പലിപ്രകാവില്‍ വാഴുമെന്‍മ്മ
ദേവിയാണമ്മ ശ്രീ ദേവിയാണമ്മ
ദയാപരയാണമ്മ ശ്രീ ലക്ഷ്മിയാണെന്‍മ്മ
ദുഃഖ വിനാശിനിയാണമ്മ ശ്രീ സരസ്വതിയാണമ്മ
ഭയനാശിനിയാണമ്മ ശ്രീ ഭദ്രയാണെന്‍മ്മ..
പലിപ്രകാവില്‍ വാഴുമെന്‍റെ പരാശക്തിയാണെന്‍മ്മ
പലിപ്രകാവില്‍ വാഴുമെന്‍റെ പാപനാശിനിയാണെന്‍മ്മ
ഞെട്ടുകാവിലമരും ശ്രീ വിദ്യാ രൂപിണിയാണമ്മ നിത്യം
ഞെട്ടറ്റു പോകാതെ ശ്രീയെഴും സിന്ദൂര രൂപിണിയാണെന്‍മ്മ
ഞാലില്‍ ഭഗവതി ഞാനറിയും ശ്രീ ഭദ്രകാളിയാണെന്‍മ്മ
ഞാറ്റുവേളകളില്‍ വന്നു വരം തന്നു പോകും പടപാട്ടുള്ളോരെന്‍മ്മ
പലിപ്രകാവില്‍ വാഴുമെന്‍റെ പരാശക്തിയാണെന്‍മ്മ
പലിപ്രകാവില്‍ വാഴുമെന്‍റെ പാപനാശിനിയാണെന്‍മ്മ
കൽപീഢത്തിലമരും കൺ കണ്ട ദേവിയാണെൻയമ്മ
കാപട്യം കലരാത്ത സ്നേഹത്തിൻ ശ്രീയാണെൻമ്മ
കടും പായസാന്ന പ്രിയാം അന്നപൂർണെശ്വരിയാണെന്‍മ്മ
കലിയുഗപുണ്യമാണെൻ കരളിലെഴും കാമാക്ഷിയാണെൻമ്മ
പലിപ്രകാവില്‍ വാഴുമെന്‍റെ പരാശക്തിയാണെന്‍മ്മ
പലിപ്രകാവില്‍ വാഴുമെന്‍റെ പാപനാശിനിയാണെന്‍മ്മ
കദനത്തിന്‍ ഇരുളകറ്റി മനതാരില്‍
കണ്മഷ ദീപം തെളിക്കുമെന്‍യമ്മ
കുടുംബത്തിന്‍ ഇമ്പമാണെന്‍
കുലദേവിയാണെന്‍ പൊന്‍യമ്മ
പലിപ്രകാവില്‍ വാഴുമെന്‍റെ പരാശക്തിയാണെന്‍മ്മ
പലിപ്രകാവില്‍ വാഴുമെന്‍റെ പാപനാശിനിയാണെന്‍മ്മ
Comments
ആശംസകള്‍