കുറും കവിതകള്‍ 726

കുറും കവിതകള്‍ 726

എത്ര വൈകിയാലും
പ്രണയത്തിന് സീമ .
ചക്രവാള ചരിവിനുമപ്പുറം ..!!

 ഒരു ശലഭമായി
കാറ്റിനൊപ്പം പറക്കാൻ
വെമ്പുന്ന മനം ..!!

മേലാകെ മുള്ളുണ്ടെങ്കിലും
നിന്നോടടുത്താൽ
വാടുമല്ലോ പൂവേ ..!!

വിശപ്പിന്റെ ആഴങ്ങളിലേക്ക്
ഇറങ്ങിച്ചെല്ലാൻ അക്ഷമയാടെ
പലഹാരങ്ങൾ കാത്തിരുന്നു ..!!

മൗനം വാചാലമാകുമ്പോള്‍
കൗതുകത്തിനുമപ്പുറം
വിശപ്പിന്റെ കാത്തിരിപ്പ് ..!!

പ്രകൃതിയുടെ ആത്മാവ്
ഉറങ്ങുന്നുയിന്നും
വിളക്കുവെക്കും കാവില്‍ ..!!

മുകിൽമാനത്തിനുതാഴെ
കാടുണരും മുമ്പേ
കുളിർകാറ്റുവീശി ..!!

അസ്തമയസൂര്യന്റെ മുന്നിൽ
അലയടിച്ച കടൽ ഇരമ്പൽ
ഇലപൊഴിഞ്ഞ ചില്ല തീരത്ത് ..!!

കറങ്ങും മേഘങ്ങള്‍
ചാഞ്ചാടും കടല്‍
ചിപ്പിയും ശംഖും നിറഞ്ഞ തീരം ..!!

മനസ്സറിഞ്ഞ്
ഉഴക്കമെറിഞ്ഞു
കൊയ്യാന്‍ പന്തിരായിരം..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “