്ണാ നാരായണാ
ഭക്തിയുടെ , സ്നേഹ ഭക്തിയുടെ
ഭാവ കഥകൾ കേട്ട് മനം ഏറെ
നിറഞ്ഞു ഈ സുദിനം അല്ലോ
സതീർത്ഥൻ്റെ ഓർമ്മ നൽകും ദിനമിന്നു(2)
സന്തോഷത്തിന് സുദിനമല്ലോ
ഇന്ന് സുദാമാവിൻ ദിനമല്ലോ
ഹരേ കൃഷ്ണാ നാരായണാ
ജീ ആർ കവിയൂർ
11 12 2025
(കാനഡ,ടൊറൻ്റോ)
Comments