Posts

Showing posts from 2017

എന്നെ ഞാനറിയുന്നു

Image
എന്നെ ഞാനറിയുന്നു മത്സഹേ ഏതോ എഴുതാ പുറങ്ങളിലെ ചതഞ്ഞരഞ്ഞ അക്ഷരങ്ങള്‍ തീര്‍ക്കും ചവച്ചു ചര്‍വിത ചര്‍വണമാകുന്നു നീറുന്നു വൃണങ്ങളില്‍ വന്നു പറന്നകലുന്നു നീയാം ഓര്‍മ്മചെപ്പിലെ വസന്തങ്ങള്‍ പിറക്കാതിരുന്നെങ്കിലെന്നാശിച്ചു പെരുവിരലും തള്ളവിരലിനുമിടയില്‍ ജന്മം കൊള്ളും നിന്നെ പറിച്ചെറിയാനാവുമോ ജന്മ ജന്മങ്ങളാല്‍ എന്നില്‍ വന്നു നിന്‍ ആശ്വാസവിശ്വാസമാം തലോടലറിയുന്നു അകന്നെങ്ങും പോകല്ലേ വിരല്‍ തുമ്പിലെ സൗഭാഗ്യമേ സുന്ദരി സുഖദുഖനീവാരിണി സുഭഗേ സുഷമേ സന്തത സഹാചാരിണി കവിതേ ..!! ജീ ആര്‍ കവിയൂര്‍ 29 .12 .2017 

കീതൃക്കയില്‍ വാഴും

Image
കീർത്തിച്ചീടുവാനെനിക്ക്  കീര്‍ത്തനങ്ങളോന്നുമേ കീതൃക്കയില്‍ വാഴും കണ്ണായറിയില്ലല്ലോ കണ്ണുനീര്‍ പൂക്കളാല്‍ അര്‍ച്ചന ചെയ്യുന്നേ കദന ഭാരങ്ങളില്‍ നിന്നും കരകയറ്റിടണമേ..!! രാധയും ഭാമയും രുഗ്മിണിക്കും നീയനുരാഗ ഭാവങ്ങള്‍ കാട്ടുന്നു  മാനസ ചോരാ മധുസൂതനാ കര്‍ണ്ണങ്ങളില്‍ നിന്‍ വേണു ഗാനമധുരമോ വര്‍ണ്ണിക്കുവാനാവില്ലല്ലോ എന്നാലയ്യോ കണ്ണാ ..!! കാലിയെമേയിക്കും കോലുമായിനടന്ന നീയല്ലോ കാളിയ മര്‍ദ്ദന കംസനിപൂതന  ചാണൂര നിഗ്രഹ സംസാര സാഗരം സീമ കടക്കുവാന്‍ എന്നെ നീ കാത്തുകൊള്ളേണമേ നിത്യമിതു  കണ്ണാ ..!! നാളിതുവരേക്കും നിൻ നാമം ജപിക്കുവാൻ നാവിന്നു ശക്തി നൽകിയ നാരായണാ ഹരേ.. നിന്‍ നാമപുണ്യമത്രയും സ്വായക്തമാക്കുവാനെന്‍ നോവും മനസ്സിന്നു നീ എന്നും പീയൂഷമല്ലോ കണ്ണാ ...!! കീർത്തിച്ചീടുവാനെനിക്ക്  കീര്‍ത്തനങ്ങളോന്നുമേ കീതൃക്കയില്‍ വാഴും കണ്ണായറിയില്ലല്ലോ കണ്ണുനീര്‍ പൂക്കളാല്‍ അര്‍ച്ചന ചെയ്യുന്നേ കദന ഭാരങ്ങളില്‍ നിന്നും കരകയറ്റിടണമേ..!! ജീ ആര്‍ കവിയൂര്‍ 27 .12 .2017

എന്റെ പുലമ്പലുകള്‍ - 71

Image
എന്റെ പുലമ്പലുകള്‍ - 71 ഓരോ കണങ്ങളിലും  നിറഞ്ഞു നില്‍ക്കുന്നു ഓരോ ക്ഷണങ്ങളിലും കുറയാതെ നിഴലിക്കുന്നു ഓര്‍മ്മയുണ്ടെങ്കില്‍ നിറക്കുക ജീവിതത്തിലുട നീളം ഒഴിയാതെ ചേര്‍ത്തു നിര്‍ത്തുക ഒഴിയാതെ എപ്പോഴും ചിലപ്പോള്‍ കദനങ്ങളെ കണ്ടുമുട്ടിയെക്കാം ചിന്താമഗനാനായി ഇരിപ്പു ഒന്നുമറിയാതെ ചങ്കില്‍ തറയും കാര്യങ്ങളുണ്ടെങ്കില്‍ വേദന ചങ്ങാതിയുമായ്‌  പങ്കുവെക്കുക കുറയും അല്‍പ്പമൊന്നു  വിചാരിച്ചു നീയെയേറെയെന്നെ അടുത്തു കാണുവാനാഗ്രഹിച്ചു അറിയില്ല ഒട്ടുമേ അല്ല നിനക്കായി ഏറെ പേര്‍ കാത്തു നില്‍ക്കുന്നുവല്ലോ ആരോടു പറയും പരാതികളൊക്കെ  ദൈവും നിന്നൊപ്പം പറ്റുമെങ്കിലൊന്നു  മായിച്ചു കളയുക പെട്ടന്നുതന്നെ നിന്റെ ഉള്ളില്‍ നിന്നുമെന്നെ പക്ഷെ ഉറപ്പുതരിക ഒരിക്കലുമെന്നെ ഓര്‍ക്കുമ്പോള്‍ പൊഴിക്കരുത്‌ കണ്ണുനീര്‍ വിരിയട്ടെ പുഞ്ചിരി പൂ നിന്നില്‍  നീ ദൂരെയെങ്കിലും ഒന്നറിയുക നിന്നെ മാത്രമേ ഞാനോര്‍ക്കുക നീയവിടെ ശ്വസിക്കുമ്പോളെന്‍റെ നെഞ്ചകം മിടിക്കുവിവിടെ അണയാതെ കത്തുന്നതിനെ വെളിച്ചമെന്നുപറയുമ്പോള്‍ ഇടക്കിടക്ക് വിരുയും പുഷ്പം പോലെ അല്ലോ പ്രണയമെന്നത് കേട്ടിട്ടുണ്ട് വാക്കുകള്‍ക്ക...

ഇനിയും മുന്നേറും ..!!

ഇനിയും മുന്നേറും ..!! രാത്രി പോയി പകലായി ഗുജറാത്തില്‍ രണാങ്കണത്തില്‍ നെറുകയില്‍ നില്‍ക്കുമ്പോള്‍ പപ്പുവിനുനമ്മയുമ്മ കൊടുത്തിട്ടെന്താ പാട്ടിധാറിന്റെ വാലുകടിച്ചിട്ടെന്താ ആസുര താളയങ്ങള്‍ കൊട്ടിയ ചെണ്ടകിഴിഞ്ഞല്ലോ ആസേതു ഹിമാചലങ്ങളിലതാ കാവി പാറുന്നല്ലോ ഇളിഭ്യനായങ്ങ്  അമ്പലങ്ങളൊക്കെ  കയറി ഇറങ്ങല്ലേ  ഇനിയും പിഷ്ടത്തിലെ പാടുകട്ടാല്‍ വേണോ  യുവരാജാവേ  ചെങ്കൊടി ചുവപ്പുകളാകെ മങ്ങിയതു കാവിയായി മാറിയല്ലോ ചങ്കില്‍ നിറയക്കും  വിപ്ലവങ്ങളൊക്കെ വാക്കിന്‍ കുഴലില്‍ ചീറ്റി പോയി വാരിധി കടന്നും ഖാതികളോക്കെ നിലനിര്‍ത്തും നാം മനമൗനം വിട്ടു  വരും  ദിനങ്ങളില്‍   ഭാരതമാതാവിന്‍ മാനം കാത്തുമുന്നേറും ..!! ജീ ആര്‍ കവിയൂര്‍ 18 .12 .2017

കവിതയവള്‍..!!

Image
നിദ്രാടനം തേടുന്നു നിറം മങ്ങുന്നു നഭസ്സില്‍ ശിരോലിഖിതം മായാതെ കിടപ്പു തമസ്സില്‍ പുത്രപൗത്രികളത്രയങ്ങള്‍ മറയുന്നു തപസ്സില്‍ പൂം നദിയില്‍ മുങ്ങി തപ്പിയെടുത്തു മസ്സില്‍ ഊരായിമ്മകളാല്‍ ഉഴലുന്നു വികല്‍പ്പങ്ങൾ ഉണ്മനിഴല്‍ പറ്റി ഉഴറിയീ ഉര്‍വ്വരതന്നില്‍ മൗനം കടപുഴകുന്നുവല്ലോ അക്ഷരങ്ങളില്‍ മറനീക്കി വരാതെ പിടി തരാതെ കവിതയവള്‍..!! painting courtesy @Rupalee Pardeshi

എല്ലാമിപ്പോള്‍ ഓക്കേ ...!!

എല്ലാമിപ്പോള്‍ ഓക്കേ ...!! പൂക്കുന്നുണ്ട് കുറുഞ്ഞിയിന്നു പലരുടെയും മനസ്സില്‍ ആഹാ പൊക്കാളി പാടം പോലെ അതാ പൊളിച്ചു എഴുതാന്‍ മണി മുഴക്കി പൊക്കം പറഞ്ഞു നടപ്പു മാഫിയാതലേവര്‍ പോക്കറ്റ് വീര്‍ത്താല്‍ എന്താ ആര്‍ക്കു നഷ്ടം പൊട്ടന്മാരാണ് പോലും അന്യദേശത്തുന്നു വന്നു പടി പറ്റുന്നു ഇന്ത്യന്‍ അടുക്കള സര്‍വീസുകാര്‍ ...!! കണ്ടതും കാണാത്തതുമുണ്ടിവിടെ കണ്ടില്ല കേട്ടില്ലാന്നു നടിക്കാമിനിയും കടല്‍ പെരുകിയാല്‍ പെരുവഴി കുടല്‍ ചാടിയാല്‍ എന്താ ചാളമതി കുഴികുത്താന്‍ ഇടമില്ല ഓഖി ഒന്ന് ഓങ്ങിയപ്പോള്‍ കാറ് മഴക്കാറ് ഇട്ടോടി പലരും കൊണ്ട് വരുന്നുണ്ട് അറുതി വരുത്താന്‍ കടലില്‍ പോയവരുടെ കണ്ണുനീര്‍ മഷി ..!! അരണ കടിച്ചാൽ മരണം ഉറപ്പ് അരവണ കഴിച്ചാലോ സഖാവേ  ഡയറി ഏതായാലെന്താ  പിന്നെ ഡിയര്‍ ദേശത്തിനു അപമാനം ഉണ്ടോ  എന്ന് ഭരിപ്പൊരു  വികടകവി എന്നാലുമെല്ലാം  ശരിയാക്കുമല്ലോ അയ്യോ അരിയും വെട്ടും കുത്തും  അയ്യാ അയ്യപ്പ സഖാ സിന്ദാബാദ് ..!! പെരുത്തിഷ്ടം അല്‍പ്പം അറിയാമല്ലോ പോരിക പോരിക മുഖപുസ്തക പൊങ്കാലയിടും പോക്കിരികളെ പെരുത്തിഷ്ടം അല്‍പ്പം അറിയാമല്ലോ പെരുവിരലമര്‍ത്താന്‍ ...

ഓര്‍മ്മയുണ്ടോ നിനക്ക്

Image
ഓര്‍മ്മയുണ്ടോ നിനക്ക് നീറും നിമിഷങ്ങളിലെന്നും നിന്‍ നിഴലിലെന്നെ വെട്ടയാടിടുന്നുവല്ലോ നിറമാര്‍ന്നൊരു ശലഭ ചിറകിലേറി  നനവാര്‍ന്ന സ്വപ്ന സ്പര്‍ശമെന്നില്‍ നിന്നിലെ എന്നെ കണ്ടു ഞെട്ടി തിരിഞ്ഞു അന്നാ നനവ്‌ നിറഞ്ഞ പ്രഭാതത്തില്‍ മഞ്ഞ് മൂടിയ നമ്മുടെ ചുണ്ടിലുടെ എത്ര ചോദ്യങ്ങള്‍ ഉന്നയിച്ചു കൈകള്‍ ചേര്‍ത്തു പിടിച്ചു നാം വിരലിലെ ഞൊട്ടകള്‍ ഉടച്ചു രസിച്ചു കണ്ണുകളടച്ച് ചുണ്ടുകളാല്‍ രചിച്ചില്ലേ വര്‍ണ്ണ സ്വപ്ന കാവ്യങ്ങളായിരം മോഹനം. പരസ്പരം രുചിച്ചറിഞ്ഞില്ലേ ശ്വാസത്തിന്‍ ഏറ്റ കുറച്ചിലുകള്‍ലുകള്‍ അതറിഞ്ഞു മിടിച്ചില്ലേ നെഞ്ചമാകേ ഇടക്കപോലെ മൗനമുടച്ചില്ലേ ശീല്ക്കാരങ്ങളുടെ അടക്കിപ്പിടിച്ച കൊലിസിന്‍ കലമ്പലുകള്‍ നമ്മുടെ ആഴങ്ങളില്‍ മുങ്ങിയ ആഗ്രങ്ങള്‍ തകര്‍ത്തുകളഞ്ഞില്ലേ മതിലുകളുടെ തടസ്സം തണുത്തുറഞ്ഞ നിമിഷങ്ങള്‍ നീ തേടിയില്ലേ എന്നിലെ നിന്നെ ഞാന്‍ മാത്രം നിറഞ്ഞ ഉള്ളിന്റെ ഉള്ളില്‍ ദാഹാര്‍ദമാര്‍ന്ന ചുണ്ടുകള്‍ രണ്ടായ നമ്മളോന്നാണ് അറിഞ്ഞ നാളുകളുടെ ഓര്‍മ്മയുണ്ടോ നിനക്ക് ........!! ജീ ആര്‍ കവിയൂര്‍ /11-12-2017

എപ്പോഴും നീ ..!!

Image
നിന്‍ പ്രണയമെന്നില്‍ കൂടു കൂട്ടിയതു മൗനം നിലാവെട്ടം ഒഴുകി പരന്നു നിന്‍ സാമീപ്യം ഹൃദയ ധമനികളില്‍ ലഹരാനുഭൂതി പടര്‍ന്നു ഹൃദയം മിടിച്ചു പൈദാഹങ്ങളൊക്കെ മറന്നു പൂവിന്‍ ചുണ്ടില്‍ മധുരം കിനിഞ്ഞു വന്നു പൂങ്കുയില്‍ നാദങ്ങളില്‍ കേള്‍പ്പു നിന്‍ നാമം ശലഭം പറന്നു  ശിഖരങ്ങളില്‍ വര്‍ണ്ണ പ്രപഞ്ചം ശാരിക പൊഴിച്ചു മായാ പഞ്ചമ രാഗവസന്തം മയിലാടി തിമിര്‍ത്തു നിന്‍ നൂപുരധ്വനിയാല്‍ മുകിലുകള്‍ മുത്തമിട്ടു കെട്ടിപുണര്‍ന്നു രോമാഞ്ചം തനിയാവര്‍ത്തനം നടത്തി കുളിരുമായ് വര്‍ഷം തളിരിട്ടു തുള്ളി ഇളകി കല്ലോനിനി സാനുക്കളില്‍ ഒഴുകി നിന്‍ കഥയുമായിമെല്ലെ  പുഴയാഴങ്ങളില്‍ ഒടുവില്‍ തല്ലിയലച്ചു കരഞ്ഞു നുരചിതറും കടലായ് കദന കവിതകളെഴുതി മായിച്ചകന്നു തീരത്തിലാകെ  കരളില്‍ നോവ്‌ പകര്‍ത്തി ഇപ്പോഴും എപ്പോഴും നീ ..!! ജീ ആര്‍ കവിയൂര്‍ 08.12.1990  -     08.12.2017 

കടും യോഗം .

Image
കടും യോഗം  . കൂനി കൂടിയിരിപ്പുഎന്നുള്ളിലെ  ഉള്ളിലെ വാര്‍ദ്ധക്യം കൂടുപോളിച്ചു പൊളിച്ചു നോക്കുകിലില്ലോന്നുമില്ല കട്ടായം കാഞ്ഞിരം പോലെ കയിക്കും ചെടിപ്പാര്‍ന്നൊരു ചെഞ്ചിയം  കലര്‍ത്താമിനിയും അല്‍പ്പം മധുരമെന്നു കരുതുകിലയ്യോ കാപട്യം നിറഞ്ഞോരി ലോകത്തിന്‍ തിക്തമാര്‍ന്ന തിട്ടുരം കഴിയുക പൊഴിയുകയിവിടെ  കത്തിയമരുക വേഗം  കാട്ടാനില്ലൊരു കാട്ടാഗുസ്തിയും മീശപിരിക്കുംകാര്‍ക്കശ്യം കാലാകാലം കഴിഞ്ഞു പോന്നിട്ട് കിട്ടിയതോ അവസാനം കാക മാനസനായി നട്ടം തിരിയുന്നുയിന്നു   കടും യോഗം  . ജീ ആര്‍ കവിയൂര്‍ 5 .12.2017 .

നിന്നെ തന്നെ

രാവേറെയായിട്ടും  നിന്റെ മധുരിക്കും ഓർമ്മകൾ അലോസരപ്പെടുത്തുന്നുവല്ലോ..!! ഹോ ..കഷ്ടം ..!! നിദ്രപോലും പിണങ്ങി അകന്നു പോയിരിക്കുന്നു ഇല്ല ഒന്നുമില്ല അവകാശമായി ആവശ്യപ്പെടുവാനായി തിരഞ്ഞെടുക്കാന്‍ തയ്യാറായിരിക്കുന്നതെൻ ശൂന്യത  മാത്രം ആരോട് ഞാനിനിയുമെൻ  പരിവേദനങ്ങളറിയിക്കും സത്യം സത്യമായി പറയാൻ ഞാൻ ആഗ്രഹിച്ചു എന്നാൽ എന്റെ വാക്കുകൾ എന്നെ തോൽപിച്ചു മൗനം വിജയിച്ചു അവസാനാമീ  ഹൃദയം പോലും നിന്നെ തന്നെ ജന്മങ്ങളായി പ്രണയിക്കുന്നല്ലോ....

''ഓഖിയുമവളും ''

Image
''ഓഖിയുമവളും '' ആകാശ മുഖം കറുത്ത് ഇരുണ്ടു അവളുടെ മുഖം പിന്നെ പറയേണ്ടതുണ്ടോ കടൽ തിരമാല ഉയർന്നു പൊങ്ങി  അവളുടെ പുരിക കൊടികൾ ഉയർന്നു താണു . കാറ്റ് ആഞ്ഞു വീശി തെങ്ങോലകൾ ഉറഞ്ഞു തുള്ളി കണ്ണുകൾ കലങ്ങി ചുവന്നു ഈർക്കിലി ചൂലുകൾ ഉയർന്നു താണു മനം നൊന്തു പിടഞ്ഞു. കൈ കൂപ്പി വിളിച്ചു അമ്മേ ഭഗവതി കാത്തോളണേ ..!! ജീ ആര്‍ കവിയൂര്‍ 02-12-2017

ഇനിയെന്നാവുമോ ..!!

Image
വാല്‍കണ്ണില്‍ വിരഹ മഷിയെഴുതി കാതരയാളവളുടെ വിറയാര്‍ന്ന ചുണ്ടില്‍ അവളറിയാതെ ഒഴുകി അഷ്ടപദി ശീലുകള്‍ അംഗ ചലനങ്ങളില്‍ മുദ്രകള്‍ മൊട്ടിട്ടു വിരിഞ്ഞു പൊഴിഞ്ഞ ഇതളുകളില്‍ പറ്റി പിടിച്ചു മോഹത്തിന്‍ പരാഗരേണുക്കള്‍ മുരളികയുടെ ചുണ്ടില്‍ തനിയാവര്‍ത്തനം ആകാശ മേലാപ്പില്‍ കരിമേഘ നിറം നിദ്രാവിഹീനങ്ങളാക്കും  രാവുകള്‍ ഓര്‍മ്മകള്‍ സമ്മോഹനം തീര്‍ക്കും പകലുകള്‍ കണ്‍പ്പീലികള്‍  നൃത്തം വച്ചു തുടിച്ചു ഹൃദയം നേര്‍ത്ത പദചലനങ്ങള്‍ക്കായി കാതോര്‍ത്തു മഴയും താളം ചവുട്ടി ഒപ്പം കാറ്റും അവന്റെ വരവിനിയെന്നാണാവുമോ ...!!

അഞ്ജനാ സുതാ ...(കീര്‍ത്തനം )

Image
അഞ്ജനാ സുതാ ആഞ്ജനേയാ തുണ..!! അമര വന്ദിതാ അഖിലനായക.... ശ്രീ രാമാ ദാസാ സീതാന്വേഷക...... ശ്രീ കേസരി നന്ദനാ നീയേ തുണ ..!! രാമനാമ പ്രിയാ രമാ സങ്കടാഹരാ മമ മാനസ വാസാ മഹാ മതേ...... ചാരുരൂപാ ചാരുഹാസാ രാമ ദാസാ ചിരം ജീവനെ ചിരം നീയേ തുണ ..!! അഞ്ജനാ സുതാ ആഞ്ജനേയാ തുണ..!! അമര വന്ദിതാ അഖിലനായക.... ശ്രീ രാമാ ദാസാ സീതാന്വേഷക...... ശ്രീ കേസരി നന്ദനാ നീയേ തുണ ..!! ത്രിക്കവിയുര്‍ വാസാ ഹനുമതേ നിൻ തൃപ്പാദപങ്കജങ്ങളിൽ നമിക്കുന്നേൻ ദേവാ ... തൃദോഷങ്ങളകറ്റി ഞങ്ങളെ നീ നിത്യം തൃക്കണ്‍ പാര്‍ത്തു അനുഗ്രഹിക്കണമേ ദേവാ .. അഞ്ജനാ സുതാ ആഞ്ജനേയാ തുണ..!! അമര വന്ദിതാ അഖിലനായക.... ശ്രീ രാമാ ദാസാ സീതാന്വേഷക...... ശ്രീ കേസരി നന്ദനാ നീയേ തുണ ..!! ജീ ആര്‍ കവിയൂര്‍ /26.11.2017

പലിപ്രകാവില്‍ വാഴുമെന്‍മ്മ

Image
  ദേവിയാണമ്മ ശ്രീ ദേവിയാണമ്മ ദയാപരയാണമ്മ  ശ്രീ ലക്ഷ്മിയാണെന്‍മ്മ ദുഃഖ വിനാശിനിയാണമ്മ  ശ്രീ സരസ്വതിയാണമ്മ ഭയനാശിനിയാണമ്മ ശ്രീ ഭദ്രയാണെന്‍മ്മ.. പലിപ്രകാവില്‍ വാഴുമെന്‍റെ പരാശക്തിയാണെന്‍മ്മ പലിപ്രകാവില്‍ വാഴുമെന്‍റെ പാപനാശിനിയാണെന്‍മ്മ ഞെട്ടുകാവിലമരും ശ്രീ വിദ്യാ രൂപിണിയാണമ്മ നിത്യം ഞെട്ടറ്റു പോകാതെ ശ്രീയെഴും സിന്ദൂര രൂപിണിയാണെന്‍മ്മ ഞാലില്‍ ഭഗവതി ഞാനറിയും ശ്രീ  ഭദ്രകാളിയാണെന്‍മ്മ ഞാറ്റുവേളകളില്‍ വന്നു വരം തന്നു പോകും പടപാട്ടുള്ളോരെന്‍മ്മ പലിപ്രകാവില്‍ വാഴുമെന്‍റെ പരാശക്തിയാണെന്‍മ്മ പലിപ്രകാവില്‍ വാഴുമെന്‍റെ പാപനാശിനിയാണെന്‍മ്മ കൽപീഢത്തിലമരും കൺ കണ്ട ദേവിയാണെൻയമ്മ കാപട്യം കലരാത്ത സ്നേഹത്തിൻ ശ്രീയാണെൻമ്മ കടും പായസാന്ന പ്രിയാം അന്നപൂർണെശ്വരിയാണെന്‍മ്മ കലിയുഗപുണ്യമാണെൻ കരളിലെഴും കാമാക്ഷിയാണെൻമ്മ പലിപ്രകാവില്‍ വാഴുമെന്‍റെ പരാശക്തിയാണെന്‍മ്മ പലിപ്രകാവില്‍ വാഴുമെന്‍റെ പാപനാശിനിയാണെന്‍മ്മ  കദനത്തിന്‍ ഇരുളകറ്റി മനതാരില്‍ കണ്മഷ ദീപം തെളിക്കുമെന്‍യമ്മ കുടുംബത്തിന്‍  ഇമ്പമാണെന്‍ കുലദേവിയാണെന്‍  പൊന്‍യമ്മ പലിപ്രകാവില്‍ വാഴുമെന്‍റെ...

കാക്കണേ ..!! (ഭക്തി ഗാനം )

Image
മറക്കുവാന്‍ കഴിയുമോ നിന്‍ അടുപ്പം മയില്‍പ്പീലി തുണ്ടും പുഞ്ചിരിയും ..!! മതിവരില്ലൊരിക്കലും മനം മയക്കും മധുരം പൊഴിക്കും നിന്‍ മുരളികയും..!! കനവുകളൊക്കെ നിറവാക്കും നിന്‍ കാരുണ്യമെന്നും എത്ര പുണ്യം . കായാമ്പൂവിലും മഴമേഘ കറപ്പിലും കാണുന്നു നിന്‍ വര്‍ണ്ണ പ്രപഞ്ചം ..!! ഉരല്‍ വലിച്ചും വെണ്ണയും മണ്ണും കട്ടുണ്ടും ഉലകമെല്ലാമമ്മയ്‌ക്കു കാട്ടികൊടുത്തു പിന്നെ ഉഴറി നിന്നൊരു പാര്‍ത്ഥനു ഗീതയോതി  ഉണ്മയാല്‍ നിന്‍ ലീലകളെത്ര മോഹനം ..!! രാധക്കും മീരക്കും രുഗ്മിണിയോടും രാഗവിലോലനാം നിന്‍ അടുപ്പം പക്ഷെ രാഗാനുരാഗമെന്തെന്നറിയാത്തോരെന്നെ രാവെന്നും പകലെന്നുമില്ലാതെ കാക്കണേ ..!! ജീ  ആർ  കവിയൂർ / 20 .11.2017 painting courtesy  from https://yatnamarayoga.blogspot.in/2015/03/luz-poder-e-sabedoria_4.html?spref=pi&m=1

അയ്യനുണ്ട് അയ്യനുണ്ട് .....

അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!! മോഹിനിസുതാനാം മോഹനരൂപനേ മോഹംകളഞ്ഞു വിളിക്കൊപ്പമുണ്ടേ ..!! കലിയുഗവരദനെ കല്മഷനാശകാ കാലകാലനന്ദനാ തുണക്കുക  നീ സ്വാമി ..!! അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!! അമ്മയ്ക്കു മകനായി പുലിപാലിനായ് സ്വാമി ആരണ്യകമാം ശബരിമലയിലേറിയങ്ങു മഹഷീമര്‍ദ്ദനം നടത്തി മോക്ഷവുമേകി മനംപോലെ മാഗല്യം നടത്തീടാമെന്നു മഞ്ചമാതാവിനുറപ്പു നല്കിയങ്ങു പുലിമേലയേറി പന്തളത്തെത്തി  സ്വാമി ..!! അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!! അച്ഛനുമമ്മയോടും  ഗുരുക്കന്മാരോടും അനുവാദംവാങ്ങിത്തിരികെ വന്നങ്ങു പതിനെട്ടു മലകള്‍ക്കും  മുകളിലായി പതിയരുന്നു മാലോകനന്മക്കായ് സ്വാമി ചിന്‍ മുദ്രാങ്കിതനായി തപംതുടങ്ങി ..!! അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!! വൃശ്ചികമാസത്തിലായ്  വൃതശുദ്ധി വരുത്തിയങ്ങ് ആബാലവൃ...

കുറും കവിതകള്‍ 742

ജീവിതത്തിന്‍ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പരിശ്രമം സമാന്തിരങ്ങൾക്കു ലംബമായ് ..!!  വൃശ്ചിക പൊൻ പുലരിയിൽ മാനംകണ്ടു മനം കുളിർത്തു . എന്റെ ഒരു മൊബൈൽ ചിത്രം...!! വൃശ്ചികം  വീണ്ടുമുണർന്നു ഒരു മുദ്രയണിയാന്‍ മോഹം .. മനസ്സെവിടെയോ വലം വച്ചു...!! പുലരി കുപ്പായമണിഞ്ഞ മഞ്ഞ് മലകള്‍ ചുറ്റി പുഴകള്‍ താണ്ടി വന്നു കാറ്റൊടോപ്പം ചങ്ങാത്തവുമായ് ..!! പുലരുന്നുണ്ടിപ്പോഴും തെയ്യവും തിറയും. തറവാടിന്‍ മുറ്റത്ത് ഉത്സവം ..!! കാലങ്ങളെ ബന്ധിപ്പിക്കും നടപ്പാതകള്‍ തകര്‍ന്നു . നെല്‍ വയല്‍ മൂക സാക്ഷി ..!! പുകയും വെയിലും അടുക്കളയിൽ ഒന്നുമറിയാതെ നന്മയുടെ കണ്ണുകൾ നിറഞ്ഞു നിന്നു..!! ശിശിരത്തിലെ  ജാലകത്തില്‍ ഇണപിരിയാത്ത നയനങ്ങള്‍ക്ക് കുരിവികളുടെ സംഗമം കുളിര്‍മ്മ ..!! പൂചുടി പൊട്ടു തൊട്ടു ഗ്രാമം ഒരുങ്ങിയിറങ്ങുന്നു . കല്യാണ യാത്രക്കായി ..!! മൗനം ഉറങ്ങികിടന്നു നാവുനീട്ടിയൊരു അമ്പലമണി . സ്പര്‍ശനം കാത്ത  മനസ്സുമായ് ..!!

മറന്നു പോയതെന്തേ ..!!

Image
  ശലഭച്ചിറകടിയാല്‍  നാണത്താൽ മിഴികൂമ്പിയൊരു ശംഖുപുഷ്പത്തിന്‍ ഉള്ളിലെ മിടിപ്പാരറിവുയെന്നു പ്രഭാത പ്രതോഷസന്ധ്യകളില്‍ മനമറിയാതെ പ്രക്ഷുബ്ദമാകുന്നതെന്തേ എന്ന് ഓര്‍ത്തറിയാതെ പൈദാഹങ്ങള്‍ മറന്നുറങ്ങിയ നേരത്തു കിനാകണ്ടു മൈക്കണ്ണിയാളവള്‍ മാറത്തു വിരലോടിച്ച നേരം മെല്ലെ കണ്ണുതുറന്നപ്പോള്‍ പാതിരാകുയിലിന്റെ പാട്ടുകെട്ടു മുളം തണ്ടുമതുമെറ്റ് പാടിയ വിരഹ ഗാനം പെട്ടെന്ന് മൂളി മനസ്സിന്റെ താളുകളില്‍ കുറിച്ചിട്ടു ഉറങ്ങിയുണര്‍ന്നൊരു നേരം എത്ര ഓര്‍ത്തിട്ടുമെന്തെ  മറന്നുപോയല്ലോ കഷ്ടം ..!!

കുറും കവിതകള്‍ 741

ആറ്റിറമ്പിലെ കുളിരും മുളംകാടന്റെ  കാഴ്ചകളും പടിയറങ്ങിതുടങ്ങി ..!! കിനാക്കണ്ടവനെ തണലിൽ അൽപ്പനേരം . കാൽവിരലുകൾ കവിതയെഴുതി ..!! കടൽക്കരക്കാറ്റിനും മൗനം കണ്ണ് നിറക്കുന്ന വിശപ്പ് . ശിശു ദിനാഘോഷം ..!! ചക്രവാളം നനച്ചു മഴമേഘങ്ങൾക്കു നീലിമ നിറഞ്ഞ കടലോരാനന്ദം ..!! കുറ്റിക്കാടിന്റെ ഇരുളകറ്റി ചക്രവാളചരുവിൽ നിന്നുമൊരു സൂര്യ മുഖം ..!! ജാലകത്തിൽ തട്ടിത്തിളങ്ങി ഒരായിരം ചന്തം പകർന്നു രാവിന്‍റെ  അമ്പിളിമുഖം ..!! ചുണ്ടും ചുണ്ടുമുരുമ്മി കണ്ണുകളില്‍ തിളക്കം . ഒറ്റക്കൊമ്പില്‍ രണ്ടു മൈന ..!! കായലോരങ്ങള്‍ കഥപറഞ്ഞു ഇമ്പമേറിയ കുടുംബയാത്ര . തെക്കെന്‍ കാറ്റ് മൂളി ..!! സിന്ദൂരം ചാർത്തി അസ്തമയ സന്ധ്യ . ഇണതേടുന്നു ചില്ലകളിൽ ..!!

കുറും കവിതകള്‍ 740

മഴയകന്നു മണ്ണിൻ മണം  . കുടചൂടി കൂനിൻ വെണ്മ ..!! ചാറ്റൽ അകന്നു വഴിനീളുന്നു വിശപ്പിന്റെ . കൊളുന്തിൻ ഗന്ധം ..!! ജന്മം കൊണ്ട് ധന്യത അനുഭവിക്കാൻ തെരുവോരം അനാഥ നൊമ്പരങ്ങൾ ..!! അന്തിവെയില്‍ ചായുമ്പോള്‍ തെരുവോരുങ്ങി എങ്ങും പലഹാരങ്ങളുടെ മണം..!! മഞ്ഞിന്‍ വെയിലേറ്റു പ്രഭാത സവാരിയും കുശലങ്ങള്‍ പറയും ഗ്രാമം ..!! മുഖമില്ലാഴ്മിക ഇരുളിന്റെ മൗനം . വിശപ്പെറി കൊണ്ടിരുന്നു..!! കാടിന്‍ വഴികളില്‍ മൗനം ഉറങ്ങി കിടന്നു . നടപ്പിന്‍ വേഗം കുറഞ്ഞു ..!! പടികടന്നു പോയ ബാല്യത്തെ കാത്തു കിടന്നു ആടാന്‍ മറന്ന ഊഞ്ഞാല്‍ ..!! ഇന്നിന്റെ സ്വപ്നം നാളെയുടെ പ്രതീക്ഷ.. കുളിര്‍ നല്‍കും വെളുപ്പകാലം ..!! ആരുമറിയാ നൊമ്പരം പേറുന്നു തെരുവോരത്തൊരു നന്മയാര്‍ന്ന വെണ്മ ..!!

കുറും കവിതകള്‍ 739

എരിഞ്ഞമരുന്നുണ്ട് കാട്ടുതീക്കൊപ്പം കൈവിട്ട ജീവനുകളുടെ ഗന്ധം ..!! വസന്തം പൊഴിഞ്ഞകലുന്നു കരിഞ്ഞ ചില്ലകളില്‍ . മൗനം കനക്കുന്നു ..!! കാറ്റു നിലച്ചു . പച്ചക്കിളി ചില്ലകളില്‍  കാത്തിരിക്കുന്നു വിശപ്പടക്കാന്‍ ..!! ഇരുളുമൊരു നിത്യ ശാന്തി വരേക്കും കുളിരേകും  നിന്‍ തണലില്‍ ഇളവേല്‍ക്കാന്‍ മോഹം ..!! വന്നു നീ വന്നൊന്നു എന്നോടു ചേര്‍ന്നിരിക്കു നമുക്ക് ജീവിത യാത്ര തുടരാം ..!! ഓര്‍മ്മകള്‍ കൈനീട്ടി വാങ്ങാന്‍ മനസ് പക്ഷെ ഇപ്പോള്‍ ബാല്യമല്ലല്ലോ..!! സമാന്തര യാത്ര ഇനി എത്രനാള്‍ ?.. ഒരു ലംബമാവും വരേക്കുമോ ..!! അസ്തമയ കിരണങ്ങള്‍ നാളെ നീ വരും എന്നോര്‍മ്മകള്‍ വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിച്ചു ..!! മനസ്സില്‍ വര്‍ണ്ണങ്ങള്‍ വളപ്പൊട്ടും കണ്ണാടിച്ചിലും കാലിഡോസ്കോപ്പ് ചിന്തകള്‍ ..!! ലിപികൾക്കുമപ്പുറം പറന്നു പൊങ്ങും സ്വാതന്ത്ര്യം ജീവനം എത്ര ധന്യം..!! നിലാവിൽ പൊഴിയും പൂവുക്കളുടെ  ഗന്ധം . കടവിലെതോണിക്കു മൗനം ..!!

ആരോ കാത്തിരിക്കുന്നു

Image
  ആരോ കാത്തിരിക്കുന്നു അസ്തമയത്തിനപ്പുറത്തു എനിക്കായി ആണോ എന്നറിയില്ല അതെ അതിനപ്പുറമാവാം എന്റെ ഞാൻപോലുമറിയാ ദൈവഹിതം അങ്ങ് അകലെ ചക്രവാളത്തിനപ്പുറം ആഴങ്ങളിൽ മരുവുന്ന ശാന്തത അവിടെ എനിക്കായി കാത്തിരിപ്പുണ്ട് ആരാലും തൊടാത്ത അമുല്യമാം നിധി അനശ്വരമാം  അനവദ്യമാം സ്നേഹം  ...!! ആരോ കാത്തിരിക്കുന്നു അസ്തമയത്തിനപ്പുറത്തു ഒറ്റക്കായി അവ കണ്ണും നട്ടിരിക്കുന്നു സ്വര്ണനിറമാർന്ന നീളൻ മുടിയുമായി പൂഴിമണലിന്റെ വർണ്ണമായി അവരുടെ കണ്ണുകൾ തിളങ്ങുന്നു രാത്രിയിലായ് വജ്രംപോലെ മിന്നുന്നു നിൻ കൈകളിൽ  ..!! അസ്തമയത്തിനപ്പുറത്തു എനിക്കായി വീടും ഒരുക്കി ആരോ കാത്തിരിക്കുന്നു അവിടെ ലോകം ശാന്തി നിറഞ്ഞതു സ്വർഗ്ഗതുല്യമാം ഇടാമായിരിക്കാം അങ്ങ് അസ്തമയത്തിനപ്പുറത്തു ഒരുനാൾ നീ എന്നെയും അവിടെ കണ്ടിടും നിശ്ചയം ..!!

മനം അറിഞ്ഞു

Image
  നിശയുടെ തോളിൽ ചാഞ്ഞു മയങ്ങും നിലാവൊളിയായി നിൻ പുഞ്ചിരിയിൽ  നിഴലായി മാറുവാനേറെ കൊതിച്ചെൻ നിമിഷങ്ങൾ പതംഗങ്ങളായി മാറിയാല്ലോ   ..!! അറിയുന്നു ഞാനിന്നു നീ എന്‍ അഭിരാമമായി അനവദ്യ അനുഭൂതി പകരും ലഹരിയായ് അനുദിനം മാറുന്നുവല്ലോ നീയത് ഉണ്ടോ അറിയുന്നു ഞാനെന്‍ വിരഹ കടലിലായ് ..!! ഓര്‍മ്മകള്‍ പെയ്യുമീ തുലാമഴയുടെ തുടികൊട്ടും താളത്തിലുണര്‍ന്നിരിക്കുന്നു പാട്ടിന്‍ ശ്രുതി മീട്ടാന്‍ തംബുരുവിന്‍ തന്തുവായി നീ എന്‍ വിരല്‍ തുമ്പിലായ്‌ തുള്ളി കളിക്കുംമെൻ മനമറിയുന്നു  നിന്‍ സാമീപ്യം ..!!

കുറും കവിതകള്‍ 738

ഇളം കാറ്റും ചന്ദനഗന്ധവും ചുറ്റമ്പലങ്ങളിലെ ഇരുപ്പ് വാർദ്ധ്യക്കത്തിന് ആശ്വാസം ..!! നഷ്ടസ്വപ്‌നം തൊട്ടുണർത്തി നീർപ്പോളകൾ ഉടഞ്ഞു  കൈവിട്ടകന്ന ബാല്യം ..!! നന്മമാത്രം ഉള്ളിലൊതുക്കും സ്നേഹത്തിന് നിറകുടം മക്കൾക്കായി നെഞ്ചുരുകുന്നു ..!! അന്തിത്തിരി പകരും മനസ്സിന്റെ കോണിൽ അന്തമില്ലാത്ത ആശ്വാസം ..!! എന്നും തലമുറകളായി പകരുന്നുണ്ട് തിരിനാളത്താൽ അന്ധകാരമകറ്റും ജീവിതനന്മ ..!! വിശ്വാസങ്ങൾ തുള്ളിയുറയുന്നുണ്ട് വിശപ്പിന്റെ അകത്തളങ്ങളിൽ  ആരുമറിയാ ഭക്തി ലഹരിയാൽ..!! മുന്തിരിത്തോപ്പുകളിലൂടെ മനസ്സിന്റെ പടിയിറങ്ങുന്നു കാറ്റിനുമുണ്ടൊരു  ലഹരി ..!! പുലർകാല മേഘങ്ങളിൽ നിൻ ചിന്തയാളുന്നു എന്നിൽ മൂകമായി അകന്ന ഇന്നലെകൾ ..!! നിന്റെ പുഞ്ചിരി പൂവിടരുന്നത് കോടനാടിന്റെ താഴ്‌വാര  മനോഹാരിതയിൽ കണ്ടു ..!! തുളുനാടൻ വെറ്റിലകളിൽ കണ്ടു നിൻ ചെഞ്ചുണ്ടിന്റെ മോഹിപ്പിക്കും പുഞ്ചിരി ..!! ഇടനെഞ്ചിലെവിടേയോ പൂത്തുലഞ്ഞു ഗോതമ്പിന്റെ പൂവിരിയും പഞ്ചാബിന് പാടങ്ങൾ..!!

നിന്‍ ആനന്ദ നിറ..!!

Image
  ഒരു തെന്നലായി വന്നു  കുളിരേകി നിഴലായി വന്നു  തണലേകി നീ എന്നില്‍ ചോരിയും മഴ മുത്തുകള്‍ പൊഴിച്ച് എന്നിലെ വിരഹ ചൂടിന്‍ വേദനകളില്‍ മെല്ലെ നീ പുഞ്ചിരി പൂനിലാവ്‌ പൊഴിച്ച് കണ്ണുകളില്‍ നിദ്രയുടെ പൊന്‍ കതിരുകള്‍ നിറച്ചു ശലഭ ചിറകാം നിന്‍ ചെഞ്ചുണ്ടുകളാല്‍ ചുംബന മധുരം നിറച്ചു വസന്തത്തിന്‍ വെള്ളരിപറവകള്‍ പറന്നു  ലാഘവം സുഖ സ്വപ്നത്തിന്‍  ആനന്ദം നിറച്ചു..!!

കുറും കവിതകള്‍ 737

സന്ധ്യയുടെ തുടിപ്പും ഇരുഹൃദയങ്ങളുടെ മിടിപ്പും കടൽ കരയെ പുണർന്നകന്നു ..!! മഴത്തുള്ളികൾ മുത്തമിട്ടകന്നു വിരഹത്തിന്‍ നോവുമായ് കാത്തു കിടന്നു പച്ചകുരുമുളകുകള്‍ ..!! നടുമുറ്റത്തു കാത്തു കിടന്നു കൊണ്ടാട്ടങ്ങളും  ഈറനണിയിച്ചു തെളിയും അന്തിതിരികളും ..!! വലംവച്ചു വരുന്നുണ്ട് തീരാ ദുഖങ്ങള്‍ പേറും അമ്മ മഴക്കാറുകള്‍ മാനത്തു ..!! വിശപ്പിന്‍ കണ്‍ തുടക്കും വിഭവങ്ങള്‍ ഒരുങ്ങി . ചിരിക്കുന്ന ഗാന്ധിയുടെ വരവും കാത്തു ..!! മിഴിയിണകള്‍ വിടര്‍ന്നു നഷ്ട ബാല്യത്തിന്‍ രുചിമുകുളങ്ങള്‍ നീരണിഞ്ഞു ..!! പഞ്ഞിമേഘങ്ങള്‍ മുത്തമിട്ടു ഗോൽകൊണ്ട മലമുകളില്‍ നഷ്ട സ്വപ്‌നങ്ങള്‍ കണ്ചിമ്മി ..!! മുഗളായ് മസാല തേച്ച കോഴിഒരുങ്ങി തെരുവില്‍ . വിശപ്പിന്‍മിഴികള്‍ നിറഞ്ഞു ..!! പാഠപുസ്തകത്താളുകളില്‍ കാണാത്ത പ്രകൃതിയിലെ വിദ്യാഭ്യാസ കാഴ്ചകളില്‍ മനമുടക്കി ..!! പതിയിരുപ്പുണ്ട് വളവുകളില്‍ രംഗ ബോധമില്ലാത്ത കോമാളി സൂക്ഷിച്ചാൽ ദുഖിക്കേണ്ട ..!! 

കുറും കവിതകള്‍ 736

അങ്ങ് അകലെയെവിടയോ ചക്രവാളചരുവിലായ് കാത്തിരിപ്പുണ്ട്  ചാകര...!! മൂകമായ് നോവുകളുടെ നാമ്പുകള്‍ക്ക് അവസാനമായ് കാത്തിരിപ്പിന്റെ ലഹരി ....!! ബാണാസുര സേതുവില്‍ മനം മയങ്ങി ഒടുങ്ങാന്‍ ഒരുങ്ങുന്നു  സന്ധ്യ ...!! വിരഹഗാനത്തിനവസാന വരികളില്‍ മുങ്ങി പൊങ്ങും മാറ്റൊലിക്ക് കാതോര്‍ത്ത് ...!! ഓളങ്ങളില്‍ താളംതല്ലി ജീവിത വഞ്ചി നീങ്ങി പ്രതീക്ഷയുടെ മറുകര തേടി ..!! വിശപ്പിന്റെ തീരങ്ങളില്‍ ആശ്വാസമായ് കാത്തു കിടപ്പു തട്ട് വിഭവങ്ങളുടെ ചിമിഴ് വെട്ടം ..!! ഓലപ്പീലിക്കിടയിലൊരു കതിരോളിവെട്ടം . കണ്ണുകളില്‍ പുലരി തുടിപ്പ് ..!! സൂര്യകിരണങ്ങലുടെ തിളക്കം നിമിഷങ്ങളുടെ മിടിപ്പില്‍ പുനര്‍ജനികാത്തു മഞ്ഞിന്‍കണം..!! കാലുകള്‍ക്ക് കാലത്തിന്റെ നോവുകള്‍ നല്‍കി വെളിച്ചം പടിയിറങ്ങുന്നു ..!! ഇലകൊഴിഞ്ഞ ചില്ലകളില്‍ വസന്തം പൂത്തിറങ്ങി. തെന്നലിനു സുഗന്ധം ..!! അറബ് സന്ധ്യ തീരത്തുമെയുന്ന സംഗീതം  കാറ്റിനു അത്തറിന്‍ ഗന്ധം..!! ചിറകൊതുക്കി പരുങ്ങുന്നുണ്ട് അത്താഴവിരുന്നിനിര ,,!! ജീവിത സന്ധ്യകള്‍ തേടുന്നു കഴുക്കിത്തില്ലാ കയങ്ങള്‍ കാറ്റിനു വിയര്‍പ്പിന്‍ മണം..!! മുത്തശി കഥകേള്‍ക്കാന്‍ വെമ്പുന്ന കുരുന്നുകള്‍ കാറ്റു പിറുപിറുത്തു ..!!

പ്രണയാകാശത്തിലാകെ ...!!

Image
മാമരം വിറകൊണ്ടുനിന്നു  രാവിന്‍റെ ഇരുളിമയിലായ് മമ മാനസം തേങ്ങി നീ വന്നെന്‍ ആത്മ ശിഖരത്തിലൊരു കൂടു കുട്ടുക വന്നു നീ വന്നു ഒരു കുളിര്‍ തെന്നലായ്  എന്നെ വിരഹചൂടില്‍ നിന്നും കുളിരേകി കരകയറ്റുക നിന്‍ സ്വരരാഗ വസന്തത്തിന്‍ ശ്രുതിയാലെ വീണ മീട്ടി നിന്‍ സ്വര്‍ലോക തല്‍പ്പത്തിലുറക്കുകയെന്നെ..!! കനവിലും നിനവിലും നിന്‍ ഓര്‍മ്മപൂക്കളുടെ കമനീയ സുഗന്ധത്താലെന്നില്‍ നിത്യം ചുരത്തുക അക്ഷര പൂമഴയായ് കവിതയുണര്‍ത്തുക മാറട്ടെ ഞാനൊരു ചിത്ര പതംഗമായി പാറിപറക്കട്ടെ പ്രണയാകാശത്തിലാകെ ..!!

ആവുന്നില്ല എന്നാല്‍ ..!!

Image
പഴംതമിഴ് പാട്ടിലെ പൈങ്കിളി പെണ്ണെ നിന്നെ കുറിച്ചോന്നെഴുതാനെനിക്ക് വട്ടെഴുത്തും കോലെഴുത്തും പിന്നെ മലയാണ്മയും പോരാതെ വന്നുവല്ലോ എത്ര എഴുതിയാലും മതിവരില്ല നിന്‍ കണ്‍മിഴിപൂവിനെ ചുറ്റി നടക്കും മത്തഭ്രമരമായ് ഞാനങ്ങു മാറിപോയി മൂളിയകലും കിനാക്കളിലെന്നും നീയൊരു കിട്ടാക്കനിയായിരുന്നു പെണ്ണെ ...!! എന്നറിവിന്നാക്ഷരങ്ങളെതു  നികുഞ്ചത്താലളന്നു നോക്കിയിട്ടും വാക്കുകള്‍ കിട്ടുന്നില്ലല്ലോ വര്‍ണ്ണിക്കാനായ്..!!

എന്നോടു നീ പൊറുക്കുമല്ലോ ....!!

Image
എന്നോടു നീ പൊറുക്കുമല്ലോ മോശമായ് മാറുമീ ദിനാന്ത്യത്തിലായ് മിഴികളില്‍ ചുണ്ടുകളമര്‍ത്തിമെല്ലെ മധുചഷകമെന്നു കരുതി ലഹരിയാലെ എന്നോടു നീ പൊറുക്കുമല്ലോ ...... എന്നാലെങ്ങിനെഞാനത് എന്‍ നാവിനാല്‍ നിന്നോടു പറയുമെന്നറിയില്ല ഓമലെ വായിക്കുക എന്റെ കണ്ണിലുടെ നീയെന്‍  ഹൃദയ താളുകളിലെ വിരഹ കാവ്യമത്രയും .. എന്നോടു നീ പൊറുക്കുമല്ലോ ...... നിനക്കറിയില്ലാമായിരിക്കുമെന് നൊമ്പരം ഒന്നുകൂടി ഉറ്റു നോക്കുകില്‍ വായിക്കാം ഓരോ എണ്ണമറ്റ കണക്കുകളില്‍ നിന്റെ പിണക്കയിണക്കങ്ങളുറെ പല്ലവികള്‍ എന്നോടു നീ പൊറുക്കുമല്ലോ ...... ഞാന്‍ തന്നൊരു വാക്കുകളാലിന്നും നീ മറക്കാതെ ഒന്നോര്‍ക്കുകില്‍ മിന്നി  തിളക്കങ്ങുമെന്‍ ചിദാകാശത്തില്‍  നീ എന്നാ താരകം തൃഷ്ണയേറെ നല്‍കിടുന്നു എന്നോടു നീ പൊറുക്കുമല്ലോ ....... ഞാനിന്നു എല്ലാം മറക്കുന്നു വെറും രാകനവായി കരുതുന്നുയീ നിലാവ് പെയ്യും നിന്‍പാല്‍ പുഞ്ചിരിയെന്നു  കരുതിയോമലേ എന്നോടു നീ പൊറുക്കുമല്ലോ ..... മോശമായ് മാറുമീ ദിനാന്ത്യത്തിലായ് മിഴികളില്‍ ചുണ്ടുകളമര്‍ത്തിമെല്ലെ മധുചഷകമെന്നു കരുതി ലഹരിയാലെ എന്നോടു നീ പൊറുക്കുമല്ലോ ......

തേരോട്ടം

Image
മഴവന്നു ചുരത്തി ഒഴുകുന്നു വാർമുലകളിൽനിന്നുമെന്നപോൽ പതഞ്ഞൊഴുകി വരും ജലകണങ്ങൾ നിന്നെ ഏറെ മനോഹാരിയാക്കി കൽപ്പാത്തിയെ തഴുകിയൊഴുകുമ്പോൾ ശ്രീ വിശാലാക്ഷി സമേതനാവും ശ്രീവിശ്വനാഥസ്വാമി  പെരുമാളേ തേരിലേറ്റി ഭക്ത ജനം അഗ്രഹാര തെരുവുകളിലൂടെ  വലിച്ചു കൊണ്ട് വരും കാഴ്ച്ച കണ്ടു ഞാനറിയാതെ കൈകൂപ്പി പോകുന്നു ഭഗവാനെ ..!!

കിനവിൻറെ ചാരെ

നീ  വന്നു  നിന്നെൻ  കിനവിൻറെ  ചാരെ  ഒരു  പൂനിലാവ്  പോലെ  ..... പുലയരാനിനിയും  ഉണ്ട്  ഏറെ നേരമെങ്ങുമുണ്ട്   മാഞ്ഞങ്ങു  പോവല്ലേ  പുലര്‍കാല   വേളയിലായി  പൊഴിയാതെ  നിൻ  മുല്ല  പൂം  പുഞ്ചിരി  സുഗന്ധമേറ്റുന്നു  മലർപോലെയി  മഞ്ചത്തിൽ ..... മനമാകെ  നിറഞ്ഞുവല്ലോ  പൂപോലെ  മൃദുലമായല്ലോ  ... എന്നരികത്തു  നീ   എപ്പോഴും  ഉണ്ടായിരിക്കണേ  ഒരു  കുളിരായി  വർണ്ണ  മനോഹാരിയാം  മഴവില്ലു  പോലെ . ... പാഴാക്കില്ലൊരിക്കലും പവിഴമുന്തിരി  ചാറുപോലെ  ലഹരിയായി  പടരു പുലർ  മഞ്ഞു  പെയ്തു  പുതുമോടി  തീരാ  നമ്മൾതൻ  രാവണഞ്ഞു  പോയി  .... നീ  ഒരു  ഓർമയി  നിൽപ്പു  എന്റെ  മനതാരിലെന്നും എൻ  നിദ്രയിലാകവേ .. നീ  വന്നു  നിന്നെൻ  കിനാവിൻറെ  ചാരെ  ഒരു  പൂനിലാവ്  പോലെ .

കുറും കവിതകള്‍ 735

ഊഴവും കാത്തു മഞ്ഞളിച്ചു പല്ലുപോയ സംഹങ്ങള്‍. കൊല്‍ക്കത്ത ടാക്സികള്‍ ..!! ചൂളമടിച്ചു ചുരം താണ്ടി പനയോലകളെ തഴുകി വരുന്നുണ്ട് വടക്കൻ കാറ്റ് ..!! പുലരിവെട്ടം വിരിഞ്ഞു കാറ്റിനു കിന്നാരം . പുൽക്കൊടിത്തുമ്പിനുമാനന്ദം ..!! ഇളംവെയിലരിച്ചിറങ്ങി കാടുണർന്നു ലഹരിയോടെ കാറ്റ് വന്നില്ലാവഴിയെ ..!! വേലിയും അതിരും  താണ്ടി വളർന്നു കയറി വള്ളി അവക്കുണ്ടോ വിലക്കുകൾ..!! ശലഭ ചുംബനത്തിനായ് കാത്തുനിന്നു പനിനീർപ്പൂ .  മഴവന്നു മുത്തമിട്ടകന്നു ..!! തിരയുടെ തള്ളലിൽ മുത്തുപോയ ചിപ്പി . തീരത്ത് ദുഃഖംപേറി ..!! മീൻകാരന്റെ വരവും കാത്തു എല്ലാം മറന്നു ഒരു മാർജാരമാനസം..!!  കിനാകാണും ബാല്യം അറിയുന്നുവോ ..? കുളത്തിനാഴം ..!!

ദീപാവലികള്‍ !!

Image
  മധുരം കനക്കുമൊരു ദീപാവലി ആളുന്നു എന്റെ ഉള്ളിലൊരു ദീപാങ്കുരം കത്തിയമരുവാനൊരുങ്ങുന്നു അവസാനമായ് കഴിഞ്ഞതൊക്കെ ഒരു കനവെന്നപോലെ മിന്നിത്തിളങ്ങിയോര്‍മ്മതന്‍ താളുകളില്‍ ഹരിശ്രീ കുറിച്ച അക്ഷര മുണര്‍ന്നതും പടര്‍ന്നു കയറി ഹരിയെന്നത് അരിയാകാതെ ജീവോപാധിയായതും അതുതന്ന ഐശ്വര്യങ്ങളും അമൃതസമാനമായ്‌ തണലായിയിന്നുമെന്നെ നയിപ്പു ആരോടൊക്കെ ഞാനിന്നു കടപ്പെട്ടിരിക്കുന്നു കണക്കെടുക്കുകില്‍ തീരില്ല ഒരിക്കലുമീ ഉയിരുള്ളകാലമാത്രയുമീ ലോകത്ത് .. ഇനിഞാനെന്തു എഴുതെണ്ടതെന്നറിയില്ല മിന്നി തിളങ്ങി മുന്നിലായി ദീപാവലികള്‍ !!

" മഴവില്ല് "

Image
ഞാനെന്‍റെ ചിന്തകളെ തളിച്ച് ഒരു മഴവില്ലുണ്ടാക്കി മാനത്ത് സ്വപ്നങ്ങളെ പൊങ്ങികിടത്തി കാര്‍മേഘ ശകലങ്ങള്‍ കണക്കെ നക്ഷത്രങ്ങളെ വലിച്ചിഴച്ചു ഒരു പാലാഴിയിലെറിഞ്ഞു രാവിനെ പൊതിഞ്ഞു കെട്ടി ആകാശത്തില്‍ നിലനിര്‍ത്തി നിന്റെ സാമീപ്യത്തെ തേടി അത് എന്നെ ആനന്ദത്തിലെത്തിച്ചു പിന്തുടര്‍ന്നു നിന്റെ കാല്‍പാദപദനങ്ങളെ അങ്ങിനെ എന്റെ യാത്ര തുടര്‍ന്നു എനിക്ക് നിന്റെ സാരാംശം അതായിരുന്നു എന്റെ ആഗ്രഹം നിന്റെ നിഷ്കളങ്കതയിലെത്താന്‍ ഈ ചിന്തകളെ ഞാന്‍ സംരക്ഷിച്ചു ചന്ദ്രിക ആണ് എന്റെ ചങ്ങാതി താരങ്ങളോടു ഞാന്‍ സംസാരിച്ചു ഞങ്ങളുടെ സൗഹൃതം നീണ്ടുനിന്നു അത് തുടര്‍ന്നുകൊണ്ടേ ഇരുന്നു ഞാന്‍ ആനന്ദ നൃത്തം ചവുട്ടി മഴപോഴിയും രാത്രിയില്‍ മഞ്ഞ് പൊഴിയും മലമുകളില്‍ ഓടി നടന്നു കരഞ്ഞു ശൂന്യാകാശത്തിലെ കൊടുംകാറ്റില്‍ തിമൃത്താടിയാ ആകാശ വീഥിയില്‍ എന്നെ നീ ക്രീടകള്‍ക്കായി ക്ഷണിച്ചു പിന്തുടര്‍ന്നു തടവിലാക്കാന്‍ .. സുഗന്ധം പരത്തുമീ പുഷ്പങ്ങളാല്‍ ഈ അക്ഷുബ്‌ധമായ ജലനിരപ്പില്‍ ഞാന്‍ നീന്തി എന്‍റെ വാക്കുകളാല്‍ നീയായി മാറുകയായ് ആകാശത്തു . എഴുനിറത്തിന്റെ ചാരുതയില്‍ മാനത്തിനു മാല്യമായ് മനംകുളിര്‍ക്കുമാറ് നിന്നു തിളങ്ങ...

വെമ്പല്‍ കൊണ്ടു...!!

Image
ആരെയോ ധ്യാനിച്ചു നിന്നോരുവേളയില്‍ അരികത്തുവന്നു നിലാ പുഞ്ചിരി പകര്‍ന്നവളെ അകതാരില്‍ ആകെ കുളിര്‍ പടര്‍ത്തി നീയെങ്ങുപോയ്‌ കനവോ നിനവോയെന്നറിയാതെ  മറഞ്ഞുവല്ലോ..... എത്ര ശ്രമിച്ചിട്ടും അധരത്തിന്‍ മധുരിമ എന്‍ വാക്കിനാല്‍ വര്‍ണ്ണിക്കാനാവാതെ മൗനിയായ നേരം അകലത്തെ കൊമ്പിലിരുന്നൊരു കുയിലതു പാടി അതുകേട്ടു ഞാനെന്നെ തന്നെ മറന്നങ്ങു നിന്നു പോയ്   നിന്നെ കുറിച്ചാ പാട്ടിലെ വരികളിലാകെ ഋതു വസന്തം വനമാല തീര്‍ത്ത ദശപുഷ്പ സുഗന്ധവും അതില്‍ വന്നു മൂളിയകളുന്ന മത്ത ഭ്രമരത്തിന്‍ മാനസ ചിത്രവുമെന്നെ ഏറെയാനന്ദത്താല്‍ മിഴിരണ്ടും നിറഞ്ഞു തുളുമ്പി പോയ്‌ അനുരാഗ വിവഷരായ് വന്ന മഴമേഘങ്ങള്‍ മലയെ ചുംബിച്ചു കടന്നകലുന്ന കാഴ്ചകളും അതുകണ്ട് അരുവികള്‍ കുണുങ്ങി കളകളാരവമുതിര്‍ത്തു ഒഴുകിയതും  കാതോര്‍ത്തു നിന്നെ ഒന്ന് കൂടി കാണാന്‍ വെമ്പല്‍ കൊണ്ടു...!!

പ്രേരണ

Image
നിലാകടലിലും നിന്നോർമ്മ തിരമാലകൾ ആഞ്ഞടിച്ചിട്ടും കടൽച്ചൊരുക്കുകളൊക്കെ അതിജീവിച്ചു എന്തെന്നാൽ നീ മാത്രമെന്റെ മനസ്സിനുള്ളിൽ ഒരു മത്സ്യകന്യകയായ് കിനാവായി കൊതിയെറ്റികൊണ്ടിരുന്നു   പൈദാഹങ്ങളൊക്കെ മറന്നു ഞാനെന്നെ തന്നെ മറന്നു നീയായ്‌ മാറിക്കൊണ്ടിരുന്നു ... എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചു ..!!

കുറും കവിതകള്‍ 734

സന്ധ്യമയങ്ങിയ നേരത്തു തലചായിച്ചു മിഴികുമുമ്പി . അല്ലിയാമ്പലിന്‍ വിരഹം ..!! വിടരാനോരുങ്ങും മുല്ല. ഊഴം പാര്‍ത്തിരുന്നു കാറ്റും  കരിവണ്ടും..!! തിടമ്പേന്തിയ ആന വര്‍ണ്ണ കാഴ്ചകളിന്നുമോര്‍മ്മയില്‍  അച്ഛന്റെ തോളിലിരുന്ന ബാല്യം ..!! ഓലപ്പീലി കാറ്റിലാടി ഓര്‍മ്മകലിലെവിടയോ പുസ്തകത്തിലെ മയില്‍പ്പീലി..!! നീലകുടചൂടി മാനം താഴെ ഓലപ്പീലി കാറ്റിലാടി . നാട് അണയാന്‍ പ്രവാസി മനം..!! ഓര്‍മ്മകളിണ ചേരുമിടത്തു തലചയിച്ചു സ്വപ്നം കാണാന്‍ അതിന്റെ സുഖമൊന്നുവേറെ...!! മുറ്റത്തെ മുല്ലക്ക് മണമുണ്ടെന്നറിയു- മ്പോഴേക്കുമവ പട്ടുപോയ് ..!! കടലാസുപൂവിലും സുഗന്ധ സൗന്ദര്യം കണ്ടു മയങ്ങുന്ന  കവിമനം..!! ദാഹിച്ച നിള ജാലക കാഴ്ച . കണ്ണുനനയിച്ചു ..!! പൂയിറുത്തു ഇലയില്‍ വച്ച് കുഞ്ഞികൈകള്‍ കാതോര്‍ത്തു കാട്ടാറിന്റെ സംഗീതം തുടര്‍ന്നു ..!!

കുറും കവിതകള്‍ 733

മഞ്ഞിന്‍ കണങ്ങള്‍ മലയെ ചുംബിച്ചയകന്നു . സഞ്ചാരികള്‍ തേടി പറുദീസ..!! തുലാവെയിലേറ്റു കാറ്റുവീശും കാത്തു അപ്പൂപ്പന്‍ താടികള്‍ ..!! ഇളവേല്‍പ്പു അല്‍പ്പം പുഞ്ചപാടത്തിനരികെ കലുങ്കിലിരുന്നൊരു വാര്‍ദ്ധക്യം ..!! തുലാമഴയകന്നു . കതിർക്കുലകളാടി കാറ്റിന്നു പുതുമണം ..!! ഊഴവും കാത്തു മഞ്ഞളിച്ചു പല്ലുപോയ സംഹങ്ങള്‍. കൊല്‍ക്കത്ത ടാക്സികള്‍ ..!! ചൂളമടിച്ചു ചുരം താണ്ടി പനയോലകളെ തഴുകി വരുന്നുണ്ട് വടക്കൻ കാറ്റ് ..!! പുലരിവെട്ടം വിരിഞ്ഞു കാറ്റിനു കിന്നാരം . പുൽക്കൊടിത്തുമ്പിനുമാനന്ദം ..!! ഇളംവെയിലരിച്ചിറങ്ങി കാടുണർന്നു ലഹരിയോടെ കാറ്റ് വന്നില്ലാവഴിയെ ..!! വേലിയും അതിരും  താണ്ടി വളർന്നു കയറി വള്ളി അവക്കുണ്ടോ വിലക്കുകൾ..!! ശലഭ ചുംബനത്തിനായ് കാത്തുനിന്നു പനിനീർപ്പൂ .  മഴവന്നു മുത്തമിട്ടകന്നു ..!! തിരയുടെ തള്ളലിൽ മുത്തുപോയ ചിപ്പി . തീരത്ത് ദുഃഖംപേറി ..!! മീൻകാരന്റെ വരവും കാത്തു എല്ലാം മറന്നു ഒരു മാർജാരമാനസം..!!  കിനാകാണും ബാല്യം അറിയുന്നുവോ ..? കുളത്തിനാഴം ..!!

കുറും കവിതകള്‍ 732

ചന്ദ്രികയെ മറച്ചു കാര്‍മേഘം പുണര്‍ന്നു ഇരുളിനെ കാറ്റോടൊപ്പം ..!! കണ്ണിമക്കാതെ കാത്തിരുന്നു ഇരുളിലാകെ നിനക്കായ് വന്നില്ല പകൽപോലും നീയായ്‌ ..!! കണ്ണുകൾ പരതിമെല്ലെ ഇലപൊഴിഞ്ഞു നിൽപ്പു വിരഹത്തിൻ ശിശിരം ..!! പൊന്മുടിയെ നനക്കാൻ ഒരുങ്ങിയിറങ്ങുന്നു മാനത്തെ ''ചെട്ടിച്ചികൾ ' പടിഞ്ഞാറേ ചക്രവാളത്തിൽ കടലിലാഴുന്നു പകലോൻ ജീവജാലങ്ങൾ ചേക്കേറുന്നു ..!! ഒരിക്കല്‍ തറവാടിന്റെ സ്വകാര്യ അഹങ്കാരമിന്നു . കുപ്പയിലാര്‍ക്കും വേണ്ടാതെ ടി വി ..!! തീര്‍ക്കുന്നുണ്ട് ഛായാരൂപം. ഇരതേടും ദേശാടന കിളി.!! കാഴ്ചക്ക് മുളകെങ്കിലും ചെമ്പരത്തി അമ്പരത്തിന്‍ നിറയൊര്‍മ്മയുടെ പുനര്‍ജനി ..!! ചെമ്മാനചുവപ്പ് ഇളങ്കാറ്റുവീശി . പ്രണവ ധ്വനിമുഴങ്ങി ..!! മഴയുടെ അവസാനം വണ്ടിയും നീങ്ങി . അവള്‍ മാത്രംവന്നില്ല ..!!

അമ്പിളിച്ചിരി ..!!

Image
ചുഴികളിലും കുഴികളിലും പെട്ട് ചൂഴന്നെടുത്ത നയനാനുഭൂതികളിൽ ചികഞ്ഞെടുത്ത വാക്കുകളാൽ തീർത്തു ചലനാത്മകമാം ഗീതികളോയാരിരം    ..!! പരൽ മീനുകൾ പിടിതരാതെ പാഞ്ഞുപോകും കണ്ണിണകൾ പലവുരു മനസ്സിൽ കോറിയിട്ടു പറയാനാവാത്ത മോഹങ്ങളായിരം  ..!! ഹിമകണങ്ങൾ തീര്‍ക്കും മുത്തിമണികള്‍ ഹാലിളക്കി പനിനീര്‍ ദളങ്ങള്‍ പോലെ ഹോ ..!!ചുണ്ടിലെ വിയര്‍പ്പിന്‍ തുള്ളികള്‍ ഹേമം പോലെ മിന്നും നിന്നില്‍ മയങ്ങി ..!! നിലാകുളിര്‍ വീണു കുതിര്‍ന്നൊരു നിഴലായി നീ ചാരത്തണയുന്ന തോര്‍ത്ത് നിദ്രാഭംഗം വന്നുമെല്ലെ മുറ്റത്തിറങ്ങി നോക്കി  മാവിന്‍തുഞ്ചത്ത് നിന്‍ അമ്പിളിച്ചിരി ..!!

അവകാശപ്പെട്ടത് ....

Image
അവകാശപ്പെട്ടത് .... ഞാന്‍ നിനക്കവകാശപ്പെട്ടതു പോലെ ആകാശത്തിലെ കാറ്റു പോലെ വായുവിലെയഗ്നിപോലെ ഞാന്‍ നിന്റെ കൂടെ ഉണ്ട് മനസ്സിലെയൊരങ്കുരം കടലിലെ തിര പോലെ ഞാനാനന്ദനൃത്തം ചെയ്യുന്നു എന്റെ മൗനം നിറഞ്ഞ വേദികളില്‍ എന്നിലെ ചിന്തകളാല്‍ നിന്റെ മനസ്സിലേറി ചിത്രം രചിച്ചു നിന്നിലേക്ക്‌ വര്‍ണ്ണങ്ങളായി പടര്‍ന്നു . വരിഞ്ഞു മുറുക്കരുതെ നിന്റെ ബന്ധനങ്ങളാല്‍ ചോദ്യ ശരങ്ങളാല്‍ എന്നെ മുറിവേല്‍പ്പിക്കരുതെ ഈ മായാമയമാം ലോകത്ത് ഓടിയകലുന്ന സമയത്തിന്‍ മുന്നില്‍ നാം എന്ത് നേടി എന്തുണ്ട് മിച്ചം ഒന്നുമില്ല കൈവിട്ടു പോയ നീര്‍ക്കുമിളപോലെ ഉള്ള ആരെയും കാത്തുനില്‍ക്കാതെ പായുന്ന സമയം .. അപ്രത്യക്ഷമാകുവാന്‍ നഷ്ടപ്പെടുവാന്‍ വിധിക്കപ്പെട്ടത് അവ ആരുടെ സ്വന്തം എവിടെ നിന്നും വന്നവ .. ഇന്നില്‍ ജീവിക്കുക പ്രണയിച്ചു ജീവിക്കുക അവിടെ ആണ് നിന്റെ നിലനില്‍പ്പ്‌ അവിടെ ഞാനും കൂടെ ഉണ്ടാവും ..!!

വീര്‍പ്പുമുട്ട്

വിരഹാമാര്‍ന്ന പകലിന്റെ നോവ്‌ ഏറ്റുവാടിയ സന്ധ്യ വഴിതേടുമെന്റെ ഹൃദയം അറിയാതെ ഒന്ന് തേങ്ങി തന്ത്രികൾ തകർന്ന വീണപോൽ കദനങ്ങൾ ഇഴവിട്ടു പോയൊരു വരികളായി വന്നു ഉണര്‍ത്തി ആശ്വാസമായി അവളെന്‍ വിരല്‍ തുമ്പിലിരുന്നു നീറുന്ന ബന്ധനങ്ങളാല്‍ വീര്‍പ്പുമുട്ടി   മോചിതയാവാന്‍ കൊതിയോടെ  മറക്കുവാനാകാത്ത ഓര്‍മ്മകള്‍ പേറി ദിനരാത്രങ്ങളൊക്കെ കടന്നു പോയ്‌ സുഖ ദുഃഖ സമ്മിശ്രമാം ജീവിതത്തില്‍ കയറുന്ന കുന്നിന്റെ ഇറക്കങ്ങള്‍ കണ്ടു താഴ്വാരങ്ങളിലെ വിടരുന്ന പുഞ്ചിരി ശലഭ ശോഭയാര്‍ന്ന ചിറകുകള്‍ വിടര്‍ത്തി വര്‍ണ്ണങ്ങള്‍ വാരി വിതറിയ കാഴ്ച വസന്തം സ്മൃതി പഥങ്ങളില്‍ മൗനമുടച്ചു കടന്നുപോയ് ജീവിതയാനം വീണ്ടും ദിനകണക്കുകളുടെ മനക്കൊട്ടകെട്ടി പിരിയുവാനാവാത്ത മായാ മോഹങ്ങളുടെ പിടിമുറുക്കുമ്പോഴുമക കണ്ണുമായ് ആരോ പറഞ്ഞു കൊണ്ടിരുന്നു ഇതുവെറും വ്യാമോഹമാണ് കപടമാണ് ഇതില്‍പ്പെട്ടു ഉഴലാതിരിക്കകയാണെന്ന് മന്ത്രിച്ചുകൊണ്ടിരുന്നു ..!!

''ഇതിഹാസ തനിയാവര്‍ത്തനമിന്ന് ''

Image
 ''ഇതിഹാസ തനിയാവര്‍ത്തനമിന്ന് '' രേഖകൾ താണ്ടുമ്പോൾ മറന്നുപോകുന്നു ലോകം  രാമ ലക്ഷമണ രാവണ കഥകൾ മാരീചകന്മാരും  കീചകന്മാരും മതിച്ചപ്പോൾ  മന്ഥര ശൂർപ്പണക  ഹിഡിംബിമാരും ഉളുപ്പില്ലാതെ ഉർവശിയുമൊക്കെ  നിലമറന്നാടുമ്പോള്‍ ഭീമാര്‍ജുനന്മാര്‍ നമുംസകമാക്കപ്പെടുന്നു കാരാഗൃഹങ്ങളില്‍ കണ്ണന്‍ ജന്മം കൊള്ളുന്നു വരങ്ങളുടെ ദുര്‍വിനിയോഗങ്ങളാല്‍ കവചകുണ്ഡലങ്ങൾ നഷ്ടമായ  കര്‍ണ്ണന്മാര്‍ രഥച്ചക്രങ്ങള്‍ ചെളികുണ്ടിലാണ്ട് പരാജിതരാവുന്നു കാലാ കാലങ്ങളായി ഈ കഥകള്‍ വീണ്ടുമാവര്‍ത്തിക്കുന്നു .. സീതാപഹരണങ്ങള്‍ ദ്രൗപതിവസ്ത്രാക്ഷേപങ്ങള്‍ നാസികാ സ്തനങ്ങള്‍ ഛേദിക്കപ്പെടുന്നു ജനാപവാദങ്ങളാൽ മനസ്സില്ല മനസ്സോടെ അഗ്നിപരീക്ഷണങ്ങള്‍ക്കിരയാകുകയും   സമ്മര്‍ദ്ദത്താല്‍ സരയുവില്‍ ആത്മത്യാഗം എല്ലാം വിട്ടു സ്വര്‍ഗാരോഹണം നടത്തുകയും എല്ലാവരും അവസാനം സ്വർഗ്ഗസ്ഥരായ് എല്ലാപേരുമോന്നാവുമ്പോള്‍ ഇന്നും തമ്മില്‍തല്ലി തലകീറുന്നു ഇരുകാലികള്‍ നരകം തീര്‍ക്കുന്നു വീണ്ടും വീണ്ടും വരക്കുക വീണ്ടും ലക്ഷ്മണ രേഖകള്‍ മാരിച മാന്‍പേട മായകള്‍ക്ക് മറയിടു..!! ...................................

''എം ജീ റോഡിലെ ശലഭം ''

Image
ഗന്ധമിതെറ്റു മടങ്ങുന്നു ഗാന്ധിയെന്നറിയാതെ ഗമിക്കുന്നു പലരും ഇരുണ്ട വെളിച്ചങ്ങള്‍ വെറ്റില കറ പുരണ്ട നിറം മങ്ങിയ ചുവരുകള്‍ കത്തികാളുന്ന മനസ്സിലെവിടേയോ കാമം പൂണ്ട തെരുവിലായ് കെടുത്താനാളില്ല പോൽ .. ആളോഴിയാത്ത ഇടനാഴികള്‍ മുരടനക്കങ്ങള്‍ക്ക് കാതോര്‍ത്ത് ചുമയുടെ അകമ്പടി ഒച്ച ..!! കുശു കുശുപ്പുകള്‍ അവസാനം ഒച്ചയില്ലാ ഭാഷകളറിവില്ലെങ്കിലും പരസ്പര പൂരകമായ് ആഗ്യങ്ങള്‍ക്ക് ഏറെ പ്രസക്തി .. ശീല്ക്കാരങ്ങള്‍ക്ക് വിരാമം മയക്കത്തിന് സ്ഥാനമില്ലാതെ തെരുവു വിളക്കിന്‍ചുവട്ടിലുടെ നിഴലനക്കത്തിനവസാനം മൗനം കനത്തുറങ്ങുന്നു... പകല്‍ വെളിച്ചം കണ്ണ് കീറി ,, അഹിംസ മാത്രം കാണാനാവാതെ വഴികളില്‍ പറന്നു ശലഭങ്ങള്‍ ..!! ജീ ആര്‍ കവിയൂര്‍ /2.10.2017 ചിത്രം Source: thecultureur.com m g road Delhi ''എം ജീ റോഡിലെ ശലഭം ''

കുറും കവിതകള്‍ 731

മഴയുടെ അവസാനം വണ്ടിയും നീങ്ങി . അവള്‍ മാത്രംവന്നില്ല ..!! തെക്കന്‍ കാറ്റൊന്നു വീശി ആട്ടവിളക്കൊന്നാളി. അരങ്ങത്തു മൗനം ..!! അനാദത്വം പേറി നിന്നു ആഴിത്തിരമാലയൊന്നറച്ചു കാറ്റും നിലച്ചു കടലലറി,,!! സന്ധ്യയില്‍ ചാകരതിരമാലകള്‍ മുക്കുവ മനസ്സുകളിലാനന്ദം ..!! അവള്‍ക്കായി ജാലകം അടക്കാതെ കിടന്നു വന്നുപോയ്‌  വെയിലും മഴയും..!! അടുക്കള ജാലകം പുകഞ്ഞു അവനായി ഒരുക്കിയവ രസനകളെ കൊതിപ്പിച്ചു ..!! അന്തിയും ചുവന്നു . കാത്തിരിപ്പിനവസാവിളികള്‍ക്കും  മറുപുറം മൗനം..!! കാത്തിരിപ്പിനവസാനം അമ്മ  കരങ്ങളില്‍ ചെറുകരത്തിന്‍ മൃദുലത ..!! നാളെയുടെ തിരിനാളം അരിയിലെ അക്ഷരങ്ങള്‍ കുരുന്നു മനസ്സില്‍ ഭയം വന്തത്തിന്‍പൂക്കള്‍ ചിത്രശലഭങ്ങള്‍ .. സ്കൂളിലേക്ക് യാത്ര ..!!  

കുറും കവിതകള്‍ 730

അമ്മുമ്മ ഊമയാവാതെ വിട്ടിലും മുറ്റത്തു കൂട്ടാവട്ടെ മഴയും വെയിലും വന്നുപോകട്ടെ ..!! അസുരതാളം മുഴുക്കട്ടെ പടയണയട്ടെ നമുക്കുചുറ്റും പടിയിറങ്ങട്ടെ അധര്‍മ്മങ്ങള്‍ ..!! ജാലകങ്ങളൊക്കെ തുറന്നിരിക്കട്ടെ .... ഉള്‍കാഴ്ചകള്‍ നന്നാവട്ടെ ..!! കാഴ്ചക്ക് മുളകെങ്കിലും ചെമ്പരത്തി അമ്പരത്തിന്‍ നിറയൊര്‍മ്മയുടെ പുനര്‍ജനി ..!! ലഹരി ഒഴിഞ്ഞു ശവപറമ്പായി നോവ്‌ പെറും പ്രകൃതി ..!! ഇതിലെ വരും വരാതിരിക്കില്ലയീ വഴിയെ നീര്‍മിഴികളോടെ കാത്തുനിന്നു ..!! പ്രതിക്ഷണ വഴിയില്‍ ആശ്രയം തേടിനടപ്പു നീറും മനസ്സുമായ് ..!! മധുരവും കുളിരും മറന്നു തള്ളുന്നു ജീവിതമെന്ന ചക്രം ..!! കട്ടനും പരിപ്പുവടയും ഉണ്ടെങ്കില്‍ സഖാ ഒരു വിപ്ലവമാകായിരുന്നു ..!! ചെമ്മാനചുവപ്പ് ഇളങ്കാറ്റുവീശി . പ്രണവ ധ്വനിമുഴങ്ങി ..!!

കുറും കവിതകള്‍ 729

തോര്‍ന്ന മഴയുടെ നനഞ്ഞ തൂവല്‍ ഉണക്കി അവനായി കാത്തിരുന്നു ..!! നീതന്ന ദുഃഖം പോരഞ്ഞിട്ട് കുടിച്ചുതീര്‍ക്കട്ടെ ഒഴിയാ അനുഭൂതി പകരും ലഹരി ..!! മനസ്സിന്റെ ഉള്ളിലെ ദുഃഖ കറതീര്‍ക്കട്ടെ കടുപ്പത്തിലൊരു ചായ ..!! ഓര്‍മ്മകള്‍ വളര്‍ന്നു എന്തൊരു ലാഘവം പാറിപറന്നൊരു അപ്പൂപ്പന്‍ താടി ..!! പാമ്പാടും ചോലകളില്‍ വസന്തത്തിന്‍ തെന്നലേറ്റ് മനസ്സു എവിടയോ കൈവിട്ടു ..!! ദുഖങ്ങളെ അടിച്ചും പിരിച്ചും തീര്‍ന്നിട്ടും ജീവിതമെന്ന പ്രഹേളിക ..!! ഒഴിഞ്ഞ കുപ്പി മൗനം പൂണ്ട ലഹരില്‍ തിരമാലകളും കാറ്റും  ..!! ഒരു കൊമ്പിലെങ്കിലും രണ്ടു ധ്രുവങ്ങളില്‍ പ്രണയം ശോകം ..!! നുകര്‍ന്നിട്ടും തീരാത്ത പ്രപഞ്ചത്തിന്‍ പ്രഹേളിക നോമ്പരമധുരം ..!! വിരഹം നിറഞ്ഞഭാവം മനസ്സൊരു മാന്‍പേട വസന്തകാറ്റിനു ഉഷ്ണം ..!!

ഇനിയാത്ര എന്നറിയാതെ ..!!

Image
വേലിയിറക്കുകളുടെ ആരവത്തെ കാത്തു കിടപ്പ് തുടങ്ങിയിട്ട് ഏറെ നാളായി മണല്‍ തരികള്‍ കളിപറഞ്ഞു വഴിയെ പോയകാറ്റിനും വന്നുപോകും മഴ നിലാവിനും എന്നെ കണ്ടു എന്റെ മറവില്‍ പരസ്പരം മറന്ന കമിതാക്കളും ആര്‍ക്കുമെന്നെ വേണ്ടാതായ് നങ്കുരം ഇട്ടവര്‍ ശാപവാക്കുകള്‍ ഉതിര്‍ത്തു പോയി എന്തെ കാലപഴക്കത്തിന്‍ വേദനകള്‍ ഗ്രസിച്ച ജരാനരകളാല്‍ എന്നില്‍ നിറഞ്ഞ ദുഃഖം .. വെയിലേറ്റു പുളയുന്നു രാമഞ്ഞും മഴയും ഇനിയാത്ര എന്നറിയാതെ ..!! ജീ ആര്‍ കവിയൂര്‍ /29.09.2017 photo by Arun Ashok

ഒരു വിഷയം തരു ..

Image
ഇരുളിനെ ഉടുത്തു ദുഖമെല്ലാം മറന്നു നിലാവ് ഉദിക്കും കാത്ത് ..!! ദുഃഖങ്ങള്‍ തളം കേട്ടുമെന്‍ മനസ്സിനെ ആശ്വസിപ്പിക്കട്ടെ ഒരു വിഷയം തരു .. ചിരിമുത്തുക്കള്‍ കണ്ടു ഞാന്‍ നിന്‍ കവിളില്‍ ഒരു നുണയല്ലത് സത്യത്തിന്‍ ഗര്‍ത്തം.. അതിന്‍ ആഴങ്ങളില്‍ ഞാന്‍ എന്നെ തന്നെ തേടി കണ്ടില്ല കണ്ടത് നിന്നെ മാത്രം .. ജീ ആര്‍ കവിയൂര്‍ / 29.09.2017 ഫോട്ടോ by Shyjus Nair

എന്തെയിതു പാപമോ ..?!!

Image
എന്തെയിതു  പാപമോ നിനക്കായി കാത്തത് കുറ്റമായ് പോയോ ?! നിന്നെ പ്രണയിച്ചത് . ഇതാണോ ജീവിതം ഞാൻ കണ്ട സ്വപ്‌നങ്ങൾ ഈ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു എന്നോട് ... ഒരിക്കലും ഞാൻ ചതിച്ചിട്ടില്ല ഇല്ലൊരിക്കലും അപേക്ഷിച്ചില്ല നീ നെയ്തു കള്ളങ്ങൾ എന്നെ വശീകരിച്ചു നീ വിനീതനായ് ഞാൻ നിൻ മുന്നിലായ് ക്ഷീണിതനായിരുന്നു നിന്നെ തടുക്കുവാനായില്ല നിന്റെ തലോടലുകൾ ചുംബനങ്ങൾ എന്നെ അലിയിച്ചുകളഞ്ഞു ഞാൻ മൗനിയായി . നിന്റെ ആഗ്രങ്ങൾക്കും ദാഹത്തിനും നീ ഇനി ഏറെ ആസ്വദിച്ചു മാംസനിബദ്ധമാം ലഹരിയാലെ മുക്കിത്താഴ്ത്തി നിന്റെ അഗ്നി എന്നിൽ എന്നിട്ട് എന്നെ തീരങ്ങളിൽ വിട്ടൊഴിഞ്ഞു നീ നടന്നകന്നു നിന്റെ വഴിക്കു നിന്റെ ഇഷ്ടങ്ങളിലേക്കു മടങ്ങി വൃണത ഹൃദയമായി നീരും മനസ്സുമായി ഞാൻ തേടിക്കൊണ്ടിരുന്നു നിന്നെ നിനക്കായ് കാത്തു ഒരുപാട് ആശയോടെ എന്റെ കന്‍മഷമില്ലാത്ത ഹൃദയത്തോടെ നിന്നെ ഏറെ ആഗ്രഹിച്ചു , പ്രണയിച്ചു അത് നിന്റെ പാപമോ എന്റെ കണ്ണുനീരിലാകെ മുറിവുകൾ നീറി നിന്റെ മായാജാലത്താൽ വീണ്ടും നമുക്കി ജീവിതം ജീവിച്ചു തീർക്കാം നമ്മൾ ചിന്തിച്ചത് പോലെ നാം കണ്ട സ്വപ്നം പോലെ വരൂ എന്റെ പ്രണയമേ ഈ മഞ്ഞണിച്ച താഴ് വാരങ്ങ...

കുറും കവിതകള്‍ 728

പച്ചക്കിളിയൊന്നു കൊമ്പിലിരുന്നാടി മൗന വസന്തം ..!! അരിയിലെഴുതിച്ചു ഹരിശ്രീയെന്നു കണ്ണു നിറഞ്ഞൊഴുകി ..!! തുമ്പില്ലാ കൊമ്പത്ത് തുമ്പം മറന്നു. വന്നിരുന്നൊരു തുമ്പി ..!! കായലുംകടലിനുമിടയില്‍ പകല്‍വെളിച്ചവുമായി മത്സരിക്കും നിയോണ്‍ വിളക്കുകള്‍..!! ശലഭമകന്നു വീണ്‌കിടന്നിട്ടും എന്തോരുച്ചന്തമീ പൂവിനു  ..!! രാകനവുകണ്ടുണര്‍ന്നൊരു കുയിലുപാടി പഞ്ചമം മനസ്സറിയാതെ തുടിച്ചു ..!! തുലാമഴയില്‍ ഇറയത്തു നിന്നു വഴികണ്ണുമായിയമ്മ ..!! കാറ്റില്ലാ നട്ടുച്ചയിലെ എരിയും വെയിലില്‍. എരിവാര്‍ന്ന ജീവനം ..!! ക്യാമറാ വെട്ടത്തില്‍ പുളിയിലയോന്നു ഞെട്ടിയുണര്‍ന്നുവോ ..!! ഉറക്കമില്ലാതെ നഗരവും ഉഴറി നില്‍ക്കും കേരവും ശ്വാസമുട്ടിക്കും ക്ഷാരഗന്ധം ..!!

കുറും കവിതകള്‍ 727

നീലാകായലിൽ പോളകളെവകഞ്ഞു വിശപ്പുമായ് ജീവിതോണി  ..!! പുലർകാല രശ്മികൾക്കൊപ്പം ഉണർന്നു പൊങ്ങി  ചിറകടിച്ചുയരാൻ ജീവനം ..!! അസുരതാളത്തിനൊപ്പം തലയുർത്തി ഉണര്‍വറിയിച്ചു പൂര വാദ്യ പെരുമ..!! ഓലത്തുമ്പത്തൊരു പച്ചതത്ത ഊയലാടി . സ്വാതന്ത്രം അമൃതം ..!! കടലാഴങ്ങളില്‍ നിന്നും  തിരമാല ആഞ്ഞടിച്ചു ... മനസ്സിന്‍ തീരത്തു ആഘോഷം ..!! വളയിട്ട കൈകളില്‍ മണ്ണിന്‍ പാത്രങ്ങള്‍ . അടുക്കളയില്‍ ഓണമൊരുക്കം..!! വേദനകള്‍ക്കൊരന്ത്യമില്ലാതെ അടികൊണ്ട ഉരുക്കള്‍ പായുന്നു ഉടയോനായി ..!!  കാടുകള്‍ക്കുണ്ടോ ഇടവുവലവും വിലക്കുകള്‍ ആര്‍ത്തു വളര്‍ന്നു വഴിയരികില്‍ ..!!  പാറാവു വേണോ ശ്രീകൃഷ്ണ വേഷങ്ങള്‍ക്ക് വിശപ്പിന്‍ തുണയായിമ്മ ..!! പച്ചക്കിളിയൊന്നു കൊമ്പിലിരുന്നാടി മൗന വസന്തം ..!!

ഓര്‍മ്മ നിലാവ്

Image
ഈ കാണും കാഴ്ചകള്‍ എങ്ങിനെ ഞാന്‍ നിന്നെ കുറിച്ച് എഴുതാതിരിക്കും ഓര്‍മ്മകളിലെയാ വസന്തകാലം നിന്‍ ചുണ്ടുകളോരു ശലഭമായ് എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു പ്രണയാക്ഷരങ്ങളായിരുന്നു എന്ന് ഇന്നുഞാന്‍ അറിയുന്നു അതിപ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നും പരിമളം പരത്തുന്നു എന്താ പറയുക അവയാണോ മനസ്സിനെ മതിക്കുന്നത് സ്മരിക്കുന്നു നന്ദിയോടെ എന്റെ വിരഹങ്ങള്‍ക്ക് കൂട്ടായി ഈ കവിതകളായി മാറുന്നത്...!! ജീ ആര്‍ കവിയൂര്‍ /28.09.2017

പ്രണയാക്ഷരങ്ങള്‍..!!

Image
നാം ഒഴുക്കിയ കടലാസുവഞ്ചികളിന്നു ഓര്‍മ്മയിലോഴുകി നടന്നു ..!! കൈ നീട്ടിപ്പിടിക്കാനോരുങ്ങുമ്പോള്‍ വഴുതി പോകുന്നുവല്ലോ നാം തീര്‍ത്ത പ്രണയകടലിലേക്ക് ജീവിത തിരമാലകലുടെ ഇടയിലകപ്പെട്ടു അവ മുങ്ങി താഴുന്നു .. എന്തോ ആകെ ശ്വാസം മുട്ടുന്നത് പോലെ നീ അന്ന് പറഞ്ഞ വാക്കുകള്‍ എന്നെ ഇന്നും പിന്തുടര്‍ന്നു വേട്ടയാടുന്നു ഇല്ല മറക്കില്ല ഒരിക്കലും ആ മിഴി കോണില്‍ തെളിഞ്ഞ അക്ഷരങ്ങള്‍ ഇന്നെനിക്കു കൂട്ടായിവിരല്‍ തുമ്പില്‍ വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നു പ്രണയത്തില്‍ ചാലിച്ച കവിത .. ജീ ആര്‍ കവിയൂര്‍ /28.09.2017

സ്വപ്നങ്ങളുടെ നങ്കുരം

Image
ഞാൻ എന്റെ സ്വപ്നങ്ങളുടെ നങ്കുരം നിന്റെ ഹൃദയത്തിൽ ഇട്ടു കാത്തിരുന്നു ഒളിപ്പിക്കുന്നില്ല നിന്റെ മുറിപ്പാടുകൾ നീ സ്നേഹത്തിൻ പടയാളിയല്ലോ കാഴ്ചക്കു ഞാനൊരു ബലവാനെങ്കിലും ഉള്ളുകൊണ്ടു തകർന്നടിഞ്ഞിരിക്കുന്നു നീ പ്രണയത്തിലായിരിക്കുമ്പോൾ നിനക്കറിയില്ല നിന്നെ ആരൊക്കെ കാണുന്നുവെന്നു പ്രണയദാഹത്താൽ ഒരിക്കലും മരിക്കല്ലേ പോകു പോയി മുക്കികുടിക്കു പ്രണയത്തിന് കുളം നിനക്കായി കാത്തിരിക്കുന്നു .. ഞാൻ ഇവിടെ പുതിയതാണെന്നറിയുക എന്നെ നീ അതിന് ബാലപാഠങ്ങൾ പഠിപ്പിക്കുക ഇല്ല ഒരിക്കലും ഒളിപ്പിക്കല്ലേ പ്രണയത്തിനെ ഇല്ലെങ്കിൽ അത് നിന്നെ ഒരു തരിശാക്കി മാറ്റും എന്തുഞാനെടുക്കുമി ലോകത്തിൽ നിന്ന് എത്ര ഫലഭുഷ്ടമാണീ ഓർമ്മകളുടെ ലോകം എന്റെയും നിന്റെയും വാക്കുകൾ തമ്മിൽ സൗഹാർദത്തിലാണെല്ലോ അവർക്കറിയാം മൂടിവച്ച നമ്മുടെ നഗ്നമായ രഹസ്യങ്ങളൊക്കെ രഹസ്യങ്ങൾ പരസ്യമാകുമ്പോൾ വികാരങ്ങൾ കണ്ണുകെട്ടപ്പെട്ടവയാണ് പ്രകടിപ്പിക്കുക കാല്പനികതക്ക് സ്ഥാനമില്ല വെറുതെ ഒരിക്കലും അലയാതെ ..!! ജീ ആര്‍ കവിയൂര്‍ /28.09.2017

നീ അറിഞ്ഞുവോ

Image
  ജന്മ പുണ്യമേ നിന്നെ തേടുമി ജീവിതവീഥിയില്‍ മൂകനായി ഞാനും കദനമായി മാറുമി ഏകാന്ത വേളയില്‍ ... കണ്ടതില്ല ഒന്നുമേ നിന്നെ  ഓര്‍ക്കുമി വായിച്ചു തീരാത്തൊരു പുസ്തകതാളിലെ നീ തന്നോരു മാനം കാണാതെ വിങ്ങും മയില്‍ പീലിയുടെ ചാരുതയില്‍ മറന്നു അന്നൊരു നാളില്‍ പെയ്യ്തമഴയില്‍ നനഞ്ഞൊട്ടിയ നിന്‍ മെയ്യ് കണ്ട വേളയില്‍ നിന്മിഴി നാണത്താലടഞ്ഞു പോയത് കുപ്പിവളകിലുക്കി പാദസ്വരം തേങ്ങിയതു ഞാന്മാത്രമറിഞ്ഞു ഇന്ന് വരികളില്‍ വര്‍ണ്ണങ്ങള്‍ ചാര്‍ത്തുവാന്‍ ശ്രമിക്കുന്നുയെന്നു നീ അറിഞ്ഞുവോ ആവോ ......!!

'' തിരമാലകൾ "

Image
'' തിരമാലകൾ " . നിരന്തരമായ്‌ ഞാന്‍ സംസാരിക്കാറുണ്ട് എന്റെ ദുഖങ്ങളോടും മൗനത്തോടും എന്റെ മൗനം മറനീക്കിവരാറുണ്ട് ദുഖങ്ങളില്‍ നിന്നും ദുഃഖങ്ങള്‍ അപ്രത്യക്ഷം ആവാറുണ്ട് എന്റെ മൌനങ്ങളില്‍ നിന്നും പലപ്പോഴും ഞാന്‍ എന്റെ വേദനകളിലും കണ്ണുനീരിനൊപ്പം വസിക്കാറുണ്ട് എന്റെ കണ്ണുനീര്‍ എന്നെ സമാശ്വസിപ്പിക്കാറുണ്ട് എന്റെ നൊമ്പരങ്ങളില്‍ നിന്നും എന്റെ മുറിവുകള്‍ വെളിപ്പെടുത്താറുണ്ട് കണ്ണുനീരിനാല്‍ ഇടയ്ക്കിടെ ഞാന്‍ .ഊഞ്ഞാലാടാറുണ്ട് എന്റെ കഴിഞ്ഞകാലത്തിനോപ്പവും ഭാവിയോടോപ്പവും എന്റെ കഴിഞ്ഞ ദിനങ്ങള്‍ പലപ്പോഴും നോവിക്കാറുണ്ട് എന്തിനു ഇപ്പോഴും ചിന്തിക്കും തോറും ഭാവി എന്നെ പലപ്പോഴും ഭയപ്പെടുത്താറുണ്ട്‌ എന്റെ കൂടെ അലയുന്ന അജ്ഞാതമായ ഭയങ്ങള്‍ എന്നില്‍ പിറക്കുന്നു ഒപ്പം എല്ലാം മരിക്കുന്നു എന്നില്‍ ..!! ജീ ആര്‍ കവിയൂര്‍ /26.09.2017

ലാഘവാ അവസ്ഥ...!!

Image
ഞാൻ ആരെന്നു എനിക്കറിയില്ല ആരെന്നറിയാൻ തിരക്കാനിയിടമില്ല പള്ളികൾ അമ്പലങ്ങൾ കയറിയിറങ്ങി പ്രാത്ഥനകൾ കുറുബാനകൾ മന്ത്രങ്ങളൊക്കെ കേട്ട് ഏറ്റു പാടി മുട്ടേല്‍ നിന്ന് നെറ്റി നിലത്തു മുട്ടിച്ചു എന്നിട്ടും അവസ്ഥകൾ പഴയതുതന്നെ കൈയ്യിലുള്ളവയൊക്കെ കൊടുത്തു തീർത്ത് അവസാനം തളർന്നു ദാഹിച്ചു പുഴയോരത്തെ കടവിൽ ഇറങ്ങി നിഴൽ കണ്ടു ദാഹംതീർത്തു നടന്നു നടന്നു ഒരു കണ്ണാടി മുന്നിൽ കണ്ണുകളിൽ നോക്കി നിന്ന് പെട്ടന്ന് കണ്ണടഞ്ഞു ഉള്ളിന്റെ ഉള്ളിൽ നിന്നും ഒരു വിളി ഒരു പ്രകാശധാര അപ്പോൾ അറിഞ്ഞു ഞാൻ ആരെന്നു ഞാനൊരു ആത്മാവ് പരമാത്മാവിൽ ലയിക്കേണ്ട ഒരു ബിന്ദു ഹാ ..!! എന്തൊരു ലാഘവാ അവസ്ഥ...!! ജീ ആര്‍ കവിയൂര്‍ /26.09.2017

വീണുടയാതെ ..!!

വീണുടയാതെ ഒഴുകിവരും കണ്ണുനീര്‍ മുത്തേ നിന്റെയൊക്കെ വിലയറിഞ്ഞു കാക്കാനാവാതെ മനസ്സേ നിന്നെയെത്ര സ്വാന്തനപ്പെടുത്തിയാലും കൈവിട്ടകലുന്നതെന്തേ അറിയാതെ വീണ്ടും കരകവിയും നിന്റെ നോവിന്റെ ആഴങ്ങള്‍ തേടുന്ന ജീവിതത്തിനെ പെറുന്ന പത്തേമാരിക്കു നങ്കുരമിറാന്‍ കരകാണാതെയലയുമ്പോള്‍ രക്ഷകന്റെ കരവലയത്തിലോതുക്കുവാന്‍ അടുക്കുന്നു പ്രകാശം പൊഴിക്കും പവിഴദീപു മുന്നിലായി കൈവിടാനോക്കില്ലരിക്കലും നിന്നെ മനസ്സേ ..!!നീയെന്നെ നയിക്കുക പ്രത്യാശയുടെ കൊടുമുടിയിലെറ്റി നിത്യമെന്നെ നയിക്കുക ..!! ജീ ആര്‍ കവിയൂര്‍ /25.09.2017

തിരിച്ചറിവ്

ആടിതളര്‍ന്ന വേഷങ്ങള്‍ അഴിയാ ബന്ധങ്ങളുടെ അളവില്ലാ കണക്കുകള്‍ അടുക്കും തോറും അകലുന്നു അകലും തോറും അടുക്കുന്നു ... കൈ നിറയെ ഉണ്ടായിരുന്നപ്പോള്‍ കാണാന്‍ ഏറെ പേര്‍ ഉണ്ടായിരുന്നു കാലത്തിനൊപ്പം നടക്കാന്‍ പഠിക്കണം കാര്യങ്ങള്‍ അറിഞ്ഞു പൊരുതണം കാലുകള്‍ തളരാതെ മുന്നേറണം... മധുരം നുകരുവാന്‍ ചുറ്റും മോഹങ്ങള്‍ വിതറും ചിറകുകള്‍ മൊത്തത്തില്‍ ഒരു മനം മടുപ്പ് മൊട്ടിട്ടവ മുളയിലെ നുള്ളി മനസ്സറിഞ്ഞു താമസ്സറിഞ്ഞു നടക്കാമിനിയും . ഓര്‍ക്കുകില്‍ ഒന്നുമേയില്ല ഒരുപോളയുടെ അടവേയുള്ളൂ ഒട്ടു നിറയും ഇരുള്‍മാത്രം ഒഴുകുന്ന ജീവിത വഴിവക്കില്‍ ഒരു നീര്‍പ്പോളപൊട്ടും പോലെ ....

അലിഞ്ഞോന്നാകാം ..!!

Image
  മാനത്തെ വെള്ളിത്താലത്തില്‍ മധുരം തുളുമ്പും നിലാസദ്യ മനം മയക്കുന്നു പാല്‍കഞ്ഞി മോഹങ്ങളുണര്‍ത്തി ആലോലം വിഷാദ നിഴലുകള്‍മാഞ്ഞു വിശപ്പിന്‍ വഴികളിലാനന്ദം വിടര്‍ന്നു കണ്ണിണകള്‍ വിരിഞ്ഞു ചുണ്ടുകളില്‍ മുല്ലപ്പൂ ഓര്‍മ്മകള്‍ക്കിന്നും സുഗന്ധം ഒരായിരം കാതങ്ങള്‍ക്കപ്പുറം ഓണം വരും വിഷുവേരുമെന്നു ഓളം തല്ലും മനസ്സേ ... നീയും വരുന്നോയീ  സന്തോഷത്തില്‍ നമുക്കൊന്നിച്ചു കാണാമി സ്വപ്നം നാളെയെന്നതറിയാതെ നിമിഷങ്ങള്‍ക്കകം നാമറിയാതെ അലിഞ്ഞോന്നാകാം ..!!

അനുഭൂതി പൂക്കുന്നു

Image
അധരം അധരത്തോടടുക്കുമ്പോള്‍ ചോദിക്കാന്‍ അധികാരമില്ലയെങ്കിലും അറിയാതെ പലതും ചോദിച്ചു പോകുന്നു ഇലകള്‍ക്ക് ഇത്ര പരിമളം പൂവിനാലോ തിരയുടെ  ചാഞ്ചാട്ടവും കുതിപ്പും  കടലിന്റെ നൃത്തത്താലല്ലോ മരുഭൂമിയിലെ ഇരുള്‍ പടരുന്നത്‌ രാത്രിയുടെ ആലിംഗനത്താലോ കുളിരിത് തുളച്ചു കയറുമ്പോള്‍ ചൂടിനായ്  കരങ്ങള്‍തേടുന്നു   തീ ശ്വാസനിശ്വാസങ്ങള്‍ ഏറുന്നു ഹൃദയ മിടുപ്പുകള്‍ എന്തോ പറയാന്‍ ഒരുങ്ങുന്നു നിനക്ക് അറിയാത്തതോ അറിഞ്ഞിട്ടുമറിയാത്ത പ്രണയമെന്ന ഭാവമോ...!!

സുപ്രഭാതം ..!!

Image
മിഴികളില്‍  നനവൂറും കിനാക്കളോ നിഴലായിവന്നു നീ യെന്‍ ചാരെ മധുര നൊമ്പര നിലാവ് പെയ്യ്തു കുളര്‍ കോരി മാറില്‍ കൈപിണച്ചുമയങ്ങി പുലരിവെട്ടം വന്നു ചുംബിച്ചുണര്‍ത്തി രാവിന്‍ അനുഭവമോര്‍ത്തു കണ്ണു മിഴിച്ചു മുറ്റത്തു പൂത്താലമെന്തി നിന്നു ചെമ്പകം വട്ടമിട്ടു പറന്നു നുകര്‍ന്നു ശലഭ ശോഭ . കിഴക്കന്‍ കാറ്റില്‍ ചന്ദന  സുഗന്ധം മലമുകളിലെ അമ്പലനടയില്‍ മണിമുഴങ്ങി പരിസരമാകെ ഭക്തിലഹരിയില്‍ മനസ്സറിയാതെ പറഞ്ഞു സുപ്രഭാതം ..!!

മനസ്സിന്‍ ആമോദം

Image
മധുര നോവിന്‍ പുഞ്ചിരി മരുത് പൂക്കും മലയിലെ മഞ്ഞു  പെയ്യും വഴികളില്‍ മണല്‍ തരിക്കും രോമാഞ്ചം മണികിലുക്കം ശ്രുതികളില്‍ മഴതുള്ളി കിലുക്കത്തിന്‍ താളത്തില്‍ മിഴികളറിയാതെ ചിമ്മിയടഞ്ഞു ആമോദം മൂളിപ്പാട്ടുകളായി വിടര്‍ന്നു വരികളാല്‍ മതിവരാത്തൊരു ആനന്ദ ലഹരി മനോഹരി നിന്നെ കുറിച്ചു മാത്രമായ് മണിപ്രവാലത്തിന്‍ മൊഴികളാല്‍ മനസ്സു നെയ്യ്തു കാവ്യങ്ങളായിരം ...

മറഞ്ഞു

Image
രാവില്‍ നിലാവില്‍ മയങ്ങുന്ന നേരം നിന്നോര്‍മ്മകളെന്നില്‍ കനവുകളായിരം പൂത്തു വിരിഞ്ഞു വാനിലെ നക്ഷത്ര പോലെ കണ്ണു ചിമ്മി തുറന്നു മിന്നി തിളങ്ങി മിന്നാമിനുങ്ങുകള്‍ ജാലക വാതിനിലരികെ വന്നാരോ മാനസചോരണത്തിനായ് അരികെ പാതിരാ പുള്ളുകള്‍ ചിലച്ചത് അകലെ കാനനത്തില്‍ ശോകമായ് മുരളിക കേണു വന്നില്ല നിദ്രയും ഒട്ടുമില്ല പിന്നെ കനവുകളും ഓര്‍മ്മകള്‍ തേടി അലഞ്ഞു തെങ്ങിന്‍ മുകളിലെ അമ്പിളിയും മറഞ്ഞിതു കമ്പിളി മേഘത്തിനുള്ളില്‍ ...!!

കുറും കവിതകള്‍ 726

കുറും കവിതകള്‍ 726 എത്ര വൈകിയാലും പ്രണയത്തിന് സീമ . ചക്രവാള ചരിവിനുമപ്പുറം ..!!  ഒരു ശലഭമായി കാറ്റിനൊപ്പം പറക്കാൻ വെമ്പുന്ന മനം ..!! മേലാകെ മുള്ളുണ്ടെങ്കിലും നിന്നോടടുത്താൽ വാടുമല്ലോ പൂവേ ..!! വിശപ്പിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അക്ഷമയാടെ പലഹാരങ്ങൾ കാത്തിരുന്നു ..!! മൗനം വാചാലമാകുമ്പോള്‍ കൗതുകത്തിനുമപ്പുറം വിശപ്പിന്റെ കാത്തിരിപ്പ് ..!! പ്രകൃതിയുടെ ആത്മാവ് ഉറങ്ങുന്നുയിന്നും വിളക്കുവെക്കും കാവില്‍ ..!! മുകിൽമാനത്തിനുതാഴെ കാടുണരും മുമ്പേ കുളിർകാറ്റുവീശി ..!! അസ്തമയസൂര്യന്റെ മുന്നിൽ അലയടിച്ച കടൽ ഇരമ്പൽ ഇലപൊഴിഞ്ഞ ചില്ല തീരത്ത് ..!! കറങ്ങും മേഘങ്ങള്‍ ചാഞ്ചാടും കടല്‍ ചിപ്പിയും ശംഖും നിറഞ്ഞ തീരം ..!! മനസ്സറിഞ്ഞ് ഉഴക്കമെറിഞ്ഞു കൊയ്യാന്‍ പന്തിരായിരം..!!

നിര്‍വാണാനന്ദം..!!

Image
ഭൂതങ്ങളിൽ അധിവസിച്ചു ഗൃഹത്തിൽ ഭാവിയെ പറ്റി സ്വപനങ്ങൾ നെയ്തു മനസ്സു തുടിച്ചു കൊണ്ടേ ഇരുന്നു അതിരില്ലാത്ത ആനന്ദം കണ്ടെത്തി ദുഃഖം കടപുഴകി വന്നപ്പോൾ ചിന്തയിൽ ഒന്ന് കൂടി ചിന്തിച്ചാൽ എല്ലാം മായ എല്ലാത്തിലും നിന്നും വിരക്തിയായ് മൗനം തേടുന്നു നിർവാണത്തിലേക്കു തിരികെ വരാത്തോരു ലാഘവം ..!!

ലാഘവ മാനസയായ് ......

Image
photo credit to Michael H. Prosper. Abstract Acrylic Paintings Original . ഒരുവാക്കിനാലെന്‍   ഒരുനോക്കിനാലെന് മനം കവര്‍ന്നു നീ എങ്ങോ പോയ്‌ അകന്നതല്ലേ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു ഞാന്‍ എന്‍ അക്ഷര കൂട്ടിന്‍ ചിത്ര വര്‍ണ്ണങ്ങളാല്‍ ഘര്‍ഷണങ്ങളാല്‍ നീ തന്ന നനവുള്ള കുളിരില്‍ മയങ്ങിയൊരു രാവുകള്‍ വിരലുകളാല്‍ പകരും ലഹരികള്‍ കണ്ണുകള്‍  ഇറുക്കി അടയും വേളകളില്‍ ശ്വാസഗതിക്ക് വേഗത ഏറി കുതിക്കുമ്പോള്‍ ശീര്‍ക്കാരങ്ങളുതിര്‍ത്തു ചായുമെന്‍ മേനിയില്‍ ഒരു പട്ടു പുതപ്പുപോലെ എത്ര ലാഹവം മറക്കാനാവുമോയീ വചന സുഖങ്ങള്‍ നല്‍കിയ സ്വപ്ന ദംശനമായ് എന്നെ കാത്തു മറുതലക്കല്‍ കാത്തു കൂര്‍പ്പിച്ചൊരു അനുഭൂതിയിലാണ്ട രാവിന്‍ മധുരവുമായ് മുഖം പൂഴ്ത്തി ഉറങ്ങി പുലര്‍കാലം വരുവോളം  ആലസ്യമാണ്ട് കണ്ടതൊക്കെ കനവോ നിനവോ മൂളിപറന്ന കാറ്റിന്‍ ചിറകിലേറി പറന്നു നടന്നു അവസാനം വീണ്ടും തിരികെ വന്നു ലാഘവ മാനസയായ് ......

സ്നേഹത്തിൻ വചനം ...

Image
സ്നേഹത്തിൻ വചനം ... സ്നേഹത്തിന് കിടാവിളക്കെ ദാഹിപ്പു നിൻ കൃപക്കായ് പാപികൾക്കായ് കാൽവരിയിലൊടുങ്ങിയോനെ പ്രാപിക്കുവാൻ സ്വർഗ്ഗം തീർത്തവനെ സ്നേഹത്തിന് കിടാവിളക്കെ ദാഹിപ്പു നിൻ കൃപക്കായ്....... കണ്ണും കാതും കാലുമില്ലാത്തോർക്ക് കാവലാൾ നീ തന്നെയല്ലയോ കനിവിന്റെ കാതലായ നിൻ കൃപയില്ലാതെ എങ്ങിനെ കഴിയും ഞാൻ സ്നേഹത്തിന് കിടാവിളക്കെ ദാഹിപ്പു നിൻ കൃപക്കായ്..... നീ തന്നെ ആശ്രയവും നീതന്നെ ജീവന്റെ തുടിപ്പും നീതന്ന അപ്പവും നീതന്ന വീഞ്ഞും നിൻ കൃപയാർന്നൊരീ ദേഹവും രക്തവും സ്നേഹത്തിന് കിടാവിളക്കെ ദാഹിപ്പു നിൻ കൃപക്കായ് .... കരുണതൻ കടലേ കാരുണ്യ പൊരുളേ കാത്തീടുക കദനത്തിൽ നിന്നുമെന്നെ കാമ്യ വരദാ നിൻ സാമീപ്യത്തിനായ് കാത്തു നിൽപ്പു കർത്താവേ യേശുനാഥാ ..!! സ്നേഹത്തിന് കിടാവിളക്കെ ദാഹിപ്പു നിൻ കൃപക്കായ്....... ജി ആർ കവിയൂർ 13 .09 .2017

നിഴല്‍ വളര്‍ച്ച

Image
നിഴലുകള്‍ വളരുന്നു ആറടി മണ്ണോളം                           നിയതിയുടെ അതിരിനുമാപ്പുറത്ത് ആര്‍ക്കും   നീലുവാനാവുമോ ആയുക ആയുരേഖയെ നാം എത്ര നാളിങ്ങനെ സ്വപ്നജീവിയായ് നിത്യം കഴിയുമെന്നോ അറിയില്ല നീന്തുവാന്‍ ഉണ്ട് ഈ സംസാരസാഗരം നീയും ഞാനും ഒരുപോലെ ദുഖിതര്‍ .. നിദ്രയില്ലാ രാവും അത് തീര്‍ക്കും നീര്‍പോളയാം നനഞ്ഞ കണ്ണുകളും നീങ്ങി നിരങ്ങി നിവര്‍ന്നു മുന്നേറാം നല്ലത് വരും വരുന്നയിടത്തു വച്ച് കാണാം  ..!!

കുറും കവിതകള്‍ 725

കുറും കവിതകള്‍ 725 ഉള്ളവനെന്നും ഒരുങ്ങുന്നുണ്ട് അടുക്കളയില്‍ ഓണവും വിഷുവും ..!! ഇത്ര ദുഖമോ മനസ്സില്‍ കരഞ്ഞിട്ടും കരഞ്ഞിട്ടും തീരാതെ മാനം ..!!! പുഴയെതെന്നറിയാതെ അന്തിമയങ്ങുമ്പോള്‍ കഴുത്തോളം മുങ്ങിയൊരു കുപ്പി ..!! ഗസല്‍ വരിക്കൊപ്പം ചിലങ്കകള്‍ കിലുങ്ങി മനസ്സു ജനനത്തിന്‍ ഫിരിദൌസ്സില്‍ ..!! കാമ്യം അകന്നൊരു താഴ്വരയില്‍ വെള്ളി കൊലിസ്സിട്ട അരുവി ..!! അഴകോലും പുഴയില്‍ ഒഴുകി നടന്നൊരു കുട്ടവഞ്ചിയില്‍ ആമ്പല്‍ പൂ ..!! ഓണവും കഴിഞ്ഞു എല്ലാരും പോയി . വീണ്ടും വഴിക്കണ്ണുമായ് അമ്മ  ... ആളും ആര്‍പ്പുവിളിയും അകന്നുപോയവഴി ... വസന്തത്തെ കാത്തിരുന്നു ..!! മഴക്കൊപ്പം പെരുകി വരുന്നുണ്ട് കാട്ടാറ്. ആതിരപ്പള്ളി കുളിരേകി ..!! എത്ര ഉയര്‍ന്നു പറന്നാലും ദാഹം തീര്‍ക്കാന്‍ കഴുകനു  നിലം തോടണമല്ലോ..!!

കുറും കവിതകള്‍ 724

കുറും കവിതകള്‍ 724 കുളിർ കാറ്റ്  ആഞ്ഞുവീശി . കമ്പിളി പുതപ്പണിയാൻ അമ്പിളിക്ക് മോഹം ..!! മോഹങ്ങൾ പൂത്തുകായിച്ചു തിന്നുവാൻ നേരമായപ്പോൾ ഇണയവൾ വിട്ടകന്നു ..!! മിഴിയഴകേക്കുവാൻ തൂലിക ചലിച്ചു . മനമെങ്ങോ തുടിച്ചു ..!! മഴയിതില്‍ തളിരിട്ടു മോഹങ്ങള്‍ മിഴിതുറന്നു കാറ്റിനു മണ്ണിന്‍ മണം ..!! കാവിയുടുത്തു . പടിഞ്ഞാറൻ ചക്രവാളം. സന്ധ്യമെല്ലെ  മറഞ്ഞു  ..!!  നഷ്ട ദിനങ്ങളുടെ   ഓർമ്മകൾക്ക് ബാല്യ വസന്തം ..!! പ്രദക്ഷിണ വഴിയിൽ ആളൊഴിഞ്ഞു .. ഭക്തിക്കു ഓണാവധി ..!! കണ്ണടച്ചു തുറന്നപ്പോഴേക്കും സ്വപ്നങ്ങളായി മാറുന്നുവല്ലോ .. നല്ലൊരു ബാല്യകാലമേ ..!! മാനവും മനവും തുടുത്തു പള്ളിയോടങ്ങള്‍ നീറ്റില്‍. കാറ്റിനു ഓണസദ്യയുടെ മണം..!! മഴക്കായ് മന്ത്രം ചൊല്ലുന്നു . പച്ചകുളത്തിലൊരു തവള ..!!

കുറും കവിതകള്‍ 723

കുറും കവിതകള്‍ 723 പുലരിവെട്ടത്തില്‍ പുലരുന്ന ജീവിതം. ഒരു കടലോര കവിത ..!! ഓണവും കഴിഞ്ഞു പുഷ്പ ദൃശ്യം കണ്ട് ചുരമിറങ്ങുന്നുണ്ടൊരാനവണ്ടി ..!! കച്ചവട തിരക്കിനിടയില്‍ ഒന്നുമറിയാതെ ഉറങ്ങുന്നുണ്ട് അമ്മ ചുമലിലൊരു നിഷ്കളങ്കം ..!! ഇലയും പൂവും പട്ടും ഒരുങ്ങുന്നുണ്ട് തെരുവ് . ഓണം ഓര്‍മ്മയായ് ..!! കലങ്ങി ഒഴുകും മലവെള്ളത്തിലൊരു അഭ്യാസം വലവീശല്‍..!! ഒരുകോൽ മുട്ടി തോൽപുറത്തു ഹൃദയമിടിപ്പുകൂടിയ പോല്‍   ..!! പുലിയുടെ നിറം മഴയില്‍ ഒലിച്ചിറങ്ങി . ചെണ്ടപ്പെരുക്കം കുറഞ്ഞില്ല ..!! ഒച്ചയുമനക്കവുമില്ലാതെ പാതിരാ മണലിലെ നടപാത നീണ്ടുകിടന്നു ..!! പട്ടാമ്പി കടവിലെകല്ലില്‍ കവിതകുറിച്ചു ഒഴുകി പലവട്ടം ഭാരതപ്പുഴ ..!! അവരറിയാതെ ഒഴുകി പരന്നു. പുഴയുടെ നെഞ്ചകം  ..!! അവളിലെ നദി ഒഴുകി പരന്നു . പൂവിട്ടു പ്രണയം !! തളിരിലകൾ കാറ്റിലാടി കാഴ്ചക്ക് വസന്തം ..!!

വൈധവ്യം

Image
വൈധവ്യം നീലിമിയാര്‍ന്നാകാശ മേലാപ്പില്‍ കണ്ണെത്താ ദൂരങ്ങളില്‍ പൂത്തു തിളങ്ങും നക്ഷത്ര സഞ്ചയങ്ങളും  രാവിന്റെ മൗനം ഉടച്ചു ചീവിടുകളും ഇടക്ക് കൂവി വിളിക്കും കൂമന്മാരുടെ കൂട്ടവും ഒന്നുമേ അറിയാതെ കണ്‍ തുറന്നു സ്വപനം കാണുന്ന നിലാ താഴത്ത് അവളറിയാലോകത്ത് കഴിഞ്ഞ കൊഴിഞ്ഞ ജീവിത പുഷ്പങ്ങളുടെ കരിഞ്ഞുണങ്ങിയ മുല്ലമലര്‍ മാലയും അത് തന്ന മണവും അത് തീര്‍ത്ത ലഹരി പകരും അനുഭൂതിയും തീര്‍ത്താല്‍ തീരാത്ത സ്നേഹവും എല്ലാം ഇന്ന് എവിടെയോ  പോയ്‌ എല്ലാം ഒരു കൈവിട്ടുപോയ ഓര്‍മ്മകള്‍ അറിയാതെ നനഞ്ഞുയൊഴുകിയ കണ്ണുനീര്‍ പുഴയില്‍ വീണുടഞ്ഞു അവസാനം കടലിനു ക്ഷാരമായ് ...!!