തേരോട്ടം
മഴവന്നു ചുരത്തി ഒഴുകുന്നു
വാർമുലകളിൽനിന്നുമെന്നപോൽ
പതഞ്ഞൊഴുകി വരും ജലകണങ്ങൾ
നിന്നെ ഏറെ മനോഹാരിയാക്കി
കൽപ്പാത്തിയെ തഴുകിയൊഴുകുമ്പോൾ
ശ്രീ വിശാലാക്ഷി സമേതനാവും
ശ്രീവിശ്വനാഥസ്വാമി പെരുമാളേ
തേരിലേറ്റി ഭക്ത ജനം അഗ്രഹാര
തെരുവുകളിലൂടെ വലിച്ചു കൊണ്ട്
വരും കാഴ്ച്ച കണ്ടു ഞാനറിയാതെ
കൈകൂപ്പി പോകുന്നു ഭഗവാനെ ..!!
Comments