കുറും കവിതകള്‍ 723

കുറും കവിതകള്‍ 723

പുലരിവെട്ടത്തില്‍
പുലരുന്ന ജീവിതം.
ഒരു കടലോര കവിത ..!!

ഓണവും കഴിഞ്ഞു
പുഷ്പ ദൃശ്യം കണ്ട്
ചുരമിറങ്ങുന്നുണ്ടൊരാനവണ്ടി ..!!


കച്ചവട തിരക്കിനിടയില്‍
ഒന്നുമറിയാതെ ഉറങ്ങുന്നുണ്ട്
അമ്മ ചുമലിലൊരു നിഷ്കളങ്കം ..!!

ഇലയും പൂവും പട്ടും
ഒരുങ്ങുന്നുണ്ട് തെരുവ് .
ഓണം ഓര്‍മ്മയായ് ..!!

കലങ്ങി ഒഴുകും
മലവെള്ളത്തിലൊരു
അഭ്യാസം വലവീശല്‍..!!

ഒരുകോൽ മുട്ടി
തോൽപുറത്തു
ഹൃദയമിടിപ്പുകൂടിയ പോല്‍   ..!!

പുലിയുടെ നിറം
മഴയില്‍ ഒലിച്ചിറങ്ങി .
ചെണ്ടപ്പെരുക്കം കുറഞ്ഞില്ല ..!!

ഒച്ചയുമനക്കവുമില്ലാതെ
പാതിരാ മണലിലെ
നടപാത നീണ്ടുകിടന്നു ..!!

പട്ടാമ്പി കടവിലെകല്ലില്‍
കവിതകുറിച്ചു ഒഴുകി
പലവട്ടം ഭാരതപ്പുഴ ..!!

അവരറിയാതെ
ഒഴുകി പരന്നു.
പുഴയുടെ നെഞ്ചകം  ..!!

അവളിലെ നദി
ഒഴുകി പരന്നു .
പൂവിട്ടു പ്രണയം !!

തളിരിലകൾ
കാറ്റിലാടി
കാഴ്ചക്ക് വസന്തം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “