തിരിച്ചറിവ്
ആടിതളര്‍ന്ന വേഷങ്ങള്‍
അഴിയാ ബന്ധങ്ങളുടെ
അളവില്ലാ കണക്കുകള്‍
അടുക്കും തോറും അകലുന്നു
അകലും തോറും അടുക്കുന്നു ...
കൈ നിറയെ ഉണ്ടായിരുന്നപ്പോള്‍
കാണാന്‍ ഏറെ പേര്‍ ഉണ്ടായിരുന്നു
കാലത്തിനൊപ്പം നടക്കാന്‍ പഠിക്കണം
കാര്യങ്ങള്‍ അറിഞ്ഞു പൊരുതണം
കാലുകള്‍ തളരാതെ മുന്നേറണം...
മധുരം നുകരുവാന്‍ ചുറ്റും
മോഹങ്ങള്‍ വിതറും ചിറകുകള്‍
മൊത്തത്തില്‍ ഒരു മനം മടുപ്പ്
മൊട്ടിട്ടവ മുളയിലെ നുള്ളി
മനസ്സറിഞ്ഞു താമസ്സറിഞ്ഞു നടക്കാമിനിയും .
ഓര്‍ക്കുകില്‍ ഒന്നുമേയില്ല
ഒരുപോളയുടെ അടവേയുള്ളൂ
ഒട്ടു നിറയും ഇരുള്‍മാത്രം
ഒഴുകുന്ന ജീവിത വഴിവക്കില്‍
ഒരു നീര്‍പ്പോളപൊട്ടും പോലെ ....
Comments