സ്നേഹത്തിൻ വചനം ...
സ്നേഹത്തിൻ വചനം ...
സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്
പാപികൾക്കായ് കാൽവരിയിലൊടുങ്ങിയോനെ
പ്രാപിക്കുവാൻ സ്വർഗ്ഗം തീർത്തവനെ
സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്.......
കണ്ണും കാതും കാലുമില്ലാത്തോർക്ക്
കാവലാൾ നീ തന്നെയല്ലയോ
കനിവിന്റെ കാതലായ നിൻ
കൃപയില്ലാതെ എങ്ങിനെ കഴിയും ഞാൻ
സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്.....
നീ തന്നെ ആശ്രയവും
നീതന്നെ ജീവന്റെ തുടിപ്പും
നീതന്ന അപ്പവും നീതന്ന വീഞ്ഞും
നിൻ കൃപയാർന്നൊരീ ദേഹവും രക്തവും
സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ് ....
കരുണതൻ കടലേ കാരുണ്യ പൊരുളേ
കാത്തീടുക കദനത്തിൽ നിന്നുമെന്നെ
കാമ്യ വരദാ നിൻ സാമീപ്യത്തിനായ്
കാത്തു നിൽപ്പു കർത്താവേ യേശുനാഥാ ..!!
സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്.......
ജി ആർ കവിയൂർ
13 .09 .2017
Comments